SignIn
Kerala Kaumudi Online
Thursday, 23 January 2020 1.47 PM IST

മന്ത്രി അധി​കാ​ര​പ​രിധി വിടുമ്പോൾ

kt-jaleel-

കേര​​​ള​​​ത്തി​ന്റെ​ ​ച​രി​​​ത്ര​​​ത്തി​ൽ​ ​ഇ​താ​​​ദ്യ​​​മാ​യി​ ​ചാ​ൻ​സ​​​ല​ർ​ ​കൂ​​​ടി​​​യാ​യ​ ​ഗ​വ​ർ​ണ​ർ​ ​സ​ർ​വ​​​ക​​​ലാ​​​ശാ​​​ല​​​യി​ലെ​ ​മാ​ർ​ക്കു​ദാ​ന​ ​വി​വാ​​​ദ​​​ത്തി​ൽ​ ​ബ​ന്ധ​​​പ്പെ​ട്ട​ ​ക​ക്ഷി​​​ക​​​ളു​ടെ​ ​ഹി​യ​​​റിം​ഗ് ​ന​ട​​​ത്തു​​​ന്നു.​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​ത്ത് ​കേ​ര​​​ള​​​ത്തി​ന്റെ​ ​പാ​ര​​​മ്പ​ര്യം​ ​ത​ക​ർ​ക്കു​ന്ന​ ​ഒ​രു​ ​ന​ട​​​പ​​​ടി​യും​ ​അ​നു​​​വ​​​ദി​​​ക്കി​​​ല്ലെ​ന്ന് ​മ​റ്റൊ​രു​ ​ദേ​ശ​​​ക്കാ​​​ര​​​നാ​യ​ ​ഗ​വ​ർ​ണ​ർ​ ​മു​ന്ന​​​റി​​​യി​പ്പ് ​ന​ല്‌​കു​ന്നു.​ ​ഹി​യ​​​റിം​​​ഗി​ൽ​ ​വി​ദ്യാ​​​ഭ്യാ​സ​മ​ന്ത്രി​ ​ഒ​രു പ്ര​തി​​​യെ​​​പ്പോ​ലെ​ ​പ​ങ്കെ​​​ടു​​​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​ദ​യ​​​നീ​യ​ ​അ​വ​​​സ്ഥ.​ ​കേ​ര​​​ള​​​ത്തി​ലെ​ ​ഉ​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​ത്ത് ​എ​ന്താ​ണു​ ​ന​ട​​​ക്കു​​​ന്ന​ത്?​ ​കൊ​ല്ലു​ന്ന​ ​രാ​ജാ​​​വി​ന് ​തി​ന്നു​ന്ന​ ​മ​ന്ത്രി​ ​എ​ന്ന​ ​മ​ട്ടി​ൽ​ ​എ​ല്ലാ​ത്തി​നും​ ​കു​ട​​​ചൂ​​​ടാ​ൻ​ ​ഒ​രു​ ​മു​ഖ്യ​​​മ​​​ന്ത്രി​​​യും.


മി​ത​​​ഭാ​​​ഷി​​​യാ​യ​ ​ചാ​ൻ​സ​​​ല​ർ​ ​അ​ങ്ങേ​​​യ​റ്റം​ ​സം​യ​​​മ​​​ന​ത്തോ​ടെ​ ​ന​ട​​​ത്തി​യ​ ​പ​രാ​​​മ​ർ​ശ​​​ങ്ങ​ൾ​ ​യ​ഥാ​ർ​ത്ഥ​​​ത്തി​ൽ​ ​മ​ന്ത്രി​​​ക്കെ​​​തി​​​രേ​​​യു​ള്ള​ ​കു​റ്റ​​​പ​ത്രം​ ​ത​ന്നെ​​​യാ​​​ണ്.​ ​സാ​​​ങ്കേ​​​തി​ക​ ​സ​ർ​വ​​​ക​​​ലാ​​​ശാ​​​ല​​​യു​ടെ​ ​അ​ദാ​​​ല​​​ത്തി​ൽ​ ​ഉ​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​ന്ത്രി​ ​കെ.​​​ടി.​ ​ജ​ലീ​ൽ​ ​പ​ങ്കെ​​​ടു​ത്ത് ​മാ​ർ​ക്കു​​​ദാ​ന​ത്തി​ന് ​നി​ർ​ദേ​ശി​ച്ച​ ​തീ​രു​​​മാ​നം​ ​പ്ര​ത്യ​​​ക്ഷ​​​ത്തി​ൽ​ത്ത​ന്നെ​ ​തെ​റ്റാ​​​ണെ​ന്നു​ ​ബോ​ദ്ധ്യ​​​പ്പെ​​​ട്ട​തു​ ​കൊ​ണ്ടാ​ണ​ല്ലോ​ ​ഗ​വ​ർ​ണ​ർ​ ​ഹി​യ​​​റിം​ഗ് ​ന​ട​​​ത്താ​ൻ​ ​തീ​രു​​​മാ​​​നി​​​ച്ച​​​ത്.


