ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബില്ലിന്റെ പേരിൽ രാജ്യത്ത് കലാപത്തിന് ശ്രമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വനിയമ ഭേദഗതിബില്ലിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അമിത് ഷാ. ബ്ൽ ഭരണഘാടനാവിരുദ്ധമല്ലെന്നും പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണം ഫലിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം 33ൽ നിന്ന് നാല് ശതമാനമായി. ഇൻ്തക്യയിൽ ഹിന്ദുക്കളഉടെ ണ്ണം 84 ശതമാനത്തിൽ നിന്ന് 79 ശതമാനമായെന്നും അമിത് ഷാ പറഞ്ഞു. അതേസമയം മുസ്ലിങ്ങളുടെ എണ്ണം 9ൽ നിന്ന് 14 ശതമാനമായെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കോൺഗ്രസ് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചെന്നും അദ്ദേഹം ആരോപിച്ചു. അമിത് ഷായുടെ പരമാർശത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു,
രാജ്യത്തുള്ള റോഹിംഗ്യൻ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാർക്ക് പൗരത്വം നല്കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ല. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരൻ പോലും എൻ.ആർ.സിക്കു ശേഷം തുടരില്ല. ഭരണഘടനയുടെ 371ാം അനുഛേദത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല . അതിനാൽ വടക്കുകിഴക്കൻ സംസ്ഥാനക്കാർക്ക് ഒരു ആശങ്കയും വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം അനുവദിക്കില്ല. കേരളത്തിൽ ലീഗുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് മഹാരാഷ്ട്രയിൽ സേനയുമായി സഖ്യം. ഇതാണ് കോൺഗ്രസിന്റെ മതേതരത്വം. ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവൻ നടപ്പാക്കും. ഇന്ത്യയിലെ മുസ്ളീങ്ങൾക്ക് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ല. ബംഗാളികളും വടക്കുകിഴക്കൻ സംസ്ഥാനക്കാരും അശങ്കപ്പെടേണ്ട
നേരത്തെ ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്റെ അവതരണത്തിനിടെ ബില്ലിന്റെ പകർപ്പ് ലോക്സഭയിൽ കീറിയെറിഞ്ഞ് എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഒവൈസി പ്രതിഷേധിച്ചിരുന്നു. മുസ്ലിങ്ങളെ ബില്ലിൽ ഉൾപ്പെടുത്തിയ സർക്കാർ ചൈനയിൽ നിന്നുള്ള അഭയാർത്ഥികളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്ന് ഒവൈസി ചോദിച്ചു. 'എന്താ സർക്കാരിന് ചൈനയെ പേടിയാണോ' എന്നും ഒവൈസി പരിഹസിച്ചു.
അസമിലെ മന്ത്രിയടക്കമുള്ളവർ ബംഗാളി ഹിന്ദുക്കളെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നു. മുസ്ലിങ്ങളെ മാത്രമാണ് വേർതിരിക്കുന്നത്. ഇത് വിഭജനമല്ലേ? മുസ്ലിങ്ങളെ ഭൂപടത്തിൽ ഇല്ലാത്തവരായി നിർത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്ന് ഒവൈസി ആരോപിച്ചു.
''ജനങ്ങളെ വിഭജിക്കുന്ന, നിറത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ നാഷണൽ രജിസ്റ്റർ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദത്തിലേക്കെത്തിയത്. ഞാനും ഈ ബില്ല് വലിച്ചു കീറുകയാണ്, മാഡം'', എന്ന് പറഞ്ഞ് ഒവൈസി ബില്ല് രണ്ടായി കീറി.
അതേസമയം ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷം പ്രതിഷേധമുയർത്തിയെങ്കിലും ബില്ലവതരണത്തിന് അനുമതി കിട്ടി. ബില്ലവതരണത്തെ അനുകൂലിച്ച് 293 പേർ ലോക്സഭയിൽ വോട്ട് ചെയ്തപ്പോൾ എതിർത്തത് 82 പേരാണ്.