SignIn
Kerala Kaumudi Online
Wednesday, 26 February 2020 7.36 PM IST

പറഞ്ഞു തീരാത്ത കഥ..., ഡോ.​ഡി​​.​ ​ബാ​ബു​പോ​ളി​​​നെ​ക്കു​റി​​​ച്ച് ​ പ്രി​​​യ​ ​സ്‌​നേ​ഹി​​​ത​ ​സു​ധ​ക്കു​ട്ടി

d-babu-paul

വീണ്ടും​ ​ഡി​സം​ബ​ർ....​ ‌
പു​ൽ​ത്തൈ​ല​ത്തി​ന്റെ​ ​ന​നു​ത്ത​ ​ഗ​ന്ധം​ ​അ​രി​ച്ചെ​ത്തു​ന്ന​ ​ശീ​ത​ക്കാ​റ്റി​ൽ​ ​നി​ലാ​വി​ന്റെ​ ​ഇ​ത്തി​രി​ ​മു​റ്റ​ത്തെ​വി​ടെ​ ​നി​ന്നോ​ ​കാ​ര​ൾ​ ​ഗാ​ന​ത്തി​ന്റെ​ ​പ​തി​ഞ്ഞ​ ​ശീ​ലു​ക​ൾ...​ ​ദൂ​രെ​യാ​ണ്,​ ​വ​ള​രെ​ ​വ​ള​രെ....​ ​നി​ലാ​വി​ൽ​ ​വി​രി​യു​ന്ന​ ​കാ​പ്പി​പ്പൂ​ക്ക​ളു​ടെ​ ​ഉ​ന്മാ​ദ​ഗ​ന്ധം​ ​നി​റ​ഞ്ഞ​ ​നാ​ട്ടു​വ​ഴി​ ​താ​ണ്ടി,​ ​പ​ള്ളി​പ്പ​റ​മ്പി​ലെ​ ​കൂ​റ്റ​ൻ​ ​ആ​ൽ​മ​ര​ത്തി​ലെ​ ​ഇ​ല​ക​ൾ​ ​രാ​ത്രി​ക്കു​ളി​രി​ൽ​ ​വി​റ​യ്‌​ക്ക​വെ​ ​മ​ഞ്ഞി​ൽ​ ​കു​തി​ർ​ന്ന​ ​ക​ല്ല​റ​യ്‌​ക്ക​രി​കെ​ ​സ്നേ​ഹ​ത്തി​ന്റെ​ ​അ​ഗാ​ധ​ത​യി​ലേ​ക്ക് ​കാ​തോ​ർ​ക്കു​ക​യാ​ണ് ​ഞാ​ൻ.​ ​തൊ​ണ്ട​യി​ലൊ​തു​ക്കി​യ​ ​നി​ല​വി​ളി​ ​പു​റ​ത്തേ​ക്ക് ​വ​രാ​ൻ​ ​പാ​ടി​ല്ലെ​ന്ന​റി​യാം,​ ​ഉ​റ​ക്കം​ ​മു​റി​യ​രു​ത് ​!​ ​മെ​ല്ലെ​ ​ഉ​ണ​രു​ക,​ ​പ​റ​ഞ്ഞു​ ​തീ​രാ​ത്ത​ ​എ​ത്ര​യെ​ത്ര​ ​ക​ഥ​ക​ളാ​ണ് ​ഇ​നി​യും​ ​ബാ​ക്കി.....


ക​ഴി​ഞ്ഞ​യാ​ണ്ട​ത്തെ​ ​ക്രി​സ്‌​മ​സ് ​ത​ലേ​ന്ന് ​ഏ​ഴു​ ​വ​യ​സു​കാ​രി​ ​കു​ഞ്ഞു​ല​ക്ഷ്‌​മി​ക്കു​ള്ള​ ​ക്രി​സ്‌​മ​സ് ​ട്രീ​യു​മാ​യാ​ണ് ​ബാ​ബു​ ​പോ​ൾ​ ​സാ​ർ​ ​എ​ന്റെ​ ​ഫ്ളാ​റ്റി​ലെ​ത്തി​യ​ത്.​ ​കു​ഞ്ഞു​ല​ക്ഷ്‌​മി​, ​സാ​റി​ന്റെ​ ​ദൗ​ർ​ബ​ല്യ​മാ​യി​രു​ന്നു.​ ​ഏ​ഴി​ന്റെ​യും​ ​എ​ഴു​പ​തി​ന്റെ​യും​ ​കു​ട്ടി​ക്ക​ളി​യു​ടെ​ ​ര​സ​ത​ന്ത്രം​ ​നോ​ക്കി​യി​രി​ക്കു​ക​ ​അ​തീ​വ​ ​ര​സ​മാ​യി​രു​ന്നു.'പാ​പ്പ​ ​ആ​ണോ​ ​ക്രി​സ്‌​മ​സ് ​പാ​പ്പയാ​യി​ ​ടീ​വീ​ല് ​ വ​ര​ണ​ത് ​"​ ​കു​ഞ്ഞു​ല​ക്ഷ്‌​മി​യു​ടെ​ ​നി​ഷ്‌​ക​ള​ങ്ക​ ​ചോ​ദ്യ​മാ​ണ്.​ ​സാ​റി​നെ​ ​പാ​പ്പ​ ​എ​ന്നാ​ണ് ​അ​വ​ൾ​ ​വി​ളി​ച്ചി​രു​ന്ന​ത്.​ ​പാ​പ്പേ​ടെ​ ​കു​ഞ്ഞൂ​സേ​ന്ന് ​സാ​ർ​ ​തി​രി​ച്ചും...​ ​കും​ഭ​ ​കു​ലു​ക്കി​ ​പൊ​ട്ടി​ച്ചി​രി​യാ​യി​രു​ന്നു​ ​ഉ​ത്ത​രം.​ ​കു​ട​വ​യ​റി​ന്റെ​ ​ധാ​രാ​ളി​ത്ത​ത്തി​ലേ​ക്ക് ​കു​ഞ്ഞി​നെ​ ​അ​ണ​ച്ചു​പി​ടി​ച്ചും​ ​തെ​രു​തെ​രെ​ ​ഉ​മ്മ​ ​വ​ച്ചും​ ​കു​ട്ടി​ക്കൗ​തു​ക​ങ്ങ​ൾ​ക്ക് ​ കാ​തോ​ർ​ത്തും​ ​ ജീ​വി​ത​ത്തി​ന്റെ​ ​ന​ഷ്‌​ട​ ​സൗ​ഭാ​ഗ്യ​ങ്ങ​ളെ​ ​തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് ​ ആ​ ​വ​ലി​യ​ ​മ​നു​ഷ്യ​ൻ​ ​എ​ന്നെ​നി​ക്ക​റി​യാ​മാ​യി​രു​ന്നു.​ ​അ​ത്താ​ഴ​ ​മേ​ശ​യി​ലും​ ​കു​ഞ്ഞു​ല​ക്ഷ്‌​മി​യെ​ ​ചേ​ർ​ത്തി​രു​ത്തി.​ ​ഫോ​ട്ടോ​ ​എ​ടു​ക്കാ​ൻ​ ​അ​വ​ളു​ടെ​ ​അ​മ്മ​യെ​ ​ശ​ട്ടം​ ​കെ​ട്ടി.​ ​പ​പ്പ​ടം​ ​പോ​ലെ ​ ​ത​മാ​ശ​ക​ൾ​ ​ പൊ​ട്ടി​ച്ച്,​ ​ചു​ട്ട​ര​ച്ച​ ​ച​മ്മ​ന്തി​യും​ ​ചെ​റു​പ​യ​ർ​ ​തോ​ര​നും​ ​കൂ​ട്ടി​ ​ച​മ്പാ​വ​രി​ ​ക​ഞ്ഞി​ ​ഊ​തി​ക്കു​ടി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​സാ​റി​ന്റെ​ ​ക​ണ്ണു​ക​ൾ​ ​നി​റ​ഞ്ഞു.​ ​'​സ​ന്തോ​ഷം​ ​കൊ​ണ്ടാ"​ ,​എ​ന്നെ​ ​ആ​ശ്വ​സി​പ്പി​ച്ചു....​ ​യാ​ത്ര​ ​പ​റ​യ​വെ,​ ​പ​തി​വ് ​തെ​റ്റാ​തെ​ ​ഞ​ങ്ങ​ൾ​ ​മൂ​ന്ന് ​ പേ​രു​ടെ​ ​നെ​റു​ക​യി​ലും​ ​വാ​ത്സ​ല്യ​ത്തോ​ടെ​ ​ഉ​മ്മ​ ​വ​ച്ചു... ​ലി​ഫ്‌​റ്റി​ന​രി​കി​ൽ​ ​വ​രെ​ ​ഞ​ങ്ങ​ൾ​ ​ഒ​പ്പം​ ​ചെ​ന്നു.​ ​കു​ഞ്ഞു​ല​ക്ഷ്‌​മി​യെ​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​ഗാ​ഢ​മാ​യി​ ​ആ​ശ്ലേ​ഷി​ച്ച്,​ ​ലി​ഫ്റ്റി​ൽ​ ​ക​യ​റി​ ​കൈ​ക​ൾ​ ​ഉ​യ​ർ​ത്തി​ ​വി​ട​ ​ചോ​ദി​ച്ചു...​ ​അ​തൊ​ര​വ​സാ​ന​ ​യാ​ത്രാ​മൊ​ഴി​യാ​യി​രു​ന്നെ​ന്ന് ​കൂ​ട്ടി​ ​വാ​യി​ക്കാ​ൻ​ ​മാ​ത്രം​ ​ദൈ​വ​ജ്ഞ​ര​ല്ല​ല്ലോ​ ​ന​മ്മ​ൾ.