മ​ന്ത്രി​ ​അ​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​ ​അ​ധി​​​കാ​​​ര​​​പ​​​രി​ധി​ ​വി​ട്ട് ​ഗ​വ​ർ​ണ​​​റു​ടെ​ ​അ​നു​​​മ​​​തി​​​യി​​​ല്ലാ​തെ​ ​അ​ദാ​​​ല​​​ത്തി​ൽ​ ​പ​ങ്കെ​​​ടു​​​ത്ത​തും​ ​ച​ട്ട​​​പ്ര​​​കാ​​​ര​​​മ​​​ല്ലാ​ത്ത​ ​മൂ​ന്നാം​ ​മൂ​ല്യ​​​നി​ർ​ണ​​​യ​​​ത്തി​നു​ ​നി​ർ​ദേ​ശം​ ​ന​ല്‌​കി​യ​തും​ ​അ​ധി​​​കാ​ര​ ​ദു​ർ​വി​​​നി​​​യോ​​​ഗ​മാ​ണെ​ന്നു​ ​ഗ​വ​ർ​ണ​​​റു​ടെ​ ​സെ​ക്ര​​​ട്ട​​​റി​​​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ചൂ​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.​ ​ഇ​ത് ​മ​ഹാ​​​നാ​യ​ ​മു​ൻ​രാ​​​ഷ്ട്ര​​​പ​തി​ ​എ​.പി​.ജെ​ ​അ​ബ്ദു​ൾ​ ​ക​ലാ​മി​ന്റെ​ ​പേ​രി​​​ലു​ള്ള​ ​സാ​ങ്കേ​​​തി​ക​ ​സ​ർ​വ​​​ക​​​ലാ​​​ശാ​​​ല​​​യു​ടെ​ ​പ്ര​തി​​​ച്ഛാ​യ​ ​ത​ക​ർ​ത്തെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ലു​​​ണ്ട്.


അ​ധി​​​കാ​ര​ ​ ദു​ർ​വി​​​നി​​​യോ​ഗം
ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​ 27​​​നാ​ണ് ​തി​രു​​​വ​​​ന​​​ന്ത​​​പു​​​ര​ത്ത് ​സാ​ങ്കേ​​​തി​ക​ ​സ​ർ​വ​​​ക​​​ലാ​​​ശാ​​​ല​​​യു​ടെ​ ​ആ​സ്ഥാ​​​ന​ത്ത് ​അ​ദാ​​​ല​ത്ത് ​ന​ട​​​ത്തി​​​യ​​​ത്.​ ​ആ​ദ്യ​ ​​​പ​​​രീ​​​ക്ഷ​​​യി​ൽ​ 100​ൽ​ 28​ ​മാ​ർ​ക്കോ​ടെ​ ​തോ​റ്റ​ ​ബി​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​ക്ക് ​റീ​വാ​​​ലു​വേ​​​ഷ​​​നി​ൽ​ 32​ ​മാ​ർ​ക്കാ​ണ് ​ല​ഭി​​​ച്ച​​​ത്.​ ​പി​ന്നീ​ട് ​മൂ​ല്യ​​​നി​ർ​ണ​​​യ​​​മി​​​ല്ല.​ ​പ​ക​​​രം,​ ​സ​പ്ലി​​​മെ​ന്റ​റി​ ​പ​രീ​​​ക്ഷ​​​യാ​​​ണ്.​ ​അ​തി​നു​ ​പോ​കാ​​​തെ​​​യാ​ണ് ​വി​ദ്യാ​ർ​ത്ഥി​ ​മൂ​ന്നാം​ ​മൂ​ല്യ​​​നി​ർ​ണ​​​യ​​​ത്തി​നു​ ​സ​ർ​വ​​​ക​​​ലാ​​​ശാ​​​ല​യെ​ ​സ​മീ​​​പി​ച്ച​ത്.​ ​വൈ​സ് ​ചാ​ൻ​സ​​​ല​ർ​ ​ഇ​തു​ ​നി​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ​​​തി​​​നാ​ൽ​ ​നി​ര​​​സി​​​ച്ചെ​​​ങ്കി​ലും​ ​അ​ദാ​​​ല​​​ത്തി​ൽ​ ​മ​ന്ത്രി​ ​അ​പേ​ക്ഷ​ ​സ്വീ​ക​​​രി​ച്ച് ​മൂ​ന്നാം​ ​മൂ​ല്യ​​​നി​ർ​ണ​​​യ​​​ത്തി​ന് ​തീ​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ​ഇ​തി​ൽ​ 48​ ​മാ​ർ​ക്കു​ ​നേ​ടി​ ​കു​ട്ടി​ ​ജ​യി​​​ച്ചു.​ ​ഗു​രു​​​ത​​​ര​മാ​യ​ ​ഈ​ ​തെ​റ്റ് ​തി​രു​​​ത്താ​​​നാ​ണ് ​ഗ​വ​ർ​ണ​​​റു​ടെ​ ​നീ​ക്കം.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​​​മാ​യി​ ​മ​ന്ത്രി,​ ​വൈ​സ് ​ചാ​ൻ​സ​​​ല​ർ,​ ​വി​ദ്യാ​ർ​ത്ഥി​​​ ​എ​ന്നി​​​വ​രെ​ ​ഹി​യ​​​റിം​​​ഗി​നു​ ​വി​ളി​ച്ച് ​തീ​രു​​​മാ​ന​മെ​ടു​​​ക്കും.​ഇ​തു​​​വ​രെ​ ​ഒ​ഴി​​​വു​​​ക​​​ഴി​വു​ ​പ​റ​​​ഞ്ഞി​​​രു​ന്ന​ ​മ​ന്ത്രി​​​ക്കേ​റ്റ​ ​ക​ന​ത്ത​ ​തി​രി​​​ച്ച​​​ടി​​​യാ​​​ണ്.​ ​മ​ന്ത്രി​ ​ഉ​ദ്ഘാ​​​ട​നം​ ​ചെ​യ്ത​ ​എം. ജി​ ​സ​ർ​വ​​​ക​​​ലാ​​​ശാ​​​ല​​​യു​ടെ​ ​അ​ദാ​​​ല​​​ത്തി​ൽ​ ​മ​ന്ത്രി​​​യു​ടെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​​​ട്ട​റി​ ​ഉ​ൾ​പ്പെ​​​ടെ​​​യു​​​ള്ള​​​വ​ർ​ ​പ​ങ്കെ​​​ടു​ത്ത് ​ബി​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​​​ക​ൾ​ക്ക് ​ഒ​രു​ ​മാ​ർ​ക്കി​ന്റെ​ ​മോ​ഡ​​​റേ​​​ഷ​ൻ​ ​കൂ​ട്ടി​ ന​ൽകാ​​​നാ​ണ് ​തീ​രു​​​മാ​​​നി​​​ച്ച​​​ത്.​ ​ഉ​ദ്യോ​​​ഗ​​​സ്ഥ​ർ​ ​ഇ​തി​നെ​ ​എ​തി​ർ​ത്ത​​​പ്പോ​ൾ​ ​വി​സി​ ​തീ​രു​​​മാ​നം​ ​അ​ക്കാഡ​​​മി​ക് ​കൗ​ൺ​സി​​​ലി​നു​ ​വി​ട്ടു.​ 2016​ ​മു​ത​ൽ​ ​ന​ട​​​ന്നു​​​വ​​​രു​ന്ന​ ​ഈ​ ​ത​ട്ടി​പ്പി​ലൂ​ടെ​ 727​വി​ദ്യാ​ർ​ത്ഥി​​​ക​​​ളു​ടെ​ ​മാ​ർ​ക്കി​ൽ​ ​വ്യ​ത്യാ​സം​ ​വ​ന്നു.​ ​സ​ർ​വ​​​കാ​​​ലാ​​​ശാ​​​ല​​​യു​ടെ​ ​കം​പ്യൂ​​​ട്ട​ർ​ ​സി​സ്റ്റ​​​ത്തി​ലും​ ​സോ​ഫ്‌ട് ​വെ​യ​​​റി​ലും​ ​പ​ഴി​​​ചാ​​​രു​​​ക​​​യാ​ണ് ​ഇ​പ്പോ​ൾ.


