SignIn
Kerala Kaumudi Online
Sunday, 26 January 2020 5.19 PM IST

ഇനി തലസ്ഥാന നഗരം സിനിമാ നഗരം!

iffk

തി​രു​വ​ന​ന്ത​പു​രം​:​ ​സി​നി​മ​യെ​ന്ന​ ​ഒ​റ്റ​വി​കാ​ര​ത്തി​നു​ ​മു​ന്നി​ൽ​ ​ഒ​ത്തു​ചേ​രാ​ൻ​ ​ച​ല​ച്ചി​ത്ര​ ​പ്രേ​മി​ക​ൾ​ ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​ത്തി​ലേ​ക്ക് ​എ​ത്തി​ത്തു​ട​ങ്ങി.​ ​ഇ​നി​ ​ഒ​രാ​ഴ്ച​ക്കാ​ലം​ ​ന​ഗ​ര​ത്തി​ന് ​സി​നി​മാ​ക്കാ​ലം.​ ​ലോ​ക​സി​നി​മ​യി​ലെ​ ​പു​തി​യ​ ​മാ​റ്റ​ങ്ങ​ളും​ ​പ്ര​വ​ണ​ത​ക​ളും​ ​തി​രി​ച്ച​റി​യാ​നും​ ​സി​നി​മ​ക​ൾ​ ​ച​ർ​ച്ച​ചെ​യ്യാ​നും​ ​ച​ല​ച്ചി​ത്ര​ ​മേ​ള​ക​ളി​ൽ​നി​ന്ന് ​കി​ട്ടി​യ​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​പു​തു​ക്കാ​നു​മു​ള്ള​ ​ദി​വ​സ​ങ്ങ​ളാ​ണി​നി.​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഇ​രു​പ​ത്തി​നാ​ലാ​മ​ത് ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യു​ടെ​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യി.​ ​മേ​ള​യ്‌​ക്കെ​ത്തു​ന്ന​ ​പ്ര​തി​നി​ധി​ക​ളെ​യും​ ​ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രെ​യും​ ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​തി​ര​ക്കി​ലാ​ണ് ​ന​ഗ​രം.


ഇ​ന്ന​ലെ​ ​ഡെ​ലി​ഗേ​റ്റ് ​പാ​സ് ​വി​ത​ര​ണം​ ​ആ​രം​ഭി​ച്ച​തോ​ടെ​ ​പ്ര​ധാ​ന​ ​വേ​ദി​യാ​യ​ ​ടാ​ഗോ​ർ​ ​തി​യേ​റ്റ​ർ​ ​പ​രി​സ​രം​ ​ച​ല​ച്ചി​ത്ര​മേ​ള​യു​ടെ​ ​ഓ​ള​ത്തി​ലാ​യി​ക്ക​ഴി​ഞ്ഞു.​ ​നി​ര​വ​ധി​ ​ഡെ​ലി​ഗേ​റ്റു​ക​ളാ​ണ് ​ആ​ദ്യ​ദി​വ​സം​ ​ത​ന്നെ​ ​പാ​സ് ​സ്വ​ന്ത​മാ​ക്കാ​നും​ ​സൗ​ഹൃ​ദം​ ​പു​തു​ക്കാ​നും​ ​മേ​ള​പ്പ​റ​മ്പി​ലെ​ത്തി​യ​ത്.​ ​വി​ദേ​ശ​ ​ഡെ​ലി​ഗേ​റ്റു​ക​ള​ട​ക്കം​ ​ഇ​ന്ന​ലെ​ ​ടാ​ഗോ​റി​ൽ​ ​എ​ത്തി​യി​രു​ന്നു.10,500​ ​പേ​രാ​ണ് ​ഇ​തു​വ​രെ​ ​ഡെ​ലി​ഗേ​റ്റു​ക​ളാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​പ്രേ​ക്ഷ​ക​ ​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മേ​ള​യാ​ണ് ​ഐ.​എ​ഫ്.​എ​ഫ്.​കെ.​ ​മേ​ള​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ഉ​ദ്ഘാ​ട​നം​ ​നാ​ളെ​ ​വൈ​കി​ട്ട് ​ആ​റി​ന് ​നി​ശാ​ഗ​ന്ധി​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​വ​ഹി​ക്കും.

