SignIn
Kerala Kaumudi Online
Thursday, 16 July 2020 8.03 PM IST

മേരിപ്പെണ്ണിന്റെ ​നൂ​റാം​ ​ക്രി​സ്‌​മസ്,​ ആഘോഷിക്കാൻ അ​ഞ്ചു​ ​ത​ല​മു​റ​കൾ

merriamma

മേ​രി​ ​മു​ത്ത​ശ്ശി​യു​ടെ​ ​നൂ​റാം​ ​ക്രി​സ്‌​മ​സാ​ണ്.​ ​പ​തി​വി​ലും​ ​ഗം​ഭീ​ര​മാ​ക്കാ​നാ​ണ് ​മ​ക്ക​ളും​ ​മ​രു​മ​ക്ക​ളും​ ​ചെ​റു​മ​ക്ക​ളും​ ​പേ​ര​ക്കി​ടാ​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ഞ്ചു​ ​ത​ല​മു​റ​ക​ളു​ടെ​ ​തീ​രു​മാ​നം.​ ​എ​റ​ണാ​കു​ളം​ ​തൈ​ക്കു​ടം​ ​കൂ​ടാ​ര​പ്പി​ള്ളി​ ​കു​ടും​ബ​ത്തി​ന്റെ​ ​ഐ​ശ്വ​ര്യ​മാ​യി​ ​മു​ന്നി​ലെ​ ​ചാ​രു​ക​സേ​ര​യി​ൽ​ ​മേ​രി​യ​മ്മ​ ​ചി​രി​ ​തൂ​കി​യി​രി​പ്പു​ണ്ട്.​ ​അ​ല​ക്കി​ ​തേ​ച്ച​ ​ച​ട്ട​യും​ ​മു​ണ്ടും​ ​നേ​രി​യ​ ​ക​സ​വു​നൂ​ലി​ൽ​ ​തീ​ർ​ത്ത​ ​വേ​ഷ്‌​ടി​യും​ ​തോ​ളി​ലി​ട്ട് ​ഒ​രു​ ​കാ​ര​ണ​വ​ത്തി​ ​സ്റ്റൈ​ൽ.​ ​വ​ർ​ത്ത​മാ​ന​ങ്ങ​ൾ​ ​പ​റ​ഞ്ഞും​ ​ഇ​ട​യ്‌​ക്കി​ടെ​ ​മു​തി​ർ​ന്ന​വ​രെ​ ​അ​ല്‌​പം​ ​ശ​കാ​രി​ച്ചും​ ​കു​ട്ടി​ക​ൾ​ക്കൊ​പ്പം​ ​ക​ളി​ച്ചും​ ​ഫു​ൾ​വാ​ട്ട് ​എ​ന​ർ​ജി​യി​ലാ​ണ് ​ക​ക്ഷി.