' ​സ​ൺ​ഡേ​ ​സെ​ർ​മ​ൻ​സ് ​"​ ​എ​ന്ന​ ​പേ​രി​ൽ​ ​ബാ​ബു​ ​പോ​ൾ​ ​സാ​ർ​ ​അ​ഡ്മി​നാ​യു​ള്ള​ ​ഒ​രു​ ​വാ​ട്സാ​പ് ​ഗ്രൂ​പ്പ് ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​തി​ൽ​ ​ഞാ​ൻ​ ​മാ​ത്ര​മാ​യി​രി​ക്ക​ണം​ ​ക്രി​സ്‌​ത്യാ​നി​യ​ല്ലാ​ത്ത​ ​ഏ​ക​ ​അം​ഗം.​ ​സാ​റി​ന്റെ​ ​ബ​ന്ധു​ക്ക​ളും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രും​ ​പു​രോ​ഹി​ത​രും​ ​ആ​രാ​ധ​ക​രും​ ​ആ​യി​രു​ന്നു​ ​ആ​ ​ഗ്രൂ​പ്പി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ഞാ​യ​റാ​ഴ്‌​ച​ക​ളി​ലെ​ ​വി​ശു​ദ്ധ​ ​കു​ർ​ബാ​ന​യ്ക്ക് ​വി​ശ്വാ​സി​ക​ൾ​ക്ക് ​ഉ​പ​ക​രി​ക്ക​ത്ത​ക്ക​ ​വി​ധ​ത്തി​ൽ​ ​ശ​നി​യാ​ഴ്‌​ച​ ​വൈ​കു​ന്നേ​ര​മാ​ണ് ​ദൈ​വ​ ​വ​ച​നം​ ​ മു​റി​ച്ച് ​ വ്യാ​ഖ്യാ​ന​ ​സ​ഹി​തം​ ​സാ​ർ​ ​റി​ക്കാ​ർ​ഡ് ​ചെ​യ്യു​ക.​ ​'​ദൈ​വ​ ​തി​രു​ന്നാ​മ​ത്തി​ന് ​മ​ഹ​ത്വ​മു​ണ്ടാ​ക​ട്ടെ​ ​"​ ​എ​ന്ന് ​തു​ട​ക്കം.


പൂ​ച്ച​യ്‌​ക്ക് ​പൊ​ന്നു​രു​ക്കു​ന്നി​ട​ത്ത് ​വ​ലി​യ​ ​റോ​ൾ​ ​ഒ​ന്നു​മി​ല്ലേ​ലും​ ​റെക്കാ​ർ​ഡ് ​ചെ​യ്‌​താ​ലു​ട​നെ​ ​എ​നി​ക്കാ​ണ് ​ആ​ദ്യം​ ​അ​യ​യ്‌​ക്കു​ക.​ ​ഞാ​ൻ​ ​ബൈ​ബി​ൾ​ ​പ​ണ്ഡി​ത​യ​ല്ല,​ ​അ​ദ്ധ്യാ​ത്മി​ക​ത​യോ​ട് ​അ​തി​ര​റ്റ​ ​ക​മ്പ​വു​മി​ല്ല.​ ​വ​ച​ന​ങ്ങ​ളു​ടെ​ ​നൈ​തി​ക​ത​യോ​ ​പൊ​രു​ളോ​ ​ആ​ഴ​ത്തി​ൽ​ ​അ​പ​ഗ്ര​ഥി​ക്കാ​ന​റി​യാ​ത്ത​ ​സാ​ധാ​ര​ണ​ക്കാ​രി.​ ​ബാ​ബു​പോ​ൾ​ ​സാ​ർ​ ​അ​യ​ച്ചു​ ​ ത​രു​ന്ന​ ​വ​ച​ന​ങ്ങ​ൾ​ ​എ​ന്റെ​ ​സ​ഹ​പാ​ഠി​യും​ ​പ്രി​യ​ ​സു​ഹൃ​ത്ത​മാ​യ​ ​ക്രൈസ്തവ പുരോഹിതനോട് ​ച​ർ​ച്ച​ ​ചെ​യ്‌​ത് ​സം​ശ​യ​ങ്ങ​ൾ​ ​ദു​രീ​ക​രി​ച്ച​ ​ശേ​ഷ​മാ​ണ് ​ഞാ​ൻ​ ​സാ​റി​നോ​ട് ​അ​ഭി​പ്രാ​യം​ ​പ​റ​യു​ന്ന​ത്.​ ​സാ​റി​ന​ത് ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​ണ്.​ ​ആ​ദ്ധ്യാ​ത്മി​ക​ത​യി​ലേ​‌​ക്ക് ​എ​നി​ക്കും​ ​ഇ​ട​ക്കി​ടെ​ ​ഉ​ൾ​വി​ളി​യു​ണ്ടാ​യ​ല്ലോ​ ​എ​ന്ന് ​ക​രു​തി​യാ​വ​ണം.​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കാ​ല​ത്ത് ​കോ​ൺ​വെ​ന്റി​ലെ​ ​ചാ​പ്പ​ലി​ലെ​ ​ഹ​നാ​ൻ​ ​വെ​ള്ള​ത്തി​ൽ​ ​കൈ​ ​മു​ക്കാ​നും​ ​അം​ഗ​ഭം​ഗം​ ​വ​ന്ന​ ​ഓ​സ്‌​തി​ക്കാ​യി ക​പ്യാ​രെ​ ​മ​ണി​യ​ടി​ക്കാ​നും​ ​ക​ര​ഗ​ത​മാ​ക്കി​യ​ ​ക്രൈ​സ്‌​ത​വ​ത​ ​മാ​ത്ര​മാ​ണ് ​എ​ന്റെ​ ​നീ​ക്കി​യി​രി​പ്പ്.