14​ ​തി​യേ​റ്റ​ർ,​ 8998​ ​സീ​റ്റു​കൾ

14​ ​തി​യേ​റ്റ​റു​ക​ളി​ലാ​യി​ 8998​ ​സീ​റ്റു​ക​ളാ​ണ് ​ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.​ 3500​ ​സീ​റ്റു​ക​ൾ​ ​ഉ​ള്ള​ ​നി​ശാ​ഗ​ന്ധി​യാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ദ​ർ​ശ​ന​ ​വേ​ദി.​ ​മു​ഖ്യ​വേ​ദി​യാ​യ​ ​ടാ​ഗോ​റി​ൽ​ 900​ ​സീ​റ്റു​ക​ളാ​ണ് ​ഉ​ള്ള​ത്.​ ​സി​നി​മ​ക​ൾ​ ​മു​ൻ​കൂ​ട്ടി​ ​ബു​ക്ക് ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​മൊ​ബൈ​ൽ​ ​അ​പ്ലി​ക്കേ​ഷ​നും​ ​ഓ​ൺ​ലൈ​ൻ​ ​സൗ​ക​ര്യ​വും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​സി​നി​മ​യു​ടെ​ ​പ്ര​ദ​ർ​ശ​ന​ ​ദി​വ​സ​ത്തി​ന്റെ​ ​ത​ലേ​ദി​വ​സം​ ​മു​ത​ൽ​ ​റി​സ​ർ​വേ​ഷ​ൻ​ ​സൗ​ക​ര്യം​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​ക്യൂ​ ​നി​ൽ​ക്കാ​തെ​ ​ത​ന്നെ​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും​ ​എ​ഴു​പ​തു​ ​ക​ഴി​ഞ്ഞ​വ​ർ​ക്കും​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​പ്ര​വേ​ശി​ക്കാം.​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​റാ​മ്പ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ആ​ദ്യ​ദി​വ​സ​മാ​യ​ ​നാ​ളെ​ ​സ​ർ​ക്കാ​‌​ർ​ ​തി​യേ​റ്റ​റു​ക​ളാ​യ​ ​കൈ​ര​ളി,​ ​ശ്രീ,​ ​നി​ള,​ ​ക​ലാ​ഭ​വ​ൻ,​ ​ടാ​ഗോ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​പ്ര​ദ​ർ​ശ​നം.

മേ​ള​യു​ടെ​ ​ച​രി​ത്രം

കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​വി​ക​സ​ന​ ​കോ​ർ​പ​റേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 1994​ ​ഡി​സം​ബ​ർ​ 17​ ​മു​ത​ൽ​ 23​ ​വ​രെ​ ​കോ​ഴി​ക്കോ​ട് ​വ​ച്ചാ​ണ് ​ആ​ദ്യ​ ​ച​ല​ച്ചി​ത്ര​മേ​ള​ ​ന​ട​ന്ന​ത്.​ ​ര​ണ്ടാ​മ​ത്തെ​യും​ ​മൂ​ന്നാ​മ​ത്തെ​യും​ ​മേ​ള​ക​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​ന്നു.​ ​നാ​ലാ​മ​ത് ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്ര​മേ​ള​ 1999​ ​ഏ​പ്രി​ൽ​ ​മൂ​ന്നു​ ​മു​ത​ൽ​ 10​ ​വ​രെ​ ​കൊ​ച്ചി​യി​ൽ​ ​ന​ട​ന്നു.​ ​നാ​ലാം​മേ​ള​യി​ൽ​ ​എ​ത്തു​മ്പോ​ഴേ​ക്കും​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​സം​ഘ​ട​ന​യാ​യ​ ​ഫി​യാ​ഫി​ന്റെ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​മ​ത്സ​ര​വി​ഭാ​ഗം​ ​ആ​രം​ഭി​ച്ച​ത് ​ഈ​ ​മേ​ള​യി​ലാ​ണ്.​ 2000​ ​മാ​ർ​ച്ച് 31​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​ ​ഏ​ഴു​വ​രെ​ ​കോ​ഴി​ക്കോ​ട് ​ന​ട​ന്ന​ ​അ​ഞ്ചാ​മ​ത് ​ച​ല​ച്ചി​ത്ര​മേ​ള​ക്കു​ശേ​ഷം​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്ഥി​രം​വേ​ദി​യാ​യി​ ​നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ൽ​മോ​ദോ​വ​റും​ ​മ​ക്മ​ൽ​ബ​ഫു​മെ​ല്ലാ​മു​ണ്ട്