പേ​ര​ക്കി​ടാ​ങ്ങ​ളെ​ല്ലാം​ ​പ്രി​യ​പ്പെ​ട്ട​ ​മു​ത്ത​ശ്ശി​യെ​ ​ചു​റ്റി​പ്പ​റ്റി​ ​ന​ട​ക്കു​ക​യാ​ണ്.​ ​അ​വ​രി​ൽ​ ​ചി​ല​ർ​ക്ക് ​മേ​രി​യ​മ്മ​യും​ ​മ​റ്റു​ ​ചി​ല​ർ​ക്ക് ​മ​റ്റ​മ്മ​യു​മാ​ണ്.​ ​ര​ണ്ട് ​പേ​രു​ ​വി​ളി​ച്ചാ​ലും​ ​മേ​രി​യ​മ്മ​ ​ഡ​ബി​ൾ​ ​ഹാ​പ്പി​യാ​ണ്.​ ​മു​ത്ത​ശ്ശി​യു​ടെ​ ​നൂ​റാ​മ​ത്തെ​ ​ക്രി​സ്‌​മ​സി​ന് ​പ്രി​യ​പ്പെ​ട്ട​തെ​ല്ലാം​ ​അ​വ​ർ​ ​ഒ​രു​ക്കു​ന്നു​ണ്ട്.​ ​എ​ല്ലാ​ത്തി​നും​ ​വേ​ണ്ട​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കി​ ​മേ​രി​യ​മ്മ​യും​ ​കൂ​ടെ​യു​ണ്ട്.​ ​അ​മ്മ​ച്ചി​യോ​ട് ​വ​ർ​ത്ത​മാ​നം​ ​പ​റ​ഞ്ഞു​ ​തു​ട​ങ്ങി​യാ​ൽ​ ​സ​മ​യം​ ​പോ​ണ​ത് ​അ​റി​യി​ല്ലെ​ന്നാ​ണ് ​അ​നു​ഭ​വ​സ്ഥ​ർ​ ​പ​റ​യു​ന്ന​ത്.​ ​അ​ക്ഷ​രം​പ്ര​തി​ ​സ​ത്യ​മാ​ണ​ത്.​ ​പ​ണ്ട​ത്തെ​ ​നാ​ട്ടു​ ​ക​ഥ​ക​ളും​ ​പ​ള്ളി​പ്പാ​ട്ടും​ ​ഒ​ക്കെ​ ​ഇ​പ്പോ​ഴും​ ​മ​ണി​ ​മ​ണി​ ​പോ​ലെ​ ​ആ​ ​നാ​വി​ൻത്തു​മ്പി​ലു​ണ്ട്.

നൂ​റ്റാ​ണ്ടി​ന്റെ​ ​ ക്രി​സ്‌​മ​സ്
ഓ​രോ​ ​ഡി​സം​ബ​റി​നും​ ​കൊ​തി​യോ​ടെ​യാ​ണ് ​മേ​രി​ ​കാ​ത്തി​രി​ക്കു​ക.​ ​ന​വം​ബ​റി​ലെ​ ​മ​ഞ്ഞു​ ​പെ​യ്‌​തി​റ​ങ്ങു​മ്പോ​ഴേ​ ​മേ​രി​യ​മ്മ​ ​ക്രി​സ്‌​മ​സി​നെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ഒ​രു​ങ്ങും.​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​ല്ലാം​ ​ഈ​ ​പ്രാ​യ​ത്തി​ലും​ ​മു​ന്നി​ൽ​ ​ത​ന്നെ.​ ​പി​ള്ളേ​ര് ​സെ​റ്റി​ന്റെ​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞു​ ​കി​ട്ടാ​ൻ​ ​അ​വ​രേ​ക്കാ​ൾ​ ​ആ​വേ​ശം​ ​മു​ത്ത​ശ്ശി​ക്കാ​ണ്.