Kerala Kaumudi Online
Saturday, 25 May 2019 2.05 PM IST

കഴിച്ചിട്ടുണ്ടോ ഏത്തപ്പഴത്തിന്റെ മധുരവും ബീഫിന്റെ എരിവും ചേർന്ന സ്‌പെഷൽ ബനാന ബീഫ് ഫ്രൈ

banana-beef-fry

ഒരിയ്ക്കലും ഒന്നിപ്പിക്കാനാവാത്ത രണ്ട് പേരെ പണ്ടൊക്കെ വിശേഷിപ്പിക്കുന്നത് അവർ അലുവയും മത്തിക്കറിയും പോലെ എന്നൊക്കെയായിരുന്നു, എന്നാൽ ന്യൂജൻ കാലത്ത് അലുവയും മത്തിക്കറിയും മാത്രമല്ല വേണ്ടിവന്നാൽ ഏത്തപ്പഴവും ബീഫും വരെ കൂട്ടുകൂടി ഒറ്റ പ്‌ളേറ്റിൽ മുൻപിൽ കിട്ടും അല്ലെങ്കിൽ കൊണ്ട് വരും. അത്തരത്തിലുള്ള ഒരു ഭക്ഷണ വിശേഷമാണ് ഇന്ന് അൽ നിയാദ് ബഷീർ നമുക്കായി പരിചയപ്പെടുത്തുന്ന ഐറ്റം, ഏത്തപ്പഴത്തിന്റെ മധുരവും ബീഫിന്റെ എരിയും ചേർന്ന സ്‌പെഷൽ ബനാന ബീഫ് ഫ്രൈ

ഫുഡ് എൻസൈക്‌ളോപീഡിയ ട്രിവാൻഡ്രം എന്ന ഗ്രൂപ്പിൽ അൽ നിയാദ് ബഷീർ എഴുതിയ ഫുഡ് റിവ്യൂ വായിക്കാം

ഭക്ഷണ പ്രേമികളുടെ ഇടയിൽ അറഞ്ചം പറഞ്ചം കോംബോ ഓഫറുകൾ വാരി വിതറിയ പുതിയ ഒരു തരംഗം സൃഷ്‌ടിച്ച പൂജപ്പുരയിൽ ഉള്ള അസീസ് റസ്റ്റോറൻറിലെ അങ്കം നടത്തിയ കഥയാണ് താഴെ പറയാൻ പോകുന്നത്.

എന്റ പൊന്നു ചേട്ടന്മാരെ ഇത് ഒരു ചെറിയ സാധാരണ റസ്റ്റോറൻറ് ആണ്.കൊടുക്കുന്ന ആഹാരത്തിന്റെ ടേസ്റ്റ് , വെറൈറ്റി അവരുടേതായ കോംബോ ഓഫറുകൾ അതാണ് അവരുടെ വിജയം. അല്ലതെ ആംബിയൻസ് , മാരകമായ സർവീസ് , പേഴ്സണൽ അറ്റൻഷൻ ഒന്നും പ്രതീക്ഷിച്ചു പോകരുത്. ആളുകളുടെ അതിയായ തിരക്ക് മൂലം വെയ്റ്റർമാർ ഫുൾ ഓട്ടം ആയിരിക്കും. എ.സി അല്ല. അപ്പൊ കാര്യത്തിലേക്ക് കടക്കാം. ഉച്ചക്ക് നൈസ് ആയിട്ട് കാർ കൊണ്ട് ആട്ടോ സ്റ്റാൻഡിൽ ഇട്ടിട്ട് ഒരൊറ്റ ഓട്ടം ഹോട്ടലിലേക്കു ആരും പുറകെന്നു വിളിക്കരുതേ എന്ന പ്രാർത്ഥനയുമായി.....

കേറി ചെന്ന പാടെ നമ്മടെ ഇക്ക കൗണ്ടറിൽ കിടന്നു പെടാ പാട് പെടുന്ന കാഴ്ചയാണ് കണ്ടത് പാർസൽകാരുടെയും കഴിക്കാൻ വരുന്നവരുടേയും വൻ തിരക്ക്. എന്തായാലും ടേബിൾ കിട്ടിയ ഉടനെ മട്ടൺ ബിരിയാണി, പിന്നെ ഇപ്പളത്തെ ഫേമസായ ബനാന ബീഫ് ഫ്രൈ,​ ബീഫ് ഫ്രൈ എന്നിവ ഓർഡർ ചെയ്തു. അഞ്ച് മിനിറ്റിൽ സംഗതി എത്തി. ആദ്യം ഒരു ഗ്ലാസ് നാരങ്ങാ വെള്ളം പിന്നാലെ വാഴയില വിരിച്ചു അച്ചാറ് സാലഡ് പപ്പടം എത്തി. പിന്നീട് ഒരു പാത്രത്തിൽ നമ്മടെ ചെക്കൻ എത്തി. ബിരിയാണി അതെ മട്ടൻ ബിരിയാണി. ഫുഡ് വന്നാൽ ആദ്യം ഫോട്ടം പിടിക്കലാണ് എന്റെ രീതി. ആരെങ്കിലും നമ്മളെ നോക്കുന്നുണ്ടോ പിടിക്കുന്നുണ്ടോ എന്നൊന്നും ഞാൻ നോക്കാറില്ല.