ചി​ല​ ​ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രെ​ ​നെ​ഞ്ചോ​ടു​ ​ചേ​ർ​ത്തു​വ​ച്ചി​ട്ടു​ണ്ട് ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ലെ​ ​സ്ഥി​രം​ ​കാ​ണി​ക​ൾ.​ ​ഫെ​സ്റ്റി​വെ​ൽ​ബു​ക്കും​ ​ഷെ​ഡ്യൂ​ളും​ ​കി​ട്ടി​യാ​ൽ​ ​മു​ൻ​മേ​ള​ക​ളി​ൽ​ ​ത​ങ്ങ​ൾ​ക്ക് ​വി​സ്മ​യ​ങ്ങ​ൾ​ ​സ​മ്മാ​നി​ച്ച​ ​വി​ഖ്യാ​ത​ ​സം​വി​ധാ​യ​ക​രു​ടെ​ ​സി​നി​മ​ക​ളു​ണ്ടോ​യെ​ന്നാ​ണ് ​അ​വ​ർ​ ​ആ​ദ്യം​ ​പ​രി​ശോ​ധി​ക്കു​ക.​ ​ഈ​ ​കാ​ണി​ക​ളെ​ ​ആ​ഹ്ലാ​ദ​ത്തി​ലാ​ക്കാ​ൻ​ ​സ​മ​കാ​ലി​ക​ ​ലോ​ക​സി​നി​മ​യി​ലെ​ ​മ​ഹാ​ര​ഥ​ന്മാ​രാ​യ​ ​പെ​ദ്രോ​ ​അ​ൽ​മോ​ദോ​വ​ർ,​ ​മു​ഹ്സി​ൻ​ ​മ​ക്മ​ൽ​ബ​ഫ്,​ ​മൈ​ക്കേ​ൽ​ ​ഹ​നേ​ക,​ ​കെ​ൻ​ ​ലോ​ച്ച്,​ ​ഫ​ത്തി​ഹ് ​അ​കി​ൻ,​ ​കോ​സ്റ്റ​ ​ഗാ​വ്രാ​സ്,​ ​ഏ​ലി​യ​ ​സു​ലൈ​മാ​ൻ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​മേ​ള​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​ട്ടു​ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​മേ​ള​യി​ൽ​ ​മ​ത്സ​ര​വി​ഭാ​ഗം,​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ,​ ​ലോ​ക​സി​നി​മ,​ ​ക​ൺ​ട്രി​ ​ഫോ​ക്ക​സ് ​തു​ട​ങ്ങി​ 15​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 73​ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​ 186​ ​ചി​ത്ര​ങ്ങ​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.​ ​ര​ണ്ടു​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പ​ടെ​ 14​ ​ചി​ത്ര​ങ്ങ​ളാ​ണ് ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​മ​ല​യാ​ള​ ​സി​നി​മ​ ​ഇ​ന്ന് ​എ​ന്ന​ ​വി​ഭാ​ഗ​ത്തി​ൽ​ 12​ ​ചി​ത്ര​ങ്ങ​ളും​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​ഇ​ന്ന് ​എ​ന്ന​ ​വി​ഭാ​ഗ​ത്തി​ൽ​ 7​ ​സി​നി​മ​ക​ളും​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​ലോ​ക​സി​നി​മാ​ ​വി​ഭാ​ഗ​ത്തി​ൽ​ 92​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.
ലോ​ക​ത്തെ​ ​മു​ൻ​നി​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ക​ളാ​യ​ ​കാ​ൻ,​ ​വെ​നീ​സ്,​ ​ടൊ​റ​ന്റോ,​ ​ബെ​ർ​ലി​ൻ,​ ​ബു​സാ​ൻ,​ ​റോ​ട്ട​ർ​ഡാം,​ ​സാ​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ഫെ​സ്റ്റി​വ​ലു​ക​ളി​ൽ​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​വാ​രി​ക്കൂ​ട്ടി​യ​ ​ചി​ത്ര​ങ്ങ​ളും​ ​പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്.
ക​ൺ​ട്രി​ ​ഫോ​ക്ക​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​സ​മ​കാ​ലി​ക​ ​ചൈ​നീ​സ് ​ജീ​വി​ത​ത്തി​ന്റെ​ ​നേ​ർ​ക്കാ​ഴ്ച​യു​മാ​യി​ ​നാ​ല് ​ചൈ​നീ​സ് ​ചി​ത്ര​ങ്ങ​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​'​കാ​ലി​ഡോ​സ്‌​കോ​പ്പ്'​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ഞ്ചു​ ​സി​നി​മ​ക​ളും​ ​എ​ക്സ്പി​രി​മെ​ന്റാ​ ​ഇ​ന്ത്യ​ ​വി​ഭാ​ഗ​ത്തി​ൽ​ 10​ ​പ​രീ​ക്ഷ​ണ​ ​ചി​ത്ര​ങ്ങ​ളും​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​വി​ഭ​ജ​നാ​ന​ന്ത​ര​ ​യു​ഗോ​സ്ളാ​വി​യ​ൻ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​പാ​ക്കേ​ജാ​ണ് ​മേ​ള​യു​ടെ​ ​മ​റ്റൊ​രു​ ​ആ​ക​ർ​ഷ​ണം.​ ​യു​ഗോ​സ്ളാ​വി​യ,​ ​സെ​ർ​ബി​യ,​ ​ക്രൊ​യേ​ഷ്യ,​ ​മാ​സി​ഡോ​ണി​യ​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളാ​യി​ ​വി​ഭ​ജി​ച്ച​ ​ശേ​ഷം​ ​നി​ർ​മ്മി​ക്ക​പ്പെ​ട്ട​ ​ഏ​ഴു​ ​സി​നി​മ​ക​ൾ​ ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​'​ക​ണ്ട​മ്പ​റ​റി​ ​മാ​സ്റ്റേ​ഴ്സ് ​ഇ​ൻ​ ​ഫോ​ക്ക​സ്'​ ​എ​ന്ന​ ​വി​ഭാ​ഗ​ത്തി​ൽ​ ​ടോ​ണി​ ​ഗാ​റ്റ്ലി​ഫി​ന്റെ​യും​ ​റോ​യ് ​ആ​ൻ​ഡേ​ഴ്സ​ന്റെ​യും​ ​സി​നി​മ​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​മ​ല​യാ​ളം​ ​റെ​ട്രോ​സ്‌​പെ​ക്ടീ​വ് ​വി​ഭാ​ഗ​ത്തി​ൽ​ ​ശാ​ര​ദ​യു​ടെ​ 7​ ​സി​നി​മ​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​
​ഹോ​മേ​ജി​ൽ​ ​ലെ​നി​ൻ​ ​രാ​ജേ​ന്ദ്ര​ൻ,​ ​എം.​ജെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​മൃ​ണാ​ൾ​സെ​ൻ,​ ​ഗി​രീ​ഷ് ​ക​ർ​ണാ​ട് ​എ​ന്നി​വ​ർ​ക്ക് ​മേ​ള​ ​സ്മ​ര​ണാ​ഞ്ജ​ലി​യ​ർ​പ്പി​ക്കും.​ ​മി​സ് ​കു​മാ​രി​യു​ടെ​യും​ ​ടി.​കെ.​ ​പ​രീ​ക്കു​ട്ടി​യു​ടെ​യും​ ​അ​മ്പ​താം​ ​ച​ര​മ​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​'​നീ​ല​ക്കു​യി​ൽ​'​ ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.

