SignIn
Kerala Kaumudi Online
Monday, 13 July 2020 8.07 PM IST

നൂറിലേറെ വില്ലകളിൽ താമസക്കാരുള്ളത് പതിമൂന്നെണ്ണത്തിൽ, ഒ.എൽ.എക്സ് വഴി സ്വന്തമാക്കിയ വില്ലയിൽ പാലുകാച്ചിന് വിളിക്കാതെ പൊലീസുമെത്തി

villa-

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്താൻ പ്രേംകുമാർ വിളപ്പിൽശാല പേയാട് ഭാഗത്തെ വില്ല വാടകയ്ക്കെടുത്തത് ഒ.എൽ.എക്സ് വഴി. തിരുവനന്തപുരം സ്വദേശിയായ ഒരു അഭിഭാഷകന്റെ വില്ല പ്രൊജക്ടിൽ നിന്ന് ചെന്നൈയിൽ താമസമാക്കിയ ഡോക്ടറും കുടുംബവും വാങ്ങി അടച്ചിട്ടിരുന്ന വില്ലയാണ് പ്രേംകുമാർ വാടകയ്ക്കെടുത്തത്. ഒരുമാസം കഷ്ടിച്ച് ഇവിടെ താമസിച്ച പ്രേംകുമാർ ഭാര്യ വിദ്യയെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയാണ് ഇവിടെ എത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.

#ആരോരുമറിയാതെ

നൂറിലേറെ വില്ലകളിൽ 40ലധികം വില്ലകൾ വിറ്റുപോയെങ്കിലും പതിമൂന്നിൽ താഴെ വീടുകളിലെ താമസക്കാരുള്ളൂ. സമീപവാസികളായ രണ്ട് പേരാണ് ഇവിടെ സെക്യൂരിറ്റിയായും സൂപ്പർ വൈസറായും ജോലിചെയ്യുന്നത്. ഒ.എൽ.എക്സിലെ പരസ്യം വഴി വാടകക്കാരായി എത്തുന്നവരാണ് ഇവിടെ അധികവും താമസം. വാടകയ്ക്ക് ആളുകൾ വന്നാൽ വീട് തുറന്ന് കാണിക്കുന്നതും വാടകചീട്ടും രേഖകളും തയ്യാറാക്കുന്നതുമെല്ലാം സൂപ്പർ വൈസറാണ്. ഭാര്യയെന്നപേരിൽ സുനിതയ്ക്കും മൂന്നുമക്കൾക്കുമൊപ്പമാണ് സുനിൽകുമാർ ഇവിടെ താമസത്തിനെത്തിയത്. അടുത്ത വില്ലകളിൽ താമസിക്കുന്നവരുമായി വലിയ അടുപ്പമൊന്നും ഇവർ പുല‌ത്തിയിരുന്നില്ല. ഏതാനും ദിവസം കുട്ടികൾ ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് അവരെ കണ്ടില്ല. കുട്ടികൾ നാട്ടിൽ പഠിക്കുന്നതിനാൽ വീട്ടുകാർക്കൊപ്പമാണെന്നാണ് സൂപ്പർവൈസറോടും മറ്റും പറഞ്ഞിരുന്നത്. രാവിലെ പുറത്ത് പോകുന്ന ഇവർ രാത്രിയാണ് തിരികെ വരുന്നത്. കൊലപ്പെടുത്താനായി വിദ്യയെ വില്ലയിൽ കൊണ്ടുവന്നതോ കൊലപ്പെടുത്തിയശേഷം മൃതദേഹവുമായി പട്ടാപ്പകൽ കാറിൽ പുറത്തേക്ക് പോയതോ ഒന്നും വില്ലയിലുണ്ടായിരുന്ന ആരും അറിഞ്ഞിരുന്നില്ല.

#കൊല നടത്തി വില്ല വിട്ടു

കൊലപാതകം നടത്തി മൃതദേഹം ഉപേക്ഷിച്ചശേഷം ദിവസങ്ങൾക്കകം വില്ല ഒഴിയുകയാണെന്ന് ഉടമയെ ഫോണിൽ അറിയിച്ചj. വീടൊഴിയുമുമ്പേ വില്ല വൃത്തിയാക്കി കൊലപാതകത്തിന്റെ തെളിവുകളെല്ലാം നശിപ്പിച്ചശേഷമാണ് പ്രേംകുമാർ മടങ്ങിയത്. ഓൺലൈൻ വഴി ഉടമയുമായുള്ള പണം ഇടപാടുകളും നടത്തി.

#പാല് കാച്ചിന് പിന്നാലെ പൊലീസ്

രണ്ട് മാസത്തോളം താമസക്കാരില്ലാതെ കിടന്ന വില്ലയിൽ ഇന്നലെ പുതിയ താമസക്കാരെത്തി. ഒ.എൽ.എക്സിലെ പരസ്യം കണ്ടെത്തിയ പുതിയ താമസക്കാർ പാല് കാച്ചി പുതിയ താമസം തുടങ്ങാനുള്ള സന്തോഷത്തിലായിരുന്നു. അപ്പോഴാണ് പൊലീസിൻെറ വരവ്. ഉദയംപേരൂരിൽ നിന്ന് പ്രേംകുമാറുമായി പൊലീസ് സ്ഥലം തിരിച്ചറിയാനെത്തിയ നിമിഷം. വീട്ടിലേക്ക് പൊലീസെത്തിയതിന്റെ കാരണമറിയാതെ എല്ലാവരും അമ്പരന്നു. ഇവിടെയാണ് കൊലനടന്നതെന്ന് പൊലീസ് പറഞ്ഞപ്പോൾ പുതിയ താമസക്കാർ അന്തംവിട്ടു.

വീട്ടമ്മയെ അരും കൊലയ്ക്കിരയാക്കിയ വീടോ. പാല് കാച്ചിന്റെ സന്തോഷം ശകുനപ്പിഴയിലേക്ക് മാറി. കേസിന്റെ ഭാഗമായ തെളിവെടുപ്പും നടപടികളും അവശേഷിക്കുന്നതിനാൽ തത്കാലം താമസിക്കാൻ കഴിയില്ലെന്ന് ഇവരെ പൊലീസ് അറിയിച്ചു. വീട് പൊലീസ് പൂട്ടി. പ്രേംകുമാരിനെയും സുനിതയെയും കസ്റ്റഡിയിൽ വാങ്ങിയശേഷം ഇവിടെയെത്തിച്ച് വരുംദിവസങ്ങളിൽ വിശദമായി തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. പുതിയ താമസക്കാർ കണ്ണീർ നനവുമായി പുതിയ വീട്ടിൽ നിന്ന് പടിയിറങ്ങി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, OLX, VILLA, PEYAD, VIDYA MURDER, CRIME, POLICE INVESTIGATION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.