banana-beef-fry

ബനാന ബീഫ് ഫ്രൈ : ആദ്യമേ അങ്ങ് പറഞ്ഞേക്കാം Aiwwa . ഒന്നും പറയാനില്ല. പണ്ട് വാഴകപ്പവും ബീഫ് ഫ്രയും ഒക്കെ കഴിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ഐറ്റം ആദ്യായിട്ടാ കഴിക്കുന്നത്. സംഗതി ഏത്തപ്പഴത്തിന്റെ മധുരവും ബീഫിന്റെ എരിയും കൂടെ ചേരുമ്പോൾ ഉള്ള ഒരു പ്രേതെക ടേസ്റ്റ് ആണ് ഇതിന്റെ ഹൈലൈറ്. പഴം നല്ല മസാലയിൻ കുരുമുളകും ഒക്കെ ഇട്ട് പൊളിച്ചിട്ടുണ്ട്. പഴുത്ത ഈത്തപ്പഴം ആണ് ഇതിന്റെ ഹൈലൈറ്. പഴം പഴുക്കുംതോറും ഇതിന്റെ ടേസ്റ്റും കൂടും.

banana-beef-fry

മട്ടൺ ബിരിയാണി: നല്ല സിംപ്ലപ്പൻ മട്ടൺ ബിരിയാണി. മീഡിയം റൈസിൽ 3 4 പീസ് ഒക്കെ കുത്തി കെട്ടിയ നല്ല റാഹത്ത് ബിരിയാണി. ഓവർ മസാല ഇല്ല ഓവർ സ്‌പൈസി അല്ല തലശ്ശേരി ബിരിയാണി പോലെ തീരെ ചെറിയ അറിയില്ല നല്ല ബീഫ് പോലെ വെന്ത ദശയുള്ള പീസുകൾ. അസീസ് സ്റ്റൈൽ ബിരിയാണി. ഇതിനിടക് മൊബൈലിൽ കുത്തികൊണ്ടിരുന്ന മുഹമ്മദ് തജ്നാസ് ഒരു പീസ് ഞാൻ അടിച്ചു മാറ്റിയതിനു നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു. അവന്റെ ഭാഷയിൽ പറഞ്ഞാൽ വിഷയം ബിരിയാണി, അൽ കിടുവെയ്. പക്ഷെ aiwwaa എന്ന് പറയാതെ എനിക്ക് ഒരു സമാധാനം ഇല്ല. Aiwaa Aiwwa Aiww a . Simply Class

beef-fry

പോത്തു ഫ്രൈ: ബീഫ് ഡ്രൈ ഫ്രൈയുടെ വേറെ വേർഷൻ. നല്ല മുഴുത്ത കഷ്ണം പോത്തു നല്ല ഡീപ് ഫ്രൈ ആകിയതിനു മേമ്പൊടിക്ക് വറ്റൽ മുളക് ചതച്ചു ഇട്ടിട്ടുണ്ട്. കേതൽസ്‌ ചിക്കന്റെ പൊടി പോലെ. സംഗതി കൊള്ളാം. സത്യം പറഞ്ഞാൽ രണ്ട് ഐറ്റം തന്നെ കൂടുതൽ ആയിരുന്നു.

ബിരിയാണി കഴിച്ചോണ്ടിരുന്നപ്പോൾ വീണ്ടും ചോറ് കൊണ്ടുവന്നു. നാരങ്ങാവെള്ളവും. ഉള്ളത് തീർക്കാൻ പെടാപാട് പെട്ട ഞാൻ റിസ്ക് എടുക്കാൻ നിന്നില്ല. കൂടെ കിട്ടിയ പായസം ഞാൻ ആദ്യമേ തന്നെ അകത്താക്കി.

അസീസിന്റെ ഓണർ ആയ നൗഷാദ് ഇക്കയെയും ആദ്യമായാണ് പരിചയപ്പെടുന്നത്. എങ്കിലും നമ്മടെ സ്വന്തം ഇക്കമാരോട് സംസാരിക്കുന്ന പോലെ തോന്നി. കൗണ്ടറിലെ അന്യായ തിരക്ക് കാരണം കൂടുതൽ കത്തി അടി നടന്നില്ല. എന്തോരം കോംബോ ആണ് അവിടെ വായിച്ചിട് എനിക്ക് തന്നെ പ്രാന്ത് പിടിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUTTON BIRIYANI, BEEF FRY, BANANA BEEF FRY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY