SignIn
Kerala Kaumudi Online
Tuesday, 24 November 2020 1.42 AM IST

ഹൈദരാബാദ് ഏറ്റുമുട്ടല്‍ ആസൂത്രിതം,കൊലപ്പെടുത്തിയത് ഉന്നതരുടെ അറിവോടെ എന്ന് സൂചന

kaumudy-news-headlines

1. ഹൈദരാബാദില്‍ വെറ്റ്റിനറി ഡോക്ടറുടെ ഘാതകകരെ കൊലപ്പെടുത്തിയത് ഉന്നതരുടെ അറിവോടെ എന്ന് സൂചന. തെളിവെടുപ്പ് ഉന്നത കേന്ദ്രങ്ങളുടെ അറിവോടെ എന്ന് തെലങ്കാന മന്ത്രി ശ്രീനിവാസ് യാദവ്. വെടിവെക്കാന്‍ മുഖ്യ മന്ത്രി ഉത്തരവ് നല്‍കിയിട്ട് ഇല്ല. പെട്ടന്ന് ഉള്ള ഒരു നടപടിക്ക് ആയി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ ഒരു മന്ത്രി സഭയുടെ ഭാഗം ആയതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു എന്നും ശ്രീനിവാസ് യാദവ്. മുഴുവന്‍ രാജ്യത്തിന് ഉള്ള സന്ദേശം ആണ് ഹൈദരാബാദ് നല്‍കുന്നത് എന്നും മന്ത്രി.
2. അതിനിടെ വ്യാജ ഏറ്റുമുട്ടലിലൂടെ ആണ് പ്രതികളെ വെടിവച്ച് കൊന്ന ആരോപണം ശക്തമായി ഇരിക്കെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് മുന്‍കരുതല്‍ എടുത്തു എന്ന് സൂചന . പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക് പറ്റിയത് ഇതിന്റെ ഭാഗം ആണെന്നാണ് ആരോപണം. തെലങ്കാന പൊലീസിന്റെ നേരത്തെയുള്ള ഏറ്റുമുട്ടല്‍ കൊലകളല്ലാം ഹൈക്കോടതി ഇഴകീറി പരിശോധിച്ചിരുന്നു. നല്‍ഗൊണ്ടയില്‍ ഭീകരര്‍ എന്ന് സംശയിക്കുന്നവരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു സുപ്രീം കോടതി ശരി വെക്കുകയും ചെയ്തിരുന്നു. അത്തരം സാഹചര്യം ഒഴിവാക്കാന്‍ സ്വയം രക്ഷക്കാണ് വെടി വെച്ചതെന്ന വാദം ഉന്നയിക്കാനാണ് പൊലീസ് നീക്കം.


