SignIn
Kerala Kaumudi Online
Tuesday, 31 March 2020 10.43 PM IST

പൗരത്വഭേദഗതി ബിൽ; അമിത് ഷായുമായി ചർച്ച നടത്തി,​ ത്രിപുരയിലെ പ്രതിഷേധം അവസാനിപ്പിച്ചു

tripura-a

അഗർത്തല: പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ത്രിപുരയിൽ അരങ്ങേറിയ പ്രതിഷേധം അവസാനിപ്പിച്ചു. ബില്ലിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ സംയുക്തമായിട്ടാണ് പ്രതിഷേധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ തീരുമാനമായത്.


സമരക്കാര്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് അമിത് ഷായിൽ നിന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പിന്നീട് പറഞ്ഞു. എന്നാൽ മേഘാലയയിലും അസമിലും പ്രതിഷേധം കനക്കുകയാണ്. അസമിൽ ഇന്ന് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ മൂന്നുപേർ മരിച്ചു. മേഘാലയയിൽ ബാങ്കിന് തീയിട്ടു.

ഇരു സംസ്ഥാനങ്ങളിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്റര്‍നെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയത് സംസ്ഥാനങ്ങളിൽ നിന്നുള്ള ആശയ വിനിമയത്തിന് തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CITIZENSHIP BILL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.