SignIn
Kerala Kaumudi Online
Thursday, 23 January 2020 1.51 PM IST

ക്രിക്കറ്റ് പൂരം....ഇ​ന്ത്യ​-​ ​വി​ൻ​ഡീ​സ് 20​-​ട്വ​ന്റിക്കായി ​ത​ല​സ്ഥാ​നം​ ​ഒ​രു​ങ്ങി,

karyavattom

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ​ ​പ​ക​ലൊ​ടു​ങ്ങി​യാ​ൽ​ ​ക്രി​ക്ക​റ്റ് ​ആ​വേ​ശ​ത്തി​ലേ​ക്കാ​ണ് ​ത​ല​സ്ഥാ​നം​ ​ഉ​ണ​ർ​ന്നെ​ണീ​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​-​ ​വി​ൻ​ഡീ​സ് ​അ​ന്താ​രാ​ഷ്ട്ര​ 20​-​ട്വ​ന്റി​ ​മ​ത്സ​ര​ത്തി​ന് ​കാ​ര്യ​വ​ട്ട​ത്ത് ​ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം​ ​പൂ​ർ​ത്തി​യാ​യി.​ 95​ശ​ത​മാ​ന​ത്തോ​ളം​ ​ടി​ക്ക​റ്റു​ക​ൾ​ ​ചൂ​ട​പ്പം​ ​പോ​ലെ​ ​വി​റ്റ​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​മ​ഴ​യി​ല്ലാ​ത്ത,​ ​തെ​ളി​ഞ്ഞ​ ​കാ​ലാ​വ​സ്ഥ​യാ​ണെ​ന്നാ​ണ് ​പ്ര​വ​ച​നം.​ ​ആ​യി​രം​ ​പൊ​ലീ​സു​കാ​രു​ടെ​ ​സു​ര​ക്ഷാ​ ​ക​വ​ച​മാ​ണ് ​കാ​ര്യ​വ​ട്ടം​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ ​ന​ഗ​ര​ത്തി​ൽ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​ഒ​ഴി​വാ​ക്കാ​ൻ​ ​പൊ​ലീ​സി​ന്റെ​ ​പ്ര​ത്യേ​ക​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​വും.