3. അതേ സമയം ഹൈരാബാദിലെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ദേശീയ മനുഷ്യവകാശ കമ്മിഷന്‍ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഏഴംഗ സംഘം കാണും. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെലുങ്കാന ഡി.ജി.പിയോട് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. മഹബൂബ നഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന പ്രതികളുടെ മൃതദേഹങ്ങള്‍ സംഘം പരിശോധിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് എത്തി തെളിവെടുപ്പും നടത്തിയിരുന്നു.
4. ഡല്‍ഹിയിലെ അനന്ത് ഗഞ്ചിലെ ഫാക്ടറിയില്‍ തീപിടിത്തം. അപകടത്തില്‍ 43 പേര്‍ മരിച്ചതായി ഡല്‍ഹി പൊലീസ്. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റി. ഉറങ്ങി കിടന്ന തൊഴിലാളികള്‍ ആണ് മരിച്ചത്. ഫാക്ടറിക്ക് അകത്ത് തീപിടുത്തം ഉണ്ടാകുമ്പോള്‍ 50 പേര്‍ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു എന്നാണ് വിവരം. റാണി ഝാന്‍സി റോഡില്‍ പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്.
5. ബാഗ് നിര്‍മാണ കമ്പനിയുടെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രഥമിക വിവരം. അഗ്നിബാധയുടെ കാരണം ഇത് വരെയും വ്യക്തമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ തീ പിടുത്തത്തില്‍ അനുശോചനം അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുക ആണെന്നും പൊള്ളലേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കും എന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ട്വീറ്റ് ചെയ്തു. തീ പിടുത്തത്തെ തുടര്‍ന്ന് റാണി ഝാന്‍സി ഫ്‌ലൈ ഓവര്‍ അടച്ചിട്ടു. ഈ വഴിയുള്ള ഗതാഗതം വഴി തിരിച്ച് വിടുകയാണ്.
6. മരട് ഫ്ലാറ്റ് കേസില്‍ അന്വേഷണം സി.പി.എം നേതാവിലേക്കും. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഭരണ സമിതി അംഗങ്ങളുടെ രഹസ്യ മൊഴി എടുക്കാന്‍ അപേക്ഷ നല്‍കി. ക്രൈംബ്രാഞ്ച് കോടതിയില്‍ ആണ് അപേക്ഷ നല്‍കിയത്. 2006ല്‍ ദേവസി പ്രസിഡന്റ് ആയിരിക്കേ ആണ് ഫ്ലാറ്റുകള്‍ക്ക് നിര്‍മാണ അനുമതി നല്‍കിയത്.
7. അതേസമയം, ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിന് ആണിത്. മരടിലെ ഫ്ലാറ്റിന് സമീപത്തെ വീടുകളില്‍ ഉണ്ടായ വിള്ളല്‍ കണക്കിലെടുത്ത് ആണ് പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ തയ്യാറാക്കിയ ബ്ലാസ്റ്റ് പ്ലാനിന് പുറമേ എമര്‍ജന്‍സി പ്ലാന്‍ കൂടി തയ്യാറാക്കാന്‍ സാങ്കേതിക സമിതി തീരുമാനിച്ചത്.
8. ത്രിപുരയില്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടു പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ ചുട്ടു കൊന്നു. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പതിനേഴുകാരി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കാമുകനും കാമുകന്റെ അമ്മയും ചേര്‍ന്ന് ആണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ ആണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് സമൂഹ മാദ്ധ്യമത്തിലുടെ ആയിരുന്നു പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. യുവാവ് പിന്നീട് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ എത്തിച്ച് തടവിലാക്കി. പിന്നാലെ മാസങ്ങളോളം കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.
9. ഇതിന് പിന്നാലെ ആണ് തീകൊളുത്തി കൊലപ്പെടുത്താന്‍ ഇള്ള ശ്രമം നടന്നത്. പെണ്‍കുട്ടിയെ വിട്ടു നല്‍കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്ന് ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളോട് ആവശ്യ പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ മകളെ കൊലപ്പെടുത്തും എന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാര്‍ ആയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
10. നടന്‍ ഷെയ്ന്‍ നിഗത്തെ നിര്‍മ്മാതാക്കള്‍ വിലക്കിയ സംഭവത്തില്‍ ഒത്ത് തീര്‍പ്പിന് വഴി ഒരുങ്ങുന്നു. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വച്ച് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികളും ആയി ചര്‍ച്ച നടത്തി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചര്‍ച്ചയില്‍ പങ്കെടുത്തു. താനിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന കുര്‍ബാനി, വെയില്‍, ഉല്ലാസം എന്നിവയുടെ ഷൂട്ടിംഗും ഡബിഗും പൂര്‍ത്തിയാക്കാന്‍ സഹകരിക്കും എന്ന് ഷെയ്ന്‍ നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കി എന്ന് സൂചന. നിര്‍മ്മാതാക്കളും ഷെയിനും വികാരത്തില്‍ പറഞ്ഞത് ആണെന്നും ഇടവേള പറഞ്ഞു. ഗെറ്റപ്പ് മാറ്റിയത് തെറ്റാണ് എന്ന് ഷെയിനിനോട് പറഞ്ഞിട്ട് ഉണ്ട്. ഷെയിനിന് അതില്‍ കുറ്റബോധം ഉണ്ടെന്നും ഇടവേള ബാബു പറഞ്ഞു. ഇടവേള ബാബു വെയില്‍ സിനിമയുടെ സംവിധായകനും ആയി സംസാരിച്ചു. സിനിമ പൂര്‍ത്തിയാക്കാന്‍ 17 ദിവസം വേണമെന്ന് സംവിധാകന്‍ അറിയിച്ചു.
11. ഒത്ത് തീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി ഷെയ്ന്‍ ഫെഫ്കയും ആയി ചര്‍ച്ച നടത്തും. അമ്മ ഭാരവാഹികള്‍ തീരുമാനം നിര്‍മാതാക്കളുടെ സംഘടനയെ അറിയിക്കും. വിട്ട് വീഴ്ച ചെയ്യാന്‍ ഷെയ്ന്‍ തയ്യാറായ സ്ഥിതിക്ക് എത്രയും പെട്ടെന്ന് ഷെയ്നിന് അഭിനയ രംഗത്തേക്ക് മടങ്ങാനുള്ള വഴി ഒരുക്കണം എന്നാണ് അമ്മ ഭാരവാഹികള്‍ക്ക് ഇടയിലെ വികാരം. ഒരാഴ്ച നീണ്ട അജ്മീര്‍ യാത്രക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ നിഗം തിരിച്ച് എത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, HYDERABAD RAPE, HYDERBAD, POCSO
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.