​ ​ര​ണ്ടാ​മ​ത്തെ​ ​മ​ക​ൻ​ ​അ​ഗ​സ്റ്റി​നൊ​പ്പം​ ​കൂ​ടാ​ര​പ്പി​ള്ളി​ ​ത​റ​വാ​ട്ടി​ലാ​ണ് ​ഇ​ത്ത​വ​ണ​ത്തെ​ ​ക്രി​സ്‌​മ​സ്.​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​ഓ​രോ​ ​മ​ക്ക​ൾ​ക്കൊ​പ്പ​മാ​കും​ ​ആ​ഘോ​ഷം.​ ​മേ​രി​യ​മ്മ​യു​ള്ള​ ​വീ​ട് ​ഏ​താ​ണോ​ ​അ​വി​ടേ​ക്ക് ​ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം​ ​ഓ​ടി​യെ​ത്താ​റാ​ണ് ​പ​തി​വ്.​ ​ക്രി​സ്‌​മ​സ് ​ത​ലേ​ന്ന് ​ത​ന്നെ​ ​മ​ക്ക​ളും​ ​മ​രു​മ​ക്ക​ളും​ ​പേ​ര​ക്കി​ടാ​ങ്ങ​ളും​ ​അ​ട​ക്കം​ ​എ​ല്ലാ​വരും​ ​വീ​ട്ടി​ലു​ണ്ടാ​ക​ണ​മെ​ന്ന് ​അ​മ്മ​യ്‌​ക്ക് ​നി​ർ​ബ​ന്ധ​മാ​ണ്.​ ​അ​മ്മ​യെ​ ​കാ​ണാ​ൻ​ ​കേ​ക്കു​മാ​യി​ ​അ​വ​രെ​ല്ലാം​ ​എ​ത്താ​റു​മു​ണ്ട്.​ ​പ​ഴ​യ​ ​കാ​ല​ത്തെ​ ​ഉ​റ​പ്പു​ള്ള​ ​ഐ​സിം​ഗ് ​കേ​ക്കാ​ണ് ​മേ​രി​യ​മ്മ​യ്‌​ക്ക് ​പ്രി​യം.​ ​അ​മ്മ​ച്ചി​ക്ക് ​വേ​ണ്ടി​ ​ആ​ ​കേ​ക്ക് ​മ​ക്ക​ളാ​രെ​ങ്കി​ലും​ ​ഉ​ണ്ടാ​ക്കാ​റാ​ണ് ​പ​തി​വ്.​ ​ക്രി​സ്‌​മ​സ് ​ദി​വ​സം​ ​പാ​ലു​ക​റി​ ​മേ​രി​യ​മ്മ​ക്ക് ​നി​ർ​ബ​ന്ധ​മാ​ണ്.​ ​പാ​ട​യി​ല്ലാ​ത്ത​ ​ഇ​റ​ച്ചി​ ​ച​തു​ര​ ​ക​ഷ്‌​ണ​ങ്ങ​ളാ​ക്കി​ ​കൊ​ത്തി​യെ​ടു​ത്ത് ​വ​റു​ത്ത് ​വ​യ്‌​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​ത​രം​ ​ഇ​റ​ച്ചി​ക്ക​റി​യാ​ണി​ത്.​ ​ഇ​പ്പോ​ഴും​ ​ക്രി​സ്‌​മ​സ് ​ദി​ന​ത്തി​ൽ​ ​ആ​ ​ശീ​ലം​ ​തെ​റ്റി​യി​ട്ടി​ല്ല.​ ​അ​ടു​ക്ക​ള​യി​ലേ​ക്ക് ​അ​ധി​ക​മൊ​ന്നും​ ​ക​യ​റാ​റി​ല്ലെ​ങ്കി​ലും​ ​അ​മ്മ​ച്ചി​ ​പൊ​ടി​ക്കൈ​ക​ളെ​ല്ലാം​ ​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​മ​ക്ക​ൾ​ക്ക് ​കൈ​മാ​റി​യി​ട്ടു​ണ്ട്.

