കൊച്ചി: യദുലാലിന്റെ മരണത്തിനിടയാക്കിയ അനാസ്ഥ കാട്ടിയ നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് പൊതുമരാമത്ത് വകുപ്പ്. കുഴിക്ക് സമീപം അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെയും ബാരിക്കേഡ് നിർമിക്കാതെയും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയവരെ
സസ്പെൻഡ് ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് നിർദേശം നൽകിയത്.
സംഭവം വിശദമായി അന്വേഷിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനീയറെ (വിജിലൻസ്) ചുമതലപ്പെടുത്തി.
സസ്പെൻഷനിലായവർ
• സൂസൻ സോളമൻ തോമസ് ( അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ)
• സുർജിത് കെ.എൻ (അസിസ്റ്റന്റ് എൻജിനീയർ)
• ഇ.പി സൈനബ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ)
• ദീപ ടി.കെ ( അസിസ്റ്റന്റ് എൻജിനീയർ)