'പാ​സ്ഡ് ​ബൈ​ ​സെ​ൻ​സ​ർ"​ ​ഉ​ദ്ഘാ​ട​ന​ ​ചി​ത്രം

സെ​ർ​ഹ​ത്ത് ​ക​രാ​സ്ളാ​ൻ​ ​സം​വി​ധാ​നം​ചെ​യ്ത​ ​ട​ർ​ക്കി​ഷ് ​ചി​ത്രം​ ​'​പാ​സ്ഡ് ​ബൈ​ ​സെ​ൻ​സ​ർ​" ​ഉ​ദ്ഘാ​ട​ന​ ​ചി​ത്ര​മാ​യി​ ​നി​ശാ​ഗ​ന്ധി​യി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം​ ​കൂ​ടി​യാ​ണി​ത്.​ ​ജ​യി​ൽ​പ്പു​ള്ളി​ക​ളു​ടെ​ ​ക​ത്തു​ക​ൾ​ ​സെ​ൻ​സ​ർ​ ​ചെ​യ്യു​ന്ന​ ​ജ​യി​ൽ​ ​ജീ​വ​ന​ക്കാ​ര​ന്റെ​ ​ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ​പ്ര​മേ​യം.​ ​ഗോ​ൾ​ഡ​ൻ​ ​ഓ​റ​ഞ്ച്,​ ​അ​ങ്കാ​റ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലു​ക​ളി​ൽ​ ​പ്രേ​ക്ഷ​ക​പ്രീ​തി​ ​നേ​ടി​യ​ ​ചി​ത്രം​ ​യൂ​റോ​പ്യ​ൻ​ ​ച​ല​ച്ചി​ത്ര​ ​നി​രൂ​പ​ക​ ​സം​ഘ​ട​ന​യു​ടെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​പു​ര​സ്‌​കാ​ര​വും​ ​നേ​ടി​യി​ട്ടു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IFFK 2019, KERALA, CINEMA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.