​ ​ മ​ത​പ​ര​മാ​യ​ ​വി​ഷ​യ​ത്തി​ൽ​ ​എ​നി​ക്ക് ​എ​ന്റേ​താ​യ​ ​നി​ല​പാ​ടു​ണ്ടാ​യി​രു​ന്നു.​ ​ഉ​ത്ത​മ​നാ​യ​ ​ഒ​രു​ ​ദൈ​വ​ ​വി​ശ്വാ​സി​ക്ക് ​മാ​ത്ര​മേ​ ​ഈ​ശ്വ​ര​നോ​ട് ​ക​ല​ഹി​ച്ചു​ ​ന​ട​ക്കു​ന്ന​ ​ഒ​രാ​ളെ​ ​മ​ന​സി​ലാ​ക്കാ​നാ​വൂ​ ​എ​ന്ന​ ​സ​ത്യം​ ​ഞാ​ന​റി​ഞ്ഞ​ത് ​ബാ​ബു​പോ​ൾ​ ​സാ​റി​ൽ​ ​നി​ന്നാ​ണ്.​ ​സാ​ർ​ ​എ​ഴു​തു​ന്ന​തെ​ന്തും​ ​ഞാ​നാ​ദ്യം​ ​വാ​യി​ച്ചി​രി​ക്ക​ണ​മെ​ന്ന​ ​നി​ർ​ബ​ന്ധം​ ​പോ​ലെ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​സ​ൺ​ഡേ​ ​സെ​ർ​മ​ന്റെ​ ​കാ​ര്യ​വും.​ ​വാ​ക്കു​ക​ളു​ടെ​ ​ത​മ്പു​രാ​ന്,​ ​വ​ച​ന​ങ്ങ​ളു​ടെ​ ​രാ​ജ​കു​മാ​ര​ന് ​ഞാ​നാ​ ​സൂ​ക്ത​ങ്ങ​ൾ​ ​കേ​ട്ടേ​ ​തീ​രൂ.​ ​അ​തൊ​രു​ ​വി​ശ്വാ​സ​മാ​ണ്.​ ​ഒ​രു​ ​വ്യാ​ഖ്യാ​ന​ത്തി​ന്റെ​യും​ ​വ​രു​തി​യി​ലൊ​തു​ങ്ങാ​ത്ത​ ​ക​രു​ത​ലാ​ണ്.


ശ​ബ്‌​ദ​ത്തി​ന് ​ലേ​ശം​ ​പ​ത​ർ​ച്ച​യു​ണ്ടെ​ന്നോ​ ​ചി​ല​ത് ​അ​വ്യ​ക്ത​മാ​ണെ​ന്നോ​ ​പ​റ​ഞ്ഞാ​ൽ​ ​ആ​ ​നി​മി​ഷം​ ​സാ​ർ​ ​അ​ത് ​അ​ഴി​ച്ച് ​പ​ണി​യും.​ ​അ​ഞ്ച് ​വ​യ​സു​ ​മു​ത​ൽ​ ​വേ​ദി​ക​ളി​ൽ​ ​പ്ര​സം​ഗി​ച്ചു​ ​തു​ട​ങ്ങി​യ​ ​ആ​ൾ​ ​എ​ഴു​പ​ത്തി​യെ​ട്ടി​ലും​ ​വേ​ദി​യി​ൽ​ ​ക​യ​റു​ന്ന​തി​ന് ​തൊ​ട്ട് ​മു​ൻ​പ് ​സ്വ​ദേ​ശ​ത്താ​യാ​ലും​ ​വി​ദേ​ശ​ത്താ​യാ​ലും​ ​എ​ന്നെ​ ​ഫോ​ണി​ൽ​ ​വി​ളി​ക്കും​ ,​ ​'​ ​നീ​ ​പ്രാ​ർ​ത്ഥി​ച്ചാ​ൽ​ ​മ​തി,​ ​എ​ല്ലാം​ ​ഭം​ഗി​യാ​കാ​ൻ​ ​"​ ​എ​ന്ത് ​വി​രോ​ധാ​ഭാ​സ​മാ​ണ് ​പ​റ​യു​ന്ന​തെ​ന്നോ​ർ​ത്ത് ​പ​രി​ഹ​സി​ച്ചി​ട്ടു​ണ്ട് ​ഞാ​ൻ.​ ​ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്തി​ന്റെ​ ​ അ​ലൗ​കി​ക​ത​യി​ലേ​ക്ക് ​ ഉ​യ​രു​ക​ ​ മാ​ത്ര​മ​ല്ല,​ ​നി​രു​പാ​ധി​ക​ ​സ്നേ​ഹ​ത്തി​ന്റെ​ ​കൈ​ത്താ​ങ്ങി​ലൂ​ടെ​ ​എ​ന്റെ​ ​നി​രാ​ലം​ബ​ത​യ്‌​ക്ക് ​അ​ർ​ത്ഥ​വ​ത്താ​യ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​ക​ൽ​ ​കൂ​ടി​യാ​യി​രു​ന്നു​ ​ആ​ ​മ​നോ​ഭാ​വ​മെ​ന്ന് ​പി​ന്നീ​ട് ​ഞാ​ൻ​ ​ഊ​ഹി​ച്ചു.