മാ​ത്തു​ച്ചേ​ട്ട​ന്റെ​ ​മേ​രി​പ്പെ​ണ്ണ്
പ​തി​നാ​റാ​മ​ത്തെ​ ​വ​യ​സി​ലാ​ണ് ​കൂ​ടാ​ര​പ്പി​ള്ളി​ ​ത​റ​വാ​ട്ടി​ലേ​ക്ക് ​വ​ല​തു​കാ​ൽ​ ​വ​ച്ച് ​മേ​രി​പ്പെ​ണ്ണ് ​എ​ത്തു​ന്ന​ത്.​ ​ഒ​ത്തി​രി​ ​ക​ഷ്‌​ട​പ്പാ​ടി​ന്റെ​യും​ ​എ​ല്ലു​മു​റി​യെ​ ​പ​ണി​യെ​ടു​ത്ത​തി​ന്റെ​യും​ ​ക​ഥ​യു​ണ്ട് ​ ​ജീ​വി​ത​ത്തി​ൽ.​ ​പ​ള്ളി​യി​ൽ​ ​വ​ച്ച് ​മേ​രി​യെ​ ​ക​ണ്ട​ ​മാ​ത്യു​വി​ന്റെ​ ​അ​പ്പ​നാ​യി​രു​ന്നു​ ​വി​വാ​ഹാ​ലോ​ച​ന​യ്‌​ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ക​ല്യാ​ണ​ക്കാ​ര്യം​ ​ഇ​രു​കൂ​ട്ട​രും​ ​ചേ​ർ​ന്ന​ങ്ങ് ​തീ​രു​മാ​നി​ച്ചു.​ ​ക​ല്യാ​ണ​നാ​ളി​ലാ​ണ് ​പ​യ്യ​ന്റെ​ ​മു​ഖം​ ​വ്യ​ക്ത​മാ​യി​ ​ക​ണ്ട​തെ​ന്ന് ​മേ​രി​യ​മ്മ​ ​പ​റ​യു​ന്നു.​ ​അ​തു​വ​രെ​ ​മു​ഖ​ത്തേ​ക്ക് ​നോ​ക്കാ​ൻ​ ​പോ​ലും​ ​നാ​ണ​മാ​യി​രു​ന്നു.​ ​ക​ല്യാ​ണം​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രെ​ ​പോ​ലെ​യ​ല്ല,​ ​ഏ​റ്റ​വു​മ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​പോ​ലെ​യാ​യി​രു​ന്നു​ ​ത​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​തെ​ന്നും​ ​മേ​രി​യ​മ്മ​ ​ഓ​ർ​ത്തെ​ടു​ത്തു.
തേ​ങ്ങാ​വെ​ട്ടാ​യി​രു​ന്നു​ ​മാ​ത്യു​വി​ന്റെ​ ​ജോ​ലി.​ ​കി​ട്ടാ​വു​ന്ന​യി​ട​ങ്ങ​ളി​ൽ​ ​നി​ന്നെ​ല്ലാം​ ​തേ​ങ്ങ​ ​ശേ​ഖ​രി​ക്കും.​ ​അ​ത് ​പൊ​തി​ച്ച് ​തൊ​ണ്ടും​ ​തേ​ങ്ങ​യും​ ​ര​ണ്ടാ​ക്കി​ ​വേ​ർ​തി​രി​ക്കും.​ ​തേ​ങ്ങ​ ​അ​ങ്ങാ​ടി​യി​ൽ​ ​കൊ​ണ്ട് ​പോ​യി​ ​വി​ൽ​ക്കും.​ ​തൊ​ണ്ട് ​കു​ഴി​ ​കു​ഴി​ച്ച് ​അ​തി​ലി​ട്ട് ​ചെ​ളി​ ​കൊ​ണ്ട് ​മൂ​ടും.​ ​ആ​റു​മാ​സം​ ​ക​ഴി​യു​മ്പോ​ൾ​ ​അ​തെ​ല്ലാം​ ​കൊ​ണ്ടു​പോ​യി​ ​ആ​ല​പ്പു​ഴ​ ​ച​ന്ത​യി​ൽ​ ​വി​ൽ​ക്കും.​ ​ആ​ ​കാ​ല​ത്താ​ണ് ​വൈ​റ്റി​ല​യി​ൽ​ ​പോ​സ്റ്റോ​ഫീ​സ് ​വ​രു​ന്ന​ത്.​ ​അ​വി​ടെ​ ​ആ​ദ്യ​ത്തെ​ ​പോ​സ്റ്റ്മാ​സ്റ്റ​റാ​യി​ ​ഏ​ഴു​ ​വ​ർ​ഷം​ ​ജോ​ലി​ ​നോ​ക്കി.​ ​പ​ക്ഷേ​ ​പെ​ട്ടെ​ന്നാ​ണ് ​ജീ​വി​തം​ ​മാ​റു​ന്ന​ത്,​ ​മേ​രി​യെ​ ​ത​നി​ച്ചാ​ക്കി​ ​മാ​ത്യു​ ​പോ​യി.​ ​പി​ന്നീ​ട് ​മ​ക്ക​ളെ​ ​വ​ള​ർ​ത്തു​ക​ ​മേ​രി​യു​ടെ​ ​മാ​ത്രം​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി.​ ​എ​ട്ടു​മ​ക്ക​ളെ​യും​ ​ചേ​ർ​ത്ത് ​പി​ടി​ച്ച് ​പി​ന്നീ​ടൊ​രു​ ​പോ​രാ​ട്ട​മാ​യി​രു​ന്നു.