ര​ണ്ട് ​ടീ​മു​ക​ളും​ ​ഇ​ന്ന് ​ത​ല​സ്ഥാ​ന​ത്തെ​ത്തും.​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ഗം​ഭീ​ര​മാ​യ​ ​സ്വീ​ക​ര​ണ​മാ​ണ് ​താ​ര​ങ്ങ​ൾ​ക്ക് ​ന​ൽ​കു​ക.​ ​മ​ത്സ​ര​ത്തി​നാ​യി​ ​ര​ണ്ടും​ ​പ​രി​ശീ​ല​ന​ത്തി​ന് ​നാ​ലും​ ​വി​ക്ക​റ്റു​ക​ളൊ​രു​ക്കി​യി​ട്ടു​ണ്ട്.​ ​മാ​ണ്ഡ്യ​യി​ൽ​ ​നി​ന്നെ​ത്തി​ച്ച​ ​ക​ളി​മ​ണ്ണു​കൊ​ണ്ട് ​നി​ർ​മ്മി​ച്ച​ ​പി​ച്ചി​ൽ​ ​റ​ണ്ണൊ​ഴു​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ബി.​സി.​സി.​ഐ​യു​ടെ​ ​സാ​ങ്കേ​തി​ക​സം​ഘം​ ​പി​ച്ചും​ ​സ്റ്റേ​ഡി​യ​വും​ ​പ​രി​ശോ​ധി​ച്ച് ​അ​ന്തി​മ​ ​ക്ലി​യ​റ​ൻ​സ് ​ന​ൽ​കും.​ ​പ​ച്ച​വി​രി​ച്ച​ ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​അ​വ​സാ​ന​വ​ട്ട​ ​ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് ​അ​ധി​കൃ​ത​ർ.​ ​ആ​സ്‌​ട്രേ​ലി​യ​ൻ​ ​ഇ​തി​ഹാ​സ​താ​രം​ ​ഡേ​വി​ഡ് ​ബൂ​ൺ​ ​ആ​ണ് ​മാ​ച്ച് ​റ​ഫ​റി.​ ​പ​ഴു​ത​ട​ച്ച​ ​സു​ര​ക്ഷ​യാ​ണ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യം​ ​നേ​രി​ടാ​ൻ​ ​ആം​ബു​ല​ൻ​സു​ക​ൾ​ ​അ​ട​ക്ക​മു​ള്ള​ ​മു​ൻ​ക​രു​ത​ലു​ക​ൾ​ ​ഒ​രു​ക്കും.​ ​ആ​രോ​ഗ്യ​സേ​വ​ന​ത്തി​നാ​യി​ ​സ്​​റ്റേ​ഡി​യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഫ​സ്​​റ്റ് ​എ​യ്ഡ് ​കി​യോ​സ്‌​കു​ക​ളു​ണ്ട്.​ ​ഫ​സ്​​റ്റ് ​എ​യ്ഡ് ​റൂ​മു​ക​ളും​ ​കാ​ഷ്വാ​ലി​​​റ്റി​ ​സൗ​ക​ര്യ​വു​മു​ണ്ട്.​ ​അ​ഗ്നി​ബാ​ധ​ ​ത​ട​യാ​ൻ​ ​നാ​ല് ​ഫ​യ​ർ​ഫോ​ഴ്സ് ​യൂ​ണി​റ്റു​ക​ൾ​ ​സ​ർ​വ​സ​ജ്ജ​രാ​യി​ ​സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​വും.​ ​കാ​ണി​ക​ളെ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഒ​ഴി​പ്പി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​നേ​രി​ടാ​ൻ​ ​എ​മ​ർ​ജ​ൻ​സി​ ​എ​ക്‌​സി​​​റ്റ് ​പ്ലാ​ൻ​ ​ത​യ്യാ​റാ​ണ്.​ ​ഏ​ത് ​വ​ഴി​യി​ലൂ​ടെ​ ​പു​റ​ത്തേ​ക്ക് ​പോ​ക​ണ​മെ​ന്ന് ​സൂ​ചി​പ്പി​ക്കു​ന്ന​ ​രേ​ഖാ​ചി​ത്ര​ങ്ങ​ൾ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​സ്ഥാ​പി​ക്കും.​ ​എ​മ​ർ​ജ​ൻ​സി​ ​റെ​സ്‌​പോ​ൺ​സ് ​ടീം​ ​സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​വും.

മ​ഫ്തി​ ​പൊ​ലീ​സ് ​ഉ​ൾ​പ്പെ​ടെ​ 1000​ ​പൊ​ലീ​സു​കാ​ർ​ ​സു​ര​ക്ഷ​യൊ​രു​ക്കും.​ ​സ്റ്റേ​ഡി​യ​വും​ ​പ​രി​സ​ര​വും​ ​പൊ​ലീ​സി​ന്റെ​ ​സി.​സി​ ​ടി​വി​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.​ ​കാ​റു​ക​ളും​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും​ ​പാ​ർ​ക്ക് ​ചെ​യ്യാ​ൻ​ ​സൗ​ക​ര്യ​മു​ണ്ടാ​കും.​ ​മ​ത്സ​ര​ദി​വ​സം​ ​വൈ​കി​ട്ട് ​അ​ഞ്ചു​ ​മു​ത​ൽ​ ​കാ​ണി​ക​ളെ​ ​പ്ര​വേ​ശി​പ്പി​ക്കും.​ ​ടി​ക്ക​റ്റി​നൊ​പ്പം​ ​എ​ല്ലാ​വ​രും​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​ക​രു​ത​ണം.​ ​സീ​റ്റു​ക​ൾ​ക്ക് ​ന​മ്പ​ർ​ ​ന​ൽ​കു​ന്ന​ത് ​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.​ ​ഓ​ൺ​ലൈ​ൻ​ ​ടി​ക്ക​റ്റി​ൽ​ ​സീ​റ്റ് ​ന​മ്പ​ർ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ​ ​മ​ണി​ക്കൂ​റു​ക​ൾ​ക്ക് ​മു​ൻ​പേ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ക​യ​റി​ ​സീ​റ്റു​പി​ടി​ക്കേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല.​ ​സ്​​റ്റേ​ഡി​യ​ത്തി​നു​ള്ളി​ലേ​ക്ക് ​കു​പ്പി​വെ​ള്ളം,​ ​ശീ​ത​ള​പാ​നീ​യം,​ ​പ്ലാ​സ്​​റ്റി​ക്,​ ​കു​ട,​ ​ക​മ്പി​വ​ടി,​ ​തീ​പ്പെ​ട്ടി,​ ​ല​ഹ​രി​വ​സ്തു​ക്ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​പ്ര​വേ​ശി​പ്പി​ക്കി​ല്ല.​ ​സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കോ,​ ​ക​ളി​ക്കാ​ർ​ക്ക് ​നേ​രെ​യോ​ ​ഏ​തെ​ങ്കി​ലും​ ​വ​സ്തു​ക്ക​ൾ​ ​വ​ലി​ച്ചെ​റി​യാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​പൊ​ലീ​സ് ​ന​ട​പ​ടി​യെ​ടു​ക്കും.