മി​ക​വു​റ്റ​ ​പ്ര​ഭാ​ഷ​ക​ൻ​ ​എ​ന്ന​ ​കി​രീ​ട​ത്തി​ന്റെ​ ​അ​ധി​പ​നാ​യി​രു​ന്നി​ട്ടും​ ​ഓ​രോ​ ​പ്ര​സം​ഗ​വും​ ​ആ​ദ്യ​ ​പ്ര​സം​ഗ​മെ​ന്ന​ ​മ​ട്ടി​ലാ​ണ് ​സാ​ർ​ ​സ​മീ​പി​ക്കു​ന്ന​തെ​ന്ന​ത് ​എ​ന്നെ​ ​എ​ന്നും​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ജ​ന്മ​നാ​ടാ​യ​ ​പെ​രു​മ്പാ​വൂ​രി​ലെ​ ​കു​റു​പ്പം​പ​ടി​യി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ ക​വ​ടി​യാ​റി​ലെ​ ​വീ​ട്ടി​ൽ​ ​അ​വ​സാ​നി​ക്കു​ന്ന​ ​നി​ത്യ​പ്രാ​ർ​ത്ഥ​ന​യു​ടെ​ ​താ​ള​വ​ട്ട​മാ​യി​രു​ന്നു​ ​ആ​ ​ജീ​വി​തം.​ ​ജീ​വി​ത​യാ​ത്ര​യി​ൽ​ ​ ക​ണ്ടു​മു​ട്ടി​യ​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​പേ​ര് ​ചൊ​ല്ലി​യു​ള്ള​ ​പ്രാ​ർ​ത്ഥ​ന​ക​ളാ​യി​രു​ന്നു​ ​അ​വ.​ 1983​-​ൽ​ ​മ​രി​ച്ച​ ​ സ്വ​ന്തം​ ​ അ​മ്മ​യു​ടെ​ ​ത​ല​മു​ടി​ ​ഈ​ ​അ​ടു​ത്ത​ ​കാ​ലം​ ​വ​രെ​ ​നി​ധി​പോ​ലെ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​മ​ക​ൻ.​ ​ഏ​റെ​ ​നി​ർ​ബ​ന്ധി​ച്ചി​ട്ടാ​ണ് ​എ​ന്നും​ ​കാ​ണ​ത്ത​ക്ക​വി​ധ​ത്തി​ൽ​ ​മ​ണ്ണി​ൽ​ ​അ​ത് ​നി​മ​ജ്ജ​നം​ ​ചെ​യ്ത​ത്.​ ​വേ​ദ​ശാ​സ്ത്ര​ ​പാ​ണ്ഡി​ത്യ​ത്തി​ന​പ്പു​റം​ ​വൈ​കാ​രി​ക​ത​യ്‌​ക്കാ​യി​രു​ന്നു​ ​ആ​ ​മ​ന​സി​ൽ​ ​എ​ന്നും​ ​ഇ​രി​പ്പി​ടം.​ ​അ​ഹ​ന്ത​യ്ക്കോ,​ ​ഗ​ർ​വി​നോ,​ ​പുറം​പൂ​ച്ചി​നോ,​ ​വെ​റു​പ്പി​നോ​ ​ആ​ ​മ​ന​സി​നെ​ ​സ്‌​പ​ർ​ശി​ക്കാ​നാ​യി​ല്ല,​ ​ഒ​രി​ക്ക​ലും.


