ഹൈദരാബാദ്: വെസ്റ്റിൻഡീസിനെതിരായ ടി20 മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ അർദ്ധ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യക്ക് മിന്നും ജയം. ആദ്യമത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. വിൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കൊഹ്ലിയുടെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ18.4 ഓവറിയ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
വിരാട് കോഹ്ലി 94 റൺസോടെ പുറത്താകാതെ നിന്നു. ഓപ്പണർ രോഹിത് ശർമയെ (8) തുടക്കത്തിൽ തന്നെ പുറത്തായപ്പോൾ കെ.എൽ രാഹുലും കൊഹ്ലിയും കൂടി സ്കോർ ഉയർത്തി. രാഹുൽ ടി 20-യിലെ ഏഴാം അർദ്ധ സെഞ്ചുറിയും കുറിച്ചു. ഇതിനിടെ ട്വന്റി 20 കരിയറില്‍ രാഹുൽ 1000 റൺസും തികച്ചു. 29-ാം ഇന്നിങ്സിലാണ് താരത്തിന്റെ ഈ നേട്ടം.