SignIn
Kerala Kaumudi Online
Thursday, 23 January 2020 1.38 PM IST

ഹാമ‌ർ എറിഞ്ഞ കുട്ടിയെ ഞങ്ങൾക്കൊന്ന് കാണണം,​ എന്നിട്ട് അത് അവളോട് പറയണം:​ ഏകമകന്റെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തരാകാതെ അഫീലിന്റെ അച്ഛനും അമ്മയും

afeel

കോട്ടയം: പാലായിലെ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തെറിച്ചുവീണ് മരിച്ച അഫീൽ ജോൺസന്റെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ കുടുംബം കരകയറിയിട്ടില്ല. എക മകന്റെ വിയോഗം താങ്ങാൻ സാധിക്കുന്നില്ലെങ്കിലും ജോൺസൺ-ഡാർലി ദമ്പതികൾ ഇപ്പോൾ ആഗ്രഹിക്കുന്നത് ആ ഹാമർ എറിഞ്ഞ കുട്ടിയെ ഒരു നോക്ക് കാണാനും ചേർത്തുപിടിക്കാനുമാണ്.

ഹാമർ എറിഞ്ഞ കുട്ടിയെ കാണണമെന്ന ആഗ്രഹം ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഫീലിന്റെ അമ്മ പങ്കുവച്ചത്. 'ആ മോളെ ഞങ്ങൾക്കൊന്ന് കാണണമെന്നുണ്ട്. ചേർത്ത് പിടിച്ച് അവളോട് പറയണം ഇത് മോളുടെ തെറ്റല്ല,​ എല്ലാം ദൈവത്തിന്റെ തീരുമാനമായിരുന്നെന്ന്. ഇനിയും മിടുക്കിയായി സ്കൂളിൽ പോണം,​ വീണ്ടും മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കണം. ഞങ്ങൾ ആശ്വസിപ്പിക്കുന്പോൾ അവളുടെ സങ്കടം കുറഞ്ഞാലോ'- ഡാർലി പറഞ്ഞു.

"മോന്റെ ചോര പുരണ്ട ആ ഹാമർ കഴുകിയെടുത്ത് വീണ്ടും മത്സരം നടത്തിയെന്ന് പത്രത്തിൽ കണ്ടപ്പോൾ ഞങ്ങൾക്കു സഹിച്ചില്ല. അവരുടെ മക്കളായിരുന്നെങ്കിലോയെന്നും ആ അമ്മ ചോദിക്കുന്നു. എന്തെങ്കിലും അദ്ഭുതം സംഭവിച്ച് തിരിച്ച് വരുമെന്നായിരുന്നു പ്രതീക്ഷയെന്നും തിരിച്ച് വരില്ലെന്നറിയാമായിരുന്നെങ്കിൽ മകനെ വേദനിപ്പിക്കാതെ ദൈവസന്നിധിയിലേക്ക് ചേർക്കാൻ ഞങ്ങൾ പ്രാർഥിക്കുമായിരുന്നെന്നും ഡാർലി പറഞ്ഞു. മോന്റെ ആത്മാവിന് നീതി കിട്ടണമെന്ന് മാത്രമാണ് മനസിലെന്നും അവർ കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AFEEL JOHNSON, AFEEL PARENTS, KOTTAYAM, PALA, HAMMER ACCIDENT, AFEEL DEATH, AFEEL MEMORIES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.