മാ​ർ​ച്ച് ​മാ​സ​ത്തി​ൽ​ ​എ​റ​ണാ​കു​ള​ത്തെ​ ​ത​ൽ​ക്കാ​ല​ ​വ​സ​തി​യി​ലി​രു​ന്നാ​ണ് ​ഞാ​ൻ​ ​അ​വ​സാ​ന​ ​സെ​ർ​മ​ൻ​ ​കേ​ട്ട​ത്.​ ​പ​തി​വി​ല്ലാ​ത്ത​ ​ ത​ള​ർ​ച്ച​യാ​യി​രു​ന്നു​ ​ശ​ബ്‌​ദ​ത്തി​ലെ​ങ്കി​ലും​ ​ഞാ​ന​ത് ​പ​റ​ഞ്ഞി​ല്ല.​ ​മാ​ർ​ച്ച് 23​-​ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പ്ര​ശ​സ്‌​ത​ ​നെ​ഫ്രോ​ള​ജി​സ്റ്റ് ​ഡോ.​ ​കൃ​ഷ്‌​ണ​കു​മാ​റി​ന് ​അ​യ​ച്ചു​കൊ​ടു​ത്ത​ ​ബ്ല​ഡ് ​റി​സ​ൽ​ട്ടു​ക​ൾ​ ​എ​നി​ക്കും​ ​ഫോ​ർ​വേ​ർ​ഡ് ​ചെ​യ്‌​തി​രു​ന്നു.​ ​ത​ലേ​മാ​സ​ത്തെ​ ​പ​രി​ശോ​ധ​നാ​ ​ഫ​ല​ങ്ങ​ളു​മാ​യു​ള്ള​ ​താ​ര​ത​മ്യം​ ​വാ​യി​ച്ച് ​ആ​ശ​ങ്ക​പ്പെ​ടാ​ൻ​ ​ഒ​ന്നു​മി​ല്ല​ല്ലോ​ ​എ​ന്ന് ​ഞാ​ൻ​ ​ആ​ശ്വ​സി​ച്ചു.​ ​ഏ​പ്രി​ൽ​ ​മൂ​ന്നി​ന് ​എ​ന്റെ​ ​ ഇ​ള​യ​ ​മ​ക​ളു​ടെ​ ​ കു​ഞ്ഞി​ന്റെ​ ​പേ​രി​ട​ൽ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള​ ​യാ​ത്ര​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​ഞാ​ൻ​ ​നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ​ ​സാ​ർ​ ​ക​ര​ഞ്ഞു.​ ​എ​ന്റെ​ ​മ​ക​ൾ​ക്ക​ത് ​വി​ഷ​മ​മാ​കു​മെ​ന്ന് ​പ​റ​ഞ്ഞാ​യി​രു​ന്ന​ ​സ​ങ്ക​ടം.​ ​ആ​ശു​പ​ത്രി​ ​കി​ട​ക്ക​യി​ൽ​ ​നി​ന്നും​ ​തു​ട​രെ​ ​ഫോ​ൺ​ ​വി​ളി​ച്ച് ​ത​ന്റെ​ ​അ​സാ​ന്നി​ധ്യം​ ​കൊ​ണ്ടു​ണ്ടാ​യ​ ​ശൂ​ന്യ​ത​യി​ൽ​ ​എ​നി​ക്ക് ​ധൈ​ര്യം​ ​പ​ക​ർ​ന്നേ​യി​രു​ന്നു...​ ​ക​ഴി​ഞ്ഞ​ ​ഇ​രു​പ​ത് ​വ​ർ​ഷ​ക്കാ​ല​ത്തി​നി​ട​യി​ൽ​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ വീ​ശി​യ​ടി​ച്ച​ ​കൊ​ടു​ങ്കാ​റ്റു​ക​ൾ​ക്ക്,​ ​കാ​ണാ​ക്ക​യ​ങ്ങ​ൾ​ക്ക്,​ ​ആ​ഞ്ഞ​ടി​ച്ച​ ​വ​ൻ​ ​തി​ര​മാ​ല​ക​ൾ​ക്ക്,​ ​അ​ങ്ങ​നെ​ ​എ​ത്ര​യെ​ത്ര​ ​ജീ​വി​ത​ ​വ്യ​സ​ന​ങ്ങ​ളി​ൽ​ ​കാ​ൽ​പു​ത​യാ​തെ​ ​ര​ക്ഷി​ച്ചു​ ​നി​ർ​ത്തി.​ ​പ​ടു​മു​ള​യാ​യ് ​താ​ഴെ​ ​പ​തി​ക്കാ​തെ​ ​പ്രാ​ർ​ത്ഥ​ന​യു​ടെ​ ​മാ​ന്ത്രി​ക​ ​ശ​ക്തി​യി​ൽ​ ​അ​ണ​ച്ചു​പി​ടി​ച്ചു


