കോവളം: നിരവധി കേസുകളിലെ പ്രധാന പ്രതികൾ കോവളത്ത് കഞ്ചാവുമായി അറസ്റ്റിൽ. വിഴിഞ്ഞം പനനിന്നവിള വീട്ടിൽ സഫറുള്ള ഖാൻ (29), തിരുവല്ലം പാറവിള പഴവിള വീട്ടിൽ അജിത്ത് (31), കണ്ണംകോട് ഏലായിൽ പുതുവൽ പുത്തൻ വീട്ടിൽ സന്തോഷ് (29) എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതിയായ സഫറുള്ളാഖാൻ നിരവധി വധശ്രമ കേസുകളിലും കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയുമാണ്. സംഘത്തിൽപ്പെട്ട മറ്റുള്ളവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും കോവളം എസ്.ഐ പറഞ്ഞു. കോവളം എസ്.എച്ച്.ഒ പി.അനിൽകുമാർ, എസ്.ഐ അനീഷ് കുമാർ അജിത്ത് ഷൈൻ ജോസ്, ബിജേഷ്, സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.