നിലമേലിൽ നിന്ന് പാരിപ്പള്ളിയിലേക്ക് പോകുന്ന വഴിയിൽ മെയിൻ റോഡിനോട് ചേർന്ന് വലിയ ഒരു തോട്. ഈ തോട്ടിൽ ധാരാളം പേർ കുളിക്കുകയും അതിനോട് ചേർന്ന് നിരവധി പേർ നടന്ന് പോകുന്ന വഴിയുമുണ്ട്. ഈ തോട്ടിലെ വെള്ളത്തിൽ വന്ന ഒരു വിലയ മൂർഖൻ പാമ്പ് തോട്ടിന്റെ വക്കിലുള്ള ഒരു മാളത്തിൽ കയറി. നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പഞ്ചായത്ത് മെമ്പർ വാവയെ വിളിച്ചു. ഉടൻ തന്നെ വാവ സ്ഥലത്ത് എത്തി കൈകൊണ്ട് വെള്ളംകോരി മാളത്തിനകത്തേക്ക് ഒഴിച്ചുകൊണ്ടിരുന്നു. അകത്തിരുന്ന മൂർഖന്റെ ചീറ്റൽ ശബ്ദം അപ്പോൾ പുറത്ത് നിന്നവർക്കും കേൾക്കാം. പതുക്കെ, മൂർഖൻ മാളത്തിൽ നിന്ന് പുറത്തേക്കിറങ്ങി വാവയ്ക്ക് നേരെ കടിയ്ക്കാൻ ചാടി. എന്നിട്ട് തിരിച്ച് മാളത്തിലേക്ക് ഉടൻ തന്നെ വാവ മൂർഖനെ വാലിൽ പിടിച്ചെടുത്തു. തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിധുരയ്ക്ക് പോകുന്ന വഴി മന്നൂർ കോണത്ത് ഒരു വീട്ടിലാണ് എത്തിയത്. ഇവിടെ കോഴിക്കൂട്ടിൽ കയറി കോഴിക്കുഞ്ഞിനെ ഭക്ഷണം ആക്കിയതിന് ശേഷം പാമ്പ് തൊട്ടടുത്ത് കരിങ്കൽ കൂട്ടിയിട്ടിരിക്കുന്നിടത്തേക്ക് കയറി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.