ഞാ​ൻ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​പ്ര​വേ​ശി​ക്കു​മ്പോ​ൾ​ ​റ​വ​ന്യു​ ​ബോ​ർ​ഡ് ​മെ​മ്പറാ​യി​ ​സാ​ർ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​പു​റ​ത്താ​യി​രു​ന്നു.​ ​സാം​സ്‌​കാ​രി​ക​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​എ​ന്ന​ ​പ​ദ​വി​യി​ലി​രി​ക്കെ​ ​ആ​രം​ഭി​ച്ച​ ​പ​രി​ച​യം​ ​ര​ണ്ട് ​പ​തി​റ്റാ​ണ്ടി​ലേ​റെ​ ​നീ​ണ്ട​ ​പ​ക​രം​ ​വ​യ്‌​ക്കാ​നാ​വാ​ത്ത,​ഒ​രു​ ​പേ​രി​ട്ടും​ ​വി​ളി​ക്കാ​നാ​വാ​ത്ത,​​ ​തീ​വ്ര​സൗ​ഹൃ​ദ​മാ​യി​ ​വ​ള​ർ​ന്നു.​ ​പ​ല​പ്പോ​ഴാ​യി​ ​പ​ല​യി​ട​ത്താ​യി​ ​പ​ല​ ​പ്രാ​വ​ശ്യം​ ​സാ​ർ​ ​ജീ​വി​തം​ ​എ​ഴു​തു​ക​യും,​ ​പ​റ​യു​ക​യും​ ​ചെ​യ്‌​തു.​ ​എ​ന്നാ​ൽ​ ​എ​ഴു​താ​നോ​ ​പ​റ​യാ​നോ​ ​ക​ഴി​യാ​ത്ത​ ​എ​ത്ര​യോ​ ​ര​ഹ​സ്യ​ങ്ങ​ളു​ടെ​ ​അ​ട​രു​ക​ളോ​ന്നും​ ​എ​നി​ക്ക് ​മു​ന്നി​ൽ​ ​അ​നാ​വൃ​ത​മാ​കു​ക​യും​ ​ക​ര​ത​ലാ​മ​ല​ക​മാ​യി​ ​എ​ന്റെ​ ​ഉ​ള്ളം​ ​കൈ​യി​ൽ​ ​അ​മ​രു​ക​യും​ ​ചെ​യ്‌​തു.​ ​എ​ന്റെ​ ​മു​ന്നി​ൽ​ ​മ​ണ​ൽ​ത്ത​രി​യോ​ളം​ ​ചെ​റു​താ​യി​ .​ ചി​ല​പ്പോ​ൾ​ ​ഗൗ​രീ​ശ​ങ്ക​ര​ത്തോ​ളം​ ​ഉ​ത്തും​ഗ​മാ​യി.​ ​ഒ​രു​ ​വേ​ള​ ​സൂ​ര്യ​നാ​യി​ ,​അ​ന​ന്ത​രം​ ​പെ​യ്‌​തൊ​ഴി​യാ​ത്ത​ ​മ​ഞ്ഞു​മ​ഴ​യാ​യി...​ ​വെ​ന്റി​ലേ​റ്റ​റി​ലേ​ക്ക് ​നീ​ങ്ങും​ ​മു​ൻ​പ് ​ഓ​ർ​മ​യു​ടെ​ ​അ​വ​സാ​ന​ ​തി​രി​യും​ ​കെ​ടും​ ​മു​ൻ​പ് ​ഹൃ​ദ്യ​മാ​യ് ​ചി​രി​ച്ചു​ ​കൊ​ണ്ട് ​അ​വ​സാ​ന​മാ​യി​ ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ൾ​ ''നി​ന​ക്ക് ​സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്ന​ ​ഒ​രു​ ​കാ​ര്യം​ ​പ​റ​യ​ട്ടെ​ ,​ ​എ​ന്റെ​ ​ എ​ഴു​ത്ത് ​പോ​ലെ​ ​മ​നോ​ഹ​ര​മാ​ണ് ​എ​ന്റെ​ ​ഹൃ​ദ​യ​വും​ ​എ​ന്ന് ​ഡോ​ .​വി​ജ​യ​രാ​ഘ​വ​ൻ​ ​പ​റ​യു​ന്നു...​"" ​സ​ത്യ​മാ​ണ് ,​ ​എ​ഴു​ത്തും​ ​ ഹൃ​ദ​യ​വും​ ​ ര​ണ്ടി​ന്റെ​യും​ ​സൗ​ന്ദ​ര്യം​ ​തി​രി​ച്ച​റി​ഞ്ഞ​ത് ​എ​ന്നോ​ളം​ ​ആ​രു​ണ്ടാ​വും​ ​?​ ​തെ​ളി​നീ​ർ​ ​പോ​ലെ​ ​നി​റ​ഞ്ഞൊ​ഴു​കി​യ​ ​സ്നേ​ഹ​പ്ര​വാ​ഹ​ത്തി​ൽ​ ​ആ​ണ്ടു​ ​മു​ങ്ങാ​ൻ​ ​എ​ന്നെ​ ​നി​യോ​ഗി​ച്ച​താ​രാ​വും​ ​?​ ​അ​ത് ​ഈ​ശ്വ​ര​ന്റെ​ ​നി​യോ​ഗ​മാ​ണെ​ന്നും​ ​ദൈ​വ​മ​റി​യാ​തെ​ ​ത​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​യാ​തൊ​ന്നും​ ​സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ർ​ത്തി​ച്ചു​ ​പ​റ​ഞ്ഞി​രു​ന്നു.


