SignIn
Kerala Kaumudi Online
Tuesday, 28 January 2020 10.19 PM IST

കാരുണ്യയുടെ ഒരു കോടി ഭാഗ്യം പുനലൂരിലെ ഓട്ടോ ഡ്രൈവർക്ക്

lottary

പുനലൂർ: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പുനലൂരിലെ ഓട്ടോറിക്ഷ ഡ്രൈവർ മാവിള അരീപ്ലാച്ചി ജിബിൻ ഭവനിൽ എം. ജോസഫിന്. കെ.വൈ. 208079 -ാം നമ്പർ ടിക്കറ്റിനാണ് സമ്മാനം.

സ്ഥിരമായി ടിക്കറ്റുകൾ വാങ്ങുന്ന ജോസഫ് എട്ടു വർഷമായി പുനലൂരിലെ ചെമ്മന്തൂർ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്നു. കാനറ ബാങ്ക് പുനലൂർ ശാഖയിൽ നിന്ന് വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്. നേരത്തെ വാടകയ്ക്കെടുത്ത വണ്ടി ഓടിക്കുകയായിരുന്നു. കരവാളൂർ അടുക്കളമൂലയിൽ ഭാര്യയും മൂന്നു മക്കളുമൊത്ത് വാടകയ്ക്കു താമസിക്കുന്ന ജോസഫിന് സ്വന്തമായി വീടാണ് ആദ്യത്തെ ആഗ്രഹം. പുനലൂരിലെ കെ.വൈ. ലോട്ടറി ഏജൻസിയിൽ നിന്ന് പവർ ഹൗസ് ജംഗ്ഷനിലെ ലോട്ടറി വിൽപ്പനക്കാരനായ മുരളീധരൻ വില്പനയ്ക്കെടുത്ത ടിക്കറ്റിലൂടെയാണ് ജോസഫിനു ഭാഗ്യം തെളിഞ്ഞത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOTTERY WIN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.