പിന്നിട്ട കനൽവഴികൾ
54​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​മാ​ത്യു​ ​യാ​ത്ര​യാ​കു​മ്പോ​ൾ​ ​മേ​രി​ക്ക് ​പ്രാ​യം​ 46.​ ​നാ​ലു​ ​പേ​ർ​ ​അ​പ്പോ​ഴും​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കാ​ലം.​ ​വീ​ട്ടി​ലെ​ ​ബു​ദ്ധി​മു​ട്ട് ​മ​ക്ക​ളെ​യ​റി​യി​ക്കാ​തി​രി​ക്കാ​ൻ​ ​മു​ണ്ട് ​മു​റു​ക്കി​യു​ടു​ത്ത് ​ന​ന്നാ​യി​ ​അ​ദ്ധ്വാ​നി​ച്ചു.​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ ​കോ​ഴി​യും​ ​പ​ശു​വു​മാ​യി​രു​ന്നു​ ​ആ​കെ​യു​ള്ള​ ​ആ​ശ്ര​യം.​ ​വ​ർ​ഷ​ങ്ങ​ൾ​ ​ഇ​ത്ര​യേ​റെ​ ​പി​ന്നി​ട്ടി​ട്ടും​ ​ആ​ ​ഓ​ർ​മ്മ​ക്ക​ന​ൽ​ ​​മേ​രി​യ​മ്മ​ ​മ​റ​ന്നി​ട്ടി​ല്ല.​ ​ത​നി​ച്ചാ​യ​തി​ന് ​ശേ​ഷ​മു​ള്ള​ ​ഓ​രോ​ ​ക്രി​സ്‌​മ​സും​ ​മേ​രി​യ​മ്മ​യ്‌​ക്ക് ​വേ​ദ​ന​ക​ളു​ടേ​താ​യി​രു​ന്നു.​ ​ഉ​ത്സ​വ​ങ്ങ​ളെ​ല്ലാം​ ​ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന​ത് ​മാ​ത്തു​ച്ചേ​ട്ട​ന്റെ​ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​പോ​യ​തോ​ടെ​ ​ഒ​ന്നി​നും​ ​ക​ഴി​യാ​തെ​യാ​യി.​ ​​മു​ള​യി​ലാ​ണ് ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കു​ക,​ ​അ​ല​ങ്കാ​ര​ങ്ങ​ളൊ​ക്കെ​ ​വാ​ഴ​പ്പി​ണ്ടി​യും​ ​കു​രു​ത്തോ​ല​യും​ ​വ​ച്ചി​ട്ടാ​യി​രു​ന്നു.​ ​ഇ​ന്നി​തെ​ല്ലാം​ ​മാ​റി,​ ​നി​റ​ങ്ങ​ളു​ടെ​ ​വി​സ്‌​മ​യ​മാ​യി.​ ​കാ​ലം​ ​പു​രോ​ഗ​മി​ച്ച​പ്പോ​ൾ​ ​അ​തി​നോ​ട് ​പു​റം​ ​തി​രി​ഞ്ഞ് ​നി​ൽ​ക്കാ​നൊ​ന്നും​ ​പ​ക്ഷേ​ ​മേ​രി​യ​മ്മ​ ​ത​യ്യാ​റ​ല്ല.​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​യെ​ല്ലാം​ ​ഇ​രു​കൈ​യും​ ​നീ​ട്ടി​ ​സ്വീ​ക​രി​ച്ചി​ട്ടേ​യു​ള്ളൂ.​ ​ദേ​ ​ക​ണ്ടി​ല്ലേ....​ ​ഈ​ ​പ​ല്ല് ​പോ​ലും​ ​അ​താ​ണ്.​ ​ക​ണ്ണി​റു​ക്കി​ ​മേ​രി​യ​മ്മ​യു​ടെ​ ​ക​മ​ന്റ് വന്നു.