ഈ​ ​വ​ർ​ഷം​ ​പി​റ​ന്നൊ​ടു​ങ്ങു​മ്പോ​ൾ​ ​എ​ന്റെ​ ​ജാ​ത​ക​ക്കു​റി​പ്പി​ൽ​ ​നി​താ​ന്ത​ ​വേ​ദ​ന​യു​ടെ​ ​നാ​രാ​യ​മു​ന​ ​കൊ​ണ്ട് ​കാ​ലം​ ​വീ​ഴ്‌​ത്തി​യ​ ​പോ​റ​ൽ​ ​ഒ​രി​ക്ക​ലും​ ​മാ​യു​ന്ന​ത​ല്ലെ​ന്ന് ​ഞാ​ന​റി​യു​ന്നു.​ ​സാ​റി​ന്റെ​ ​വി​യോ​ഗം​ ​വൈ​യ​ക്തി​ക​മാ​യി​ ​ഏ​റെ​പ്പേ​രെ​ ​നൊ​മ്പ​ര​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഓ​ർ​ക്കാ​പ്പു​റ​ത്ത് ​കാ​ലം​ ​ക​വ​ർ​ന്ന​ ​ആ​ ​വി​ള​ക്ക് ​മ​ര​ത്തെ​ക്കു​റി​ച്ച് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ഞാ​ൻ​ ​പ​ങ്കു​വ​ച്ച​ ​ഓ​ർ​മ​ ​നു​റു​ങ്ങു​ക​ൾ​ ​എ​ത്ര​യ​ധി​കം​ ​പേ​രു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ന​ന​വു​ണ്ടാ​ക്കി​ ​എ​ന്ന​ത് ​എ​ന്നെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി.​ ​അ​റി​യാ​സ്ഥ​ലി​ക​ളി​ൽ​ ​നി​ന്നും,​ ​അ​ജ്ഞാ​ത​രാ​യ​ ​എ​ത്ര​യെ​ത്ര​ ​ആ​ളു​ക​ളു​ടെ​ ​സാ​ന്ത്വ​ന​ശ​ബ്‌​ദം​ ​ ഇ​പ്പോ​ഴും​ ​എ​ന്നെ​ ​തേ​ടി​യെ​ത്തു​ന്നു.....​ ​ജീ​വി​ത​ത്തി​ന്റെ​ ​ ഗ​തി​വി​ഗ​തി​ക​ൾ​ ​പ്ര​വ​ച​നാ​തീ​ത​മാ​ണ​ല്ലോ.​ ​സ​ങ്കീ​ർ​ണ​ത​ക​ളി​ൽ​ ​നി​ന്ന് ,​ ​ഊ​ഷ​ര​ത​ക​ളി​ൽ​ ​നി​ന്ന് ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​ചി​ല​ ​ത​ണ​ലി​ട​ങ്ങ​ൾ​ ​ന​മു​ക്കാ​യ് ​ക​രു​തി​ ​വ​യ്‌​ക്കു​ന്നു...​ ​എ​ന്നി​ട്ട് ​കാ​ലൊ​ച്ച​ ​ കേ​ൾ​പ്പി​ക്കാ​തെ​ ​നി​ന​യ്‌​ക്കാ​ത്ത​ ​നേ​ര​ത്ത് ​വ​ന്ന് ​ഒ​ക്കെ​യും​ ​ക​വ​ർ​ന്നെ​ടു​ക്കും.​ ​മു​ഴു​മി​പ്പി​ക്കാ​നാ​വാ​തെ​ ​പോ​യ​ ​യാ​ത്രാ​മൊ​ഴി​യി​ൽ​ ​മൃ​ത്യു​വി​ന് ​ ശ​മി​പ്പി​ക്കാ​നാ​വാ​ത്ത​ ​നൊ​മ്പ​രം​ ​അ​പ്പോ​ഴും​ ​ബാ​ക്കി​യാ​വും...​ ​ആ​ചാ​ര​വെ​ടി​ക​ൾ​ക്കും​ ​സ്‌​തു​തി​ ​വ​ച​ന​ങ്ങ​ൾ​ക്കും​ ​ചേ​ക്കേ​റാ​ൻ​ ​ക​ഴി​യാ​ത്ത​ ​ആ​ത്മ​നൊ​മ്പ​ര​ത്തി​ന്റെ​ ​നെ​ഞ്ചി​ടി​പ്പി​ൽ​ ​ എ​ന്തോ​ ​ഒ​ന്ന്,​ ​അ​തെ​ ​എ​ന്തോ​ ​ഒ​ന്ന് ​എ​ന്നോ​ട് ​പ​റ​യാ​ൻ​ ​ബാ​ക്കി​യാ​യി​രു​ന്നി​ല്ലേ​ ​?​ ​അ​ത് ​ഇ​താ​യി​രു​ന്നി​രി​ക്ക​ണം,​ ​
എ​ന്നും​ ​ഒ​രു​ ​ചാ​രു​മ​രം ​
എ​ന്നും​ ​പൂ​മ​ഴ​
എ​ന്നും​ ​ത​ണ​ൽ​
എ​ന്നും​ ​പൂ​മെ​ത്ത
എ​ന്നും​ ​പൂ​ക്കു​ന്ന​ ​കൊ​ന്ന...
(ലേഖികയുടെ നമ്പർ:94477 72190)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, D BABUPAUL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.