SignIn
Kerala Kaumudi Online
Tuesday, 24 November 2020 1.35 AM IST

ഫാസ്ടാഗ് ഘട്ടം ഘട്ടമായി

kaumudy-news-headlines

1. ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം ഘട്ടം ഘട്ടമായി നടപ്പാക്കും എന്ന് പാലിയേക്കര ടോള്‍ പ്ലാസ സി.ഒ.ഒ എ .വി സൂരജ് അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ജനങ്ങള്‍ സഹകരിക്കും എന്നാണ് പ്രതീക്ഷയെഎന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതലാണ് ഫാസ് ടാഗ് നടപ്പില്‍ വരിക. രാജ്യത്തെ 75 ശതമാനം വാഹനങ്ങളും ഫാസ് ടാഗിലേക്ക് മാറാത്തതിനാല്‍ ജനുവരി 15 മുതലേ ഈ സംവിധാനം പൂര്‍ണമായും നിലവില്‍ വരു.


2. ഇപ്പാള്‍ ഫാസ് ടാഗ് സംവിധാനത്തിലൂടെയും അല്ലാതെയും വാഹനങ്ങള്‍ ടോള്‍ പ്ലാസകളിലൂടെ കടത്തിവിടും. ഡിസംബര്‍ ഒന്ന് മുതല്‍ ടോള്‍ പ്ലാസകളെല്ലാം ഫാസ് ടാഗ് ട്രാക്കുകള്‍ ആകും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് ഡിസംബര്‍ 15 ലേക്ക് നീട്ടി ഇത് ഇപ്പോള്‍ വീണ്ടും നീട്ടി ഇരിക്കുന്നത്. പൗരന്‍മാരുടെ അസൗകര്യം കണക്കില്‍ എടുത്താണ് തീയതി നീട്ടിയതെന്നും അറിയിപ്പില്‍ പറയുന്നു. നിശ്ചിത വ്യവസ്ഥകളോടെ ആണ് ഫാസ് ടാഗ് ഏര്‍പ്പെടുത്തുന്നതിന് ഉള്ള കാലാവധി നീട്ടിയിരിക്കുന്നത്.
3. പൗരത്വ നിയമ ഭേഗദതിയില്‍ സംഘര്‍ഷം ശക്തമാകവെ, ഭേദഗതിയില്‍ മാറ്റം വരുത്തണോ എന്ന ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവരുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാര്‍ഖണ്ഡില്‍ പൊതു പരിപാടിയില്‍ ആയിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ക്രിസ്മസിന് ശേഷം ചര്‍ച്ചകള്‍ നടത്താം എന്നാണ് അമിത് ഷാ ഉറപ്പ് നല്‍കിയി ഇരിക്കുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മേഘാലയ മുഖ്യമന്ത്രി ഉള്‍പ്പടെ ഉള്ളവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
4.പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം തുടരുക ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സംഘമാളുകള്‍ രണ്ട് റെയില്‍വേ സറ്റേഷനുകള്‍ക്ക് തീവച്ചിരുന്നു. അഞ്ച് ട്രെയിനുകളും പതിനഞ്ചോളം ബസ്സുകളും അഗ്നിക്കിരയാക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ ബില്ലിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് വ്യാപക ആക്രമണം നടന്നത്. എന്നാല്‍ നിയമം കയ്യില്‍ എടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മമത പിന്നീട് രംഗത്തു വന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും
5. നാളെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമത്തിന് എതിരെ ബംഗാളില്‍ റാലി നടത്തും. ബംഗാളിലെ പ്രതിഷേധങ്ങളില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് അഞ്ചുപേര്‍ക്ക് ആണ്. അക്രമം തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബംഗാള്‍ ബി.ജെ.പി പ്രതികരിച്ചു. അസമിലും വലിയ പ്രതിഷേധം തുടരുകയാണ്. സമരക്കാര്‍ സമാധാനം പാലിക്കണം എന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആവശ്യപ്പെട്ടു. ആസമിലെ തീന്‍സുകിയയില്‍ പെട്രോള്‍ ടാങ്കര്‍ പ്രതിഷേധക്കാര്‍ കത്തിച്ചു.
6. ദേശിയ സ്‌കൂള്‍ മീറ്റില്‍ കായിക മേളയില്‍ കിരീടം ഉറപ്പിച്ച് കേരളം. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേയില്‍ കേരളത്തിന് സ്വര്‍ണ നേട്ടം. റിലേയിലെ നേട്ടത്തോടെ ആന്‍സി സോജന്‍ നാലാം സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേയില്‍ കേരളത്തിന് വെള്ളി.
7. ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ആയുള്ള ബോധവത്കരണ ക്യാമ്പ് ധനുസ് കഴക്കുട്ടം മാജിക് പ്ലാനറ്റില്‍ മജിഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് നിമാധിഷ്ഠിതം ആയിട്ടുള്ള അവകാശങ്ങളെ കുറിച്ച് ഡോ ഹരികുമാര്‍ ജി ക്ലാസുകള്‍ നയിക്കും. വൈകുന്നേരം 2.30 വരെ ക്യാമ്പ് തുടരും'
8. മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ അന്വേഷണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാരും കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപെട്ടില്ലെന്ന വാദവുമായി കുടുംബം രംഗത്തു വന്നിരുന്നു. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ട്. കേന്ദ്രത്തിന് നല്‍കിയ പരാതിയിലുള്ളത് കോട്ടൂര്‍ പൂരം പൊലീസിന്റെ നടപടി കളെ കുറിച്ച് മാത്രമെന്നും ലത്തീഫ് പറഞ്ഞിരുന്നു
9. അമേരിക്കന്‍ പ്രസിഡന്റ് ഡൊണ്ള്‍ഡ് ട്രംപിന് എതിരെ ഇംപീച്ച്‌മെന്റ് നടപടിയുടെ അടുത്ത ഘട്ടമായ ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് വരുന്ന ബുധനാഴ്ച നടന്നേക്കും. യു.എസ് ജനപ്രതിനിധി സഭയുടെ ഇന്റലിജന്റ് കമ്മിറ്റി തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള 2 വകുപ്പുകള്‍ ജുഡീഷ്യറി കമ്മിറ്റി വെള്ളിയാഴ്ച ശുപാര്‍ശ ചെയ്തത്.
10.435 അംഗ സഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റ് പാര്‍ട്ടിക്കാണു ഭൂരിപക്ഷം. അതിനാല്‍ കുറ്റ വിചാരണയ്ക്കു അംഗീകാരം കിട്ടാനാണു സാധ്യത. തുടര്‍ന്ന് വിഷയം യു.എസ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്ക്ക് എത്തും. 100 അംഗ സെനറ്റ് അനുമതി നല്‍കിയാല്‍ മാത്രമാണു ജനുവരിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. എന്നാല്‍, സെനറ്റില്‍ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രമേയം തള്ളിപ്പോകാന്‍ ആണ് സാധ്യത. സെനറ്റ് വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ട്രംപിനു വൈറ്റ് ഹൗസ് വിടേണ്ടിവരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, FASTAG, FAST TRACKED
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.