SignIn
Kerala Kaumudi Online
Thursday, 23 January 2020 1.49 PM IST

ഡോ.​സി.​എൻ.​ആർ റാവു​വിന് ഡോക്ടർ ഒഫ് സയൻസ് നൽകും

തിരുവനന്തപുരം: ഭാര​ത​രത്ന ബഹു​മതി നേടിയ വിശ്വ​പ്ര​സിദ്ധ ശാസ്ത്ര​ജ്ഞൻ ഡോ.​സി.​എൻ.​ആർ റാവു​വിനെ കേരള സർവകലാശാല ഡോക്ടർ ഒഫ് സയൻസ് ബിരുദം നൽകി ആദരിക്കും. 10ന് വൈകിട്ട് 3 മണിക്ക് സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ചാൻസലറായ ഗവർണർ ​ആ​രിഫ് മുഹ​മ്മദ് ഖാൻ ബിരുദം സമർപ്പി​ക്കും. പ്രോ-​ചാൻസ​ല​റായ മന്ത്രി കെ.ടി ജലീൽ പങ്കെടുക്കും. ബിരുദ സമർപ്പ​ണ​വുമായി ബന്ധ​പ്പെട്ട സെനറ്റ് യോഗ​ത്തിൽ ഇരുവരും പങ്കെ​ടു​ക്കും.

സ്ട്രക്ചറൽ കെമി​സ്ട്രി, സോളിഡ് സ്റ്റേറ്റ് കെമി​സ്ട്രി രംഗത്തെ മിക​വുറ്റ സംഭാ​വ​ന​കൾ കണ​ക്കി​ലെ​ടു​ത്താണ് പ്രധാ​ന​മ​ന്ത്രി​യുടെ ശാസ്ത്ര ഉപ​ദേ​ശ​ക​സ​മി​തി​ മേധാ​വി​ കൂടി​യാ​യി​രുന്ന പ്രൊഫ.​ഡോ.​സി.​എൻ.​ആർ റാവു​വിന് ഓണ​ററി ബിരുദം നൽകുന്നത്. 1600 ഓളം ശാസ്ത്ര പ്രബ​ന്ധ​ങ്ങളും 51 പുസ്ത​ക​ങ്ങളും രചി​ക്കു​കയും ലോക​ത്തിലെ 54 സർവ​ക​ലാ​ശാ​ല​ക​ളിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ബിരു​ദം നേടു​കയും ചെയ്തിട്ടുണ്ട്. അറ്റോ​മിക് എനർജി കമ്മിഷൻ അംഗവും ഇന്ത്യൻ നാഷ​ണൽ സയൻസ് അക്കാഡ​മി​ പ്രസി​ഡന്റും, കാലി​ഫോർണി​യ, കേംബ്രിഡ്ജ് തുട​ങ്ങിയ സർവ​ക​ലാ​ശാ​ല​ക​ളിലെ വിസി​റ്റിംഗ് പ്രൊഫ​സ​റു​മായ അദ്ദേ​ഹത്തെ 'ഡോ.​സ​യൻസ്' എന്നാണ് ശാസ്ത്ര​ലോകം ബഹു​മാ​നാർത്ഥം വിളിക്കുന്നത്. 2013ൽ ഭാരതരത്നം നൽകി രാജ്യം ആദ​രി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CNR RAO
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.