ലൂട്ടെയ്ൻ അടങ്ങിയ ഭക്ഷണം കാഴ്ചശക്തി വർദ്ധിപ്പിക്കും. ചീര,കാബേജ്, ബ്രോക്കോളി, മുളപ്പിച്ചവ എന്നിവയിലൊക്കെ ലൂട്ടെയ്ൻ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളടങ്ങിയ ഭക്ഷണം കാഴ്ചശക്തി സംരക്ഷിക്കും. കണ്ണിന് അത്യന്താപേക്ഷിതമാണ് ഒമേഗ ത്രി ഫാറ്റി ആസിഡുകൾ. മത്സ്യമാണ് ഏറ്രവും മികച്ച സ്രോതസ്. പുറമേ ചണവിത്ത്, തൈര്, മുട്ട എന്നിവയിൽ നിന്നും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും
സെലനിയം അടങ്ങിയ ഭക്ഷണം കഴിക്കണം. ചെമ്മീൻ, ചൂര, മത്തി, കരൾ, മുട്ട, ബീഫ് എന്നിവയിലൊക്കെ സെലനിയം അടങ്ങിയിട്ടുണ്ട്.
പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കളിലും കടൽമത്സ്യങ്ങളിലും അടങ്ങിയിട്ടുള്ള ടോറീൻ എന്ന അമിനോ ആസിഡ് കണ്ണിന്റെ പ്രവർത്തനം മികവുറ്റതാക്കുന്നു. വിറ്റാമിൻ ബി 2 ആണ് കണ്ണിന് അത്യന്താപേക്ഷിതമായ മറ്റൊരു പോഷകം . ഇത് തിമിരത്തെ പ്രതിരോധിക്കും. ബദാം, വാൽനട്ട്, അരി, ധാന്യങ്ങൾ, പാൽ, തൈര്, ചീര എന്നിവയിൽ ഇതുണ്ട്. മുരിങ്ങയിലയും അവാക്കോഡോയും കാഴ്ചശക്തി വർദ്ധിപ്പിക്കും.