നൂ​റാം​ ​പി​റ​ന്നാ​ളി​​​നും​ ​ആ​ഘോ​ഷ​നി​​​റ​വ്
മ​ക്ക​ൾ​ ​തൊ​ട്ട് ​കു​ടും​ബ​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഇ​ള​യ​ ​ആ​ളി​ന്റെ​ ​വ​രെ​ ​പി​റ​ന്നാ​ൾ​ ​ദി​വ​സം​ ​മേ​രി​യ​മ്മ​യ്‌​ക്ക് ​മ​നഃ​പ്പാ​ഠ​മാ​ണ്.​ ​സം​ശ​യം​ ​തോ​ന്നി​യാ​ൽ​ ​ഒ​ന്നു​റ​പ്പി​ക്കാ​നാ​യി​ ​ഡ​യ​റി​യി​ൽ​ ​കു​റി​ച്ചു​മി​ട്ടു​ണ്ട്.​ ​ആ​ ​ദി​വ​സം​ ​എ​ല്ലാ​വ​രെ​യും​ ​കൃ​ത്യ​മാ​യി​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​ആ​ശം​സ​ ​അ​റി​യി​ക്കാ​റു​ണ്ട്.​ ​സം​ഗ​തി​ ​ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും​ ​സ്വ​ന്തം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ​ ​മേ​രി​യ​മ്മ​യ്‌​ക്ക് ​അ​ത്ര​ ​താ​ത്പ​ര്യ​മി​ല്ല.​ ​എ​ൺ​പ​ത് ​വ​യ​സ് ​തി​ക​ഞ്ഞ​തു​ ​മു​ത​ലാ​ണ് ​എ​ല്ലാ​വ​രു​ടെ​യും​ ​നി​ർ​ബ​ന്ധ​പ്ര​കാ​രം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ച്ചു​ ​തു​ട​ങ്ങി​യ​ത്.​ ​നൂ​റാം​ ​പി​റ​ന്നാ​ൾ​ ​പ​തി​വി​ൽ​ ​നി​ന്നെ​ല്ലാം​ ​വ്യ​ത്യ​സ്‌​ത​മാ​ക്കി.​ ​തൈ​ക്കു​ടം​ ​സെ​ന്റ് ​റാ​ഫേ​ൽ​ ​പ​ള്ളി​യി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​ആ​ഘോ​ഷ​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​കു​ടും​ബ​ത്തി​ലെ​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ളും​ ​ഒ​ത്തു​ചേ​ർ​ന്നു.​ ​വി​ദേ​ശ​ത്തു​ള്ള​വ​രെ​ല്ലാം​ ​മു​ൻ​കൂ​ട്ടി​ ​ലീ​വെ​ടു​ത്ത് ​നാ​ട്ടി​ലെ​ത്തി.​ ​കു​ടും​ബ​ക്കാ​രും​ ​പ​ള്ളി​ക്കാ​രും​ ​ചേ​ർ​ന്ന് ​നൂ​റാം​ ​പി​റ​ന്നാ​ൾ​ ​വ​ലി​യൊ​രു​ ​ആ​ഘോ​ഷ​മാ​ക്കി.​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ന്റെ​ ​ആ​ഘോ​ഷം​ ​കൊ​ഴു​പ്പി​ക്കാ​നെ​ന്നോ​ണം​ ​മാ​ർ​ഗം​ ​ക​ളി​യുടെ ചു​വ​ട് ​വ​യ‌്ക്കാ​നും​ ​മേ​രി​യ​മ്മ​ ​മ​റ​ന്നി​ല്ല.

അ​ഞ്ചു​ ​ത​ല​മു​റ​യു​ടെ​ ​അ​നു​ഭ​വ​ ​സ​മ്പ​ത്ത്
മേ​രി​യ​മ്മ​യു​ടെ​ ​പി​ൻ​ത​ല​മു​റ​ക്കാ​ർ​ ​നൂ​റി​ന് ​പു​റ​ത്തു​വ​രും.​ ​എ​ട്ടു​മ​ക്ക​ളി​ൽ​ ​നാ​ലു​ ​പെ​ണ്ണും​ ​നാ​ലു​ ​ആ​ണും.​ ​മൂ​ത്ത​മ​ക​ൾ​ ​ബേ​ബി​ക്ക് ​പ്രാ​യം​ 86.​ ​ഇ​ള​യ​വ​ൻ​ ​ജോ​സി​ന് 66​ ​ഉം.​ ​അ​ഗ​സ്റ്റി​ൻ,​ ​റോ​സി,​ ​ജോ​ർ​ജ്,​ ​ടോ​മി,​ ​റീ​ഗ​ൻ,​ ​ഫി​ലോ​മി​ന​ ​എ​ന്നി​വ​രാ​ണ് ​ബാ​ക്കി​ ​ആ​റു​പേ​ർ.​ ​എ​ട്ടു​ ​മ​ക്ക​ൾ​ക്കും​ ​കൂ​ടി​ 22​ ​മ​ക്ക​ൾ.​ ​അ​വ​ർ​ക്കെ​ല്ലാം​ 33​ ​മ​ക്ക​ൾ.​ ​അ​വ​രു​ടെ​ 18​ ​മ​ക്ക​ൾ.​ ​അ​ങ്ങ​നെ​ ​പോ​കു​ന്നു​ ​മേ​രി​യ​മ്മ​യു​ടെ​ ​അ​ഞ്ചു​ ​ത​ല​മു​റ​ ​കു​ടും​ബം.​ ​ഇ​ത്ത​വ​ണ​ത്തെ​ ​ഓ​ണം​ ​മു​ത​ൽ​ ​ആ​ഘോ​ഷ​ങ്ങ​ൾ​ ​അ​വ​സാ​നി​ച്ചി​ട്ടി​ല്ല​ ​എ​ന്ന​താ​ണ് ​മേ​രി​യ​മ്മ​യ്‌​ക്കു​ള്ള​ ​ചെ​റി​യൊ​രു​ ​പ​രാ​തി.​ ​ഓ​ണം​ ​ക​ഴി​ഞ്ഞ​തി​ന് ​പി​ന്നാ​ലെ​ ​നൂ​റാം​ ​പി​റ​ന്നാ​ളാ​യി.​ ​ഇ​പ്പോ​ൾ​ ​ക്രി​സ്‌​മ​സ്.​ ​പ​ക്ഷേ,​ ​അ​ടു​ത്ത​ ​പി​റ​ന്നാ​ൾ​ ​ഇ​തി​ലും​ ​ഗം​ഭീ​ര​മാ​ക്കു​മെ​ന്ന​ ​ഉ​റ​പ്പും​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​ ​കു​ടും​ബ​ത്തി​ലെ​ ​ഓ​രോ​ ​പു​തി​യ​ ​അം​ഗ​ത്തെ​യും​ ​പ​രി​ച​രി​ക്കാ​നും​ ​മേ​രി​യ​മ്മ​ ​മു​ന്നി​ൽ​ ​ത​ന്നെ​യു​ണ്ട്.​ ​പേ​ര് ​ചൊ​ല്ലി​ ​വി​ളി