റോ​ഡി​ൽ​ ​ഇ​ങ്ങ​നെ
ന​ഗ​ര​ത്തി​ലെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക​നു​സ​രി​ച്ച് ​റോ​ഡു​ക​ൾ​ ​വ​ൺ​വേ​ ​ആ​ക്കു​ക​യും​ ​വാ​ഹ​ന​ങ്ങ​ൾ​ ​വ​ഴി​തി​രി​ച്ചു​ ​വി​ടു​ക​യും​ ​ചെ​യ്യും.​ ​പാ​ർ​ക്കിം​ഗി​നും​ ​ട്രാ​ഫി​ക് ​നി​യ​ന്ത്റ​ണ​ത്തി​നും​ ​പൊ​ലീ​സ് ​മാ​സ്റ്റ​ർ​പ്ലാ​നു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​യൂ​ണി​വേ​ഴ്‌​സി​​​റ്റി​ ​കാ​മ്പ​സ്,​ ​കാ​ര്യ​വ​ട്ടം​ ​കോ​ളേ​ജ്,​ ​എ​ൽ.​എ​ൻ.​സി.​പി.​ഇ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​പാ​ർ​ക്കിം​ഗ്.​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​ര​ണ്ട് ​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ടു​ക​ളി​ലാ​യി​ ​പാ​ർ​ക്ക് ​ചെ​യ്യ​ണം.​ ​മ​ത്സ​ര​ശേ​ഷം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്‌​പെ​ഷ്യ​ൽ​ ​സ​ർ​വീ​സു​ക​ൾ​ ​ന​ട​ത്തും.​ ​സ്​​റ്റേ​ഡി​യ​ത്തി​ലും​ ​പ​രി​സ​ര​ത്തും​ ​വെ​ളി​ച്ച​ത്തി​ന് ​വേ​ണ്ടി​യു​ള്ള​ ​അ​ധി​ക​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​​​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സു​ര​ക്ഷാ​ ​മു​ൻ​ക​രു​ത​ലു​ക​ൾ​ ​വി​ല​യി​രു​ത്തി.

