SignIn
Kerala Kaumudi Online
Tuesday, 28 January 2020 11.01 PM IST

കേരള യൂണി​...

kerala-uni
kerala uni

ഇന്റേ​ണൽ മാർക്ക് മെച്ച​പ്പെ​ടുത്താം

നിയമ ബിരുദ കോഴ്സു​ക​ളുടെ എല്ലാ സെമ​സ്റ്റ​റു​ക​ളു​ടെയും ഇന്റേ​ണൽ മാർക്ക് മെച്ച​പ്പെ​ടു​ത്തു​ന്ന​തിന് ത്രിവ​ത്സര നിയമ വിദ്യാർത്ഥി​കൾ (2015 അഡ്മി​ഷൻ), പഞ്ച​വ​ത്സര നിയമ വിദ്യാർത്ഥി​കൾ (2013 അഡ്മി​ഷൻ) കോഴ്സ് പൂർത്തി​യാക്കി ഒരു വർഷം കഴി​ഞ്ഞ​വർക്കും ഇന്റേ​ണൽ മാർക്ക് 10 ൽ കുറ​വു​ള​ള​വർക്കും ഒരു സെമ​സ്റ്റ​റി​ലേക്ക് ഒരു പ്രാവശ്യം മാത്രം അപേ​ക്ഷി​ക്കാം. ഒരു പേപ്പ​റിന് 525 രൂപ നിര​ക്കിൽ ഒരു സെമ​സ്റ്റ​റിന് പര​മാ​വധി 2100 രൂപ അട​യ്‌ക്കണം. ഇതിൽ 105 രൂപ സർവ​ക​ലാ​ശാല ഫണ്ടിൽ (കെ.​യു.​എ​ഫ്) അട​യ്‌ക്കണം. ഇന്റേ​ണൽ മാർക്ക് മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ളള നിശ്ചിത അപേ​ക്ഷാ​ഫോറം പ്രിൻസി​പ്പലിന്റെ അനു​മ​തി​യോ​ടെ ജനു​വരി 10 നോ അതി​നു​മുമ്പോ സമർപ്പി​ക്കണം. അപേ​ക്ഷ​യുടെ പകർപ്പും വിശ​ദ​വി​വ​ര​ങ്ങളും വെബ്‌സൈ​റ്റിൽ.


പരീക്ഷ മാറ്റി

സർവ​ക​ലാ​ശാല പഠന വിഭാ​ഗ​ങ്ങ​ളിൽ (സി.​എ​സ്.​എ​സ്) 16 ന് നട​ത്താ​നി​രുന്ന മൂന്നാം സെമ​സ്റ്റർ പരീ​ക്ഷ​ക​ളിൽ എം.​ബി.​എ, ജർമൻ ലാംഗ്വേജ് ആൻഡ് ലിറ്റ​റേ​ച്ചർ എന്നിവ ഒഴി​കെ​യു​ളള എല്ലാ പി.ജി പരീ​ക്ഷ​കളും ജനു​വരി 3 ലേക്ക് മാറ്റി​.


പരീ​ക്ഷാ​ഫലം

എം.​ടെക് കമ്പ്യൂ​ട്ടർ സയൻസ് വിത്ത് സ്‌പെഷ്യ​ലൈ​സേ​ഷൻ ഇൻ ഡിജി​റ്റൽ ഇമേജ് കമ്പ്യൂ​ട്ടിംഗ് (2017 - 2019), എംഫിൽ ഹിസ്റ്ററി (2018 - 2019 ബാച്ച്) (സി.​എ​സ്.​എ​സ്) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.


സൂക്ഷ്മ​പ​രി​ശോ​ധന

ആറാം സെമ​സ്റ്റർ ബി.​ടെ​ക് റഗു​ലർ (യൂ​ണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എൻജിനിയ​റിംഗ്, കാര്യ​വ​ട്ടം) (2013 സ്‌കീം), മൂന്നാം സെമ​സ്റ്റർ ബി.​ടെക് സപ്ലി​മെന്ററി (2013 സ്‌കീം) എന്നീ ബി.​ടെക് പരീ​ക്ഷ​ക​ളുടെ സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് അപേ​ക്ഷി​ച്ചി​ട്ടു​ളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടി​ക്ക​റ്റു​മായി റീവാ​ല്യു​വേ​ഷൻ സെക്‌ഷ​നിൽ (ഇ.ജെ.VII)ഡിസം​ബർ 16 മുതൽ 19 വരെ​യു​ളള പ്രവൃത്തി ദിന​ങ്ങ​ളിൽ ഹാജ​രാ​കണം.


ത്രിദിന ദേശീയ സെമി​നാർ

സർവ​ക​ലാ​ശാല സംഗീത വകു​പ്പിന്റെ ആഭി​മു​ഖ്യ​ത്തിൽ 17, 18, 19 തീയ​തി​ക​ളിൽ ത്രിദിന ദേശീയ സെമി​നാർ സംഘ​ടി​പ്പി​ക്കു​ന്നു. 'സംഗീ​ത​ത്തിന്റെ വിവിധ കാഴ്ച​പ്പാ​ടു​കൾ' എന്ന വിഷ​യ​ത്തിൽ ദക്ഷി​ണേ​ന്ത്യ​യിലെ വിവിധ സംഗീത ശാഖ​ക​ളുടെ തന​തായ സവി​ശേ​ഷ​ത​കളെ പ്രതി​പാ​ദി​ക്കുന്നതിലൂടെ വിദ്യാർത്ഥി​കളെ സംഗീ​ത​ത്തിന്റെ സൈദ്ധാ​ന്തി​ക - പ്രായോ​ഗി​ക​ തല​ങ്ങളെ പര​ച​യ​പ്പെ​ടു​ത്തുക എന്ന​താണ് സെമി​നാ​ർ ലക്ഷ്യം വയ്ക്കു​ന്ന​ത്. സെമി​നാ​റിന്റെ ഉദ്ഘാ​ടനം 17 ന് രാവിലെ 10 മണിക്ക് സേതു​പാർവതി ഭായ് ഓഡി​റ്റോ​റി​യ​ത്തിൽ പ്രോ - വൈസ് ചാൻസ​ലർ പ്രൊഫ.(​ഡോ.)​പി.പി. അജ​യ​കു​മാർ നിർവ​ഹി​ക്കും. 19 ന് നട​ക്കുന്ന സമാ​പന ചട​ങ്ങിൽ സർവ​ക​ലാ​ശാല രജി​സ്ട്രാർ പ്രൊഫ.(​ഡോ.)​സി.​ആർ പ്രസാ​ദ്, സിൻഡി​ക്കേറ്റ് അംഗം അഡ്വ.​കെ.​എ​ച്ച്.ബാ​ബു​ജാൻ എന്നി​വർ പങ്കെ​ടു​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.