കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) പ്രസിഡന്റായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് രൂപതാദ്ധ്യക്ഷൻ ഡോ.വർഗീസ് ചക്കാലയ്ക്കൽ വൈസ് പ്രസിഡന്റായും ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് സെക്രട്ടറി ജനറലുമായി. നേരത്തെ ഡോ. സൂസൈപാക്യമായിരുന്നു പ്രസിഡന്റ്.
ലോക്സഭകളിലും നിയമസഭകളിലും ആംഗ്ളോ ഇന്ത്യൻ പ്രതിനിധികളെ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണെന്നും കത്തോലിക്കാ സഭയ്ക്കെതിരെ ചിലർ നടത്തുന്ന പ്രചാരണങ്ങളിൽ പ്രതിഷേധിക്കുന്നതായും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.സി.ബി.സി ഇടപെടും.