ഭ​ക്ഷ​ണം​ ​ഇ​വി​ടെ
ആ​ഹാ​ര​ത്തി​നും​ ​കു​ടി​വെ​ള്ള​ത്തി​നും​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.​ ​കു​ടും​ബ​ശ്രീ​ ​ഉ​ൾ​പ്പെ​ടെ​ 20​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നാ​യി​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​ജ​ല​അ​തോ​റി​​​റ്റി​യു​ടെ​ ​കു​ടി​വെ​ള്ള​ ​വി​ത​ര​ണം​ ​ഉ​ണ്ടാ​കും.​ ​ശീ​ത​ള​പാ​നീ​യ​ങ്ങ​ളും​ ​ല​ഭ്യ​മാ​വും.​ ​ഗാ​ല​റി​യു​ടെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി​ ​ആ​റു​ ​വീ​തം​ ​കൗ​ണ്ട​റു​ക​ളാ​യി​രി​ക്കും​ ​ഉ​ണ്ടാ​വു​ക.​ ​ച​പ്പാ​ത്തി​-​ചി​ക്ക​ൻ​ക​റി,​ ​ച​പ്പാ​ത്തി​-​വെ​ജി​റ്റ​ബി​ൾ​ ​ക​റി​ ​എ​ന്നി​വ​യാ​യി​രി​ക്കും​ ​പ്ര​ധാ​ന​ ​ഭ​ക്ഷ​ണ​യി​നം.​ ​ഇ​തി​നു​പു​റ​മേ​ ​ല​ഘു​ഭ​ക്ഷ​ണ​മാ​യി​ ​ഉ​ഴു​ന്നു​വ​ട,​ ​ഉ​ള്ളി​വ​ട,​ ​പ​ഴം​പൊ​രി,​ ​ഇ​ല​യ​ട​ ​തു​ട​ങ്ങി​യ​ ​വി​ഭ​വ​ങ്ങ​ളും​ ​കൗ​ണ്ട​റു​ക​ളി​ൽ​ ​ല​ഭി​ക്കും.​ ​ന​ഗ​ര​സ​ഭ​യും​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വ​കു​പ്പും​ ​ശു​ചി​ത്വ​ ​മി​ഷ​നും​ ​ഭ​ക്ഷ​ണ​ ​വി​ത​ര​ണം​ ​നി​രീ​ക്ഷി​ക്കും.​ ​പൂ​ർ​ണ​മാ​യി​ ​ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ൾ​ ​ന​ട​പ്പാ​ക്കും.

മ​ഴ​ ​വ​ന്നാൽ
മ​ത്സ​ര​ത്തി​ന് ​മ​ഴ​ ​വി​ല്ല​നാ​കി​ല്ലെ​ന്ന​ ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.​ ​അ​ഥ​വാ​ ​മ​ഴ​യു​ണ്ടാ​യാ​ൽ​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​എ​ല്ലാ​ ​മു​ൻ​ക​രു​ത​ലു​ക​ളും​ ​എ​ടു​ത്തി​ട്ടു​ണ്ട്.​ 50​ ​ഗ്രൗ​ണ്ട് ​സ്​​റ്റാ​ഫി​നെ​യും​ ​ഗ്രൗ​ണ്ട് ​പൂ​ർ​ണ​മാ​യും​ ​മൂ​ടാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ക​വ​റു​ക​ളും​ ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​മ​ത്സ​ര​ത്തി​നാ​യി​ ​ര​ണ്ട് ​വി​ക്ക​​​റ്റു​ക​ളും​ ​നാ​ല് ​പ്രാ​ക്ടീ​സ് ​വി​ക്ക​​​റ്റു​ക​ളു​മാ​ണ് ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ങ്ങ​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ​ല​ഭി​ക്കാ​ൻ​ ​ഈ​ ​മ​ത്സ​രം​ ​സ​മ്പൂ​ർ​ണ​ ​വി​ജ​യ​മാ​ക്ക​ണം.​ ​മി​ക​ച്ച​ ​കാ​യി​കാ​നു​ഭ​വ​വും​ ​ആ​വേ​ശ​വും​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​മ​ത്സ​ര​മാ​ക്കി​ ​ഇ​ന്ത്യ​-​ ​വി​ൻ​ഡീ​സ് ​മ​ത്സ​രം​ ​മാ​​​റ്റാ​ൻ​ ​എ​ല്ലാ​വ​രും​ ​സ​ഹ​ക​രി​ക്ക​ണം.​ മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്രൻ സം​ഘാ​ട​ക​ ​സ​മി​തി​ ​ചെ​യ​ർ​മാൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, ICC CRICKET, THIRUVANANTHAPURAM, INDIA VS WESTINDIES, KARYAVATTOM GREENFIELD INTERNATIONAL STADIUM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.