മ​ന്ത്രി​​​യു​ടെ മ​ല​ക്കം​ ​മ​റി​​​ച്ചിൽ
അ​ദാ​​​ല​ത്തു​ ​ന​ട​​​ത്തു​​​ന്ന​ത് ​സ​ർ​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളാ​​​ണെ​ന്നും​ ​അ​തി​ന്റെ​ ​കു​റ്റം​ ​ത​ന്റെ​ ​ത​ല​​​യി​ൽ​ ​വ​ച്ചു​​​കെ​​​ട്ട​​​രു​​​തെ​​​ന്നു​​​മാ​ണ് ​മ​ന്ത്രി​ ​ഇ​തു​​​വ​രെ​ ​ന്യാ​യീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.​ ​എ​ന്നാ​ൽ,​ ​മ​ന്ത്രി​ ​ത​ന്നെ​യാ​ണ് ​അ​ദാ​​​ല​ത്ത് ​ന​ട​​​ത്തി​​​യ​​​തെ​ന്നും​ ​അ​തി​ൽ​വ​ച്ച് ​ഫ​യ​​​ലു​​​ക​ൾ​ ​കാ​ണു​ക​യും​ ​പ​രാ​​​തി​​​ക​ൾ​ ​സ്വീ​ക​​​രി​​​ക്കു​​​ക​യും​ ​ചെ​യ്ത​​​തി​ന്റെ​ ​തെ​ളി​​​വു​​​ക​ൾ​പു​റ​​​ത്തു​​​വ​ന്നു.​ ​കേ​ര​​​ള​​​ത്തി​ലെ സ​ർ​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​ൽ​ ​തീ​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​തെ​ ​കി​ട​​​ക്കു​ന്ന​ ​ഫ​യ​​​ലു​​​ക​​​ൾ​ ​തീ​ർ​പ്പാ​​​ക്കു​​​ന്ന​​​തി​ന് 2019​ ​ഫെ​ബ്രു​-​ ​മാ​ർ​ച്ച് ​മാ​സ​​​ങ്ങ​​​ളി​ൽ​ ​അ​ദാ​​​ല​ത്ത് ​ന​ട​​​ത്തേ​​​ണ്ട​​​താ​ണ്.​ ​അ​തി​ൽ​ ​മ​ന്ത്രി​ ​പ​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്.​ ​അ​ദാ​​​ല​​​ത്തി​ൽ​ ​വ​രു​ന്ന​ ​ഫ​യ​​​ലു​​​ക​ൾ​ ​പ്ര​ത്യേ​ക​ ​സെ​ൽ​ ​തീ​ർ​പ്പാ​​​ക്കേ​​​ണ്ട​തും​ ​മ​ന്ത്രി​​​യു​ടെ​ ​ഇ​ട​​​പെ​​​ട​ൽ​ ​ആ​വ​​​ശ്യ​​​മാ​യ​ ​ഫ​യ​​​ലു​​​ക​ൾ​ ​മാ​ത്രം​ ​മ​ന്ത്രി​​​യു​ടെ​ ​പ​രി​​​ഗ​​​ണ​​​ന​യ്‌​ക്ക് ​വി​ടേ​​​ണ്ട​​​തു​​​മാ​​​ണ്.​ ​ചാ​ൻ​സ​​​ല​​​റു​ടെ​ ​അ​നു​​​മ​തി​ ​ഇ​ല്ലാ​​​തെ​​​ ​മ​ന്ത്രി​ ​സ​ർ​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​ലെ​ ​അ​ദാ​​​ല​​​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​​​ന്ന​തും​ ​തീ​രു​​​മാ​നം​ ​കൈ​ക്കൊ​​​ള്ളു​​​ന്ന​തും​ ​അ​ധി​​​കാ​​​ര​​​ ​ദു​ർ​വി​​​നി​​​യോ​​​ഗ​​​മാ​​​ണെ​​​ന്നി​​​രി​ക്കെ​യാ​ണ് ​മ​ന്ത്രി​ ​കെ.​ടി​. ​ജ​ലീ​ൽ​ ​ഇ​ത്ത​രം​ ​ന​ട​​​പ​​​ടി​​​ക​​​ളു​​​മാ​യി​ ​മു​ന്നോ​​​ട്ടു​​​ ​പോ​​​യ​​​ത്.​ ​ഇ​ത്ത​രം​ ​ക്ര​മ​​​വി​​​രു​ദ്ധ​ ​ന​ട​​​പ​​​ടി​​​ക​ളെ​ ​ഇ​നി​ ​എ​ന്തു​ ​ക​ള്ളം​ ​പ​റ​ഞ്ഞ് ​ന്യാ​യീ​​​ക​​​രി​ക്കും​?​ ​മ​ന്ത്രി​​​യു​ടെ​ ​രാ​ജി​​​യ​​​ല്ലാ​തെ​ ​മ​റ്റൊ​രു​ ​പോം​വ​​​ഴി​യും​ ​മു​ന്നി​​​ലി​​​ല്ല.


വി​വാ​ദം​ ​കൂ​ടെ​​​പ്പി​​​റ​പ്പ്
ത​ദ്ദേ​​​ശ​സ്വ​യം​ ​ഭ​ര​​​ണ​​​വ​​​കു​പ്പ് ​കു​ള​​​മാ​​​ക്കി​​​യ​​​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ജ​ലീ​​​ലി​നെ​ ​ഉ​ന്ന​​​ത​​​ ​വി​​​ദ്യാ​​​ഭ്യാ​സ​ ​വ​കു​​​പ്പി​​​ലേ​ക്കു​ ​മാ​റ്റി​​​യ​​​ത്.​ ​അ​ന്ന് ​അ​ദ്ദേ​ഹം​ ​ന​ട​​​ത്തി​യ​ ​ബ​ന്ധു​​​നി​​​യ​​​മ​നം​ ​വ​ൻ​വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.​ ​പി​തൃ​​​സ​​​ഹോ​​​ദ​ര​ ​പു​ത്ര​​​നെ​ ​ന്യൂ​ന​​​പ​ക്ഷ​ ​വി​ക​​​സ​ന​ ​കോ​ർ​പ​​​റേ​​​ഷ​ൻ​ ​ജ​ന​​​റ​ൽ​ ​മാ​നേ​​​ജരാക്കി​ ​നി​യ​​​മി​ച്ച​ത് ​എ​ല്ലാ​ ​ച​ട്ട​​​ങ്ങ​ളും​ ​നി​യ​​​മ​​​ങ്ങ​ളും​ ​തെ​റ്റി​​​ച്ചു​​​കൊ​​​ണ്ടു​ള്ള​ ​ന​ട​​​പ​​​ടി​​​യാ​​​യി​​​രു​ന്നു.​ ​ഇ​വി​​​ടെ​യും​ ​ക​യ്യോ​ടെ​ ​പി​ടി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​ൾ,​ ​ഒ​രു​ ​പാ​വ​​​പ്പെ​ട്ട​ ​കു​ട്ടി​യ​ ​സ​ഹാ​​​യി​​​ക്കാ​ൻ​ ​ചെ​യ്ത​ ​കാ​രു​​​ണ്യ​​​പ്ര​​​വ​ർ​ത്ത​ന​മെ​ന്ന​ ​മ​ട്ടി​ൽ​ ​ക​ണ്ണീ​​​രൊ​​​ഴു​ക്കി​ ​ര​ക്ഷ​​​പ്പെ​​​ടാ​​​നു​ള്ള​ ​പ​ഴു​​​തു​​​ക​ൾ​ ​തേ​ടു​​​ക​​​യാ​​​ണ്.


ഉ​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​സം ത​ക​ർ​ച്ച​​​യിൽ
ഉ​ന്ന​​​ത​​​പ​​​ഠ​​​ന​​​ത്തി​ന് ​മി​ക്ക​​​വാ​റും​ ​കു​ട്ടി​​​ക​ൾ​ ​ഇ​ന്നു​ ​കേ​ര​​​ള​​​ത്തി​നു​ ​പു​റ​​​ത്തേ​ക്കും​ ​വി​ദേ​​​ശ​​​ത്തേ​ക്കും​ ​പോ​കു​​​ന്നു.​ ​ക​ടു​ത്ത​ ​ക​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​രു​ടെ​ ​മ​ക്ക​ൾ​ ​മി​ക്ക​​​വ​രും​ ​വി​ദേ​​​ശ​​​ത്താ​ണ് ​പ​ഠി​​​ക്കു​​​ന്ന​​​ത്.​ ​ല​ക്ഷ​​​ങ്ങ​​​ളാ​ണ് ​ഇ​തി​​​നാ​യി​ ​ര​ക്ഷി​​​താ​​​ക്ക​ൾ​ ​ചെ​ല​​​വാ​​​ക്കു​​​ന്ന​​​ത്.​ ​കു​ട്ടി​​​ക​ൾ​ക്ക് ​മി​ക​ച്ച​ ​വി​ദ്യാ​​​ഭ്യാ​സം​ ​ന​ല്‌​കാ​ൻ​ ​ബാ​ങ്ക് ​വാ​യ്‌​പ​യും​ ​മ​റ്റു​​​മാ​യി​ ​വ​ലി​യ​ ​ബാ​ദ്ധ്യ​​​ത​​​ക​​​ളാ​ണ് ​ഏ​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. 82​ ​വ​ർ​ഷം​ ​പി​ന്നി​ട്ട​ ​കേ​ര​ള​ ​സ​ർ​വ​​​ക​​​ലാ​​​ശാ​ല​ ​തു​ട​​​ങ്ങി​​​യ​​​പ്പോ​ൾ​ ​നോ​ബ​ൽ​ ​സ​മ്മാ​​​ന​​​ജേ​​​താ​വ് ​ആ​ൽ​ബ​ർ​ട്ട് ​ഐ​ൻ​സ്റ്റൈ​നെ​ ​പ്ര​തി​​​മാ​സം​ 6,000​ ​രൂ​പ​ ​ശ​മ്പ​​​ള​​​ത്തി​ന് ​വൈ​സ് ​ചാ​ൻ​സ​​​ല​​​റാ​​​ക്കാ​ൻ​ ​നീ​ക്കം​ ​ന​ട​​​ത്തി​​​യി​​​രു​​​ന്നു.​ ​സാ​ങ്കേ​​​തി​ക​ ​സ​ർ​വ​​​ക​​​ലാ​​​ശാ​ല​ ​ഇ​ന്ത്യ​​​യു​ടെ​ ​പ്ര​ഗ​​​ത്ഭ​​​നാ​യ​ ​പു​ത്ര​ൻ​ ​എ.​പി.​ജെ​ ​. അ​ബ്ദു​ൾ​ ​ക​ലാ​​​മി​ന്റെ​ ​പേ​രി​​​ലാ​ണ്.​ ​കോ​ട്ട​​​യ​ത്തെ​ ​സ​ർ​വ​​​ക​ലാ​​​ശാ​ല​ ​ഗാ​ന്ധി​ജി​യു​ടെ​ ​പേ​രി​​​ലും.​ ​ഈ​ ​പേ​രു​​​ക​​​ളോ​​​ടെ​​​ങ്കി​ലും​ ​അ​ല്പം​ ​ആ​ദ​​​ര​വ് ​കാ​ട്ടാ​ൻ​ ​പ്ര​തി​​​ബ​​​ദ്ധ​യും​ ​സ​ത്യ​​​സ​​​ന്ധ​​​യു​​​മു​ള്ള​ ​ഉ​ന്ന​ത​ ​വി​ദ്യാ​​​ഭ്യാ​സ​ ​മ​ന്ത്രി​​​യെ​​​യാ​ണ് ​നാ​ടി​ന് ​ആ​വ​​​ശ്യം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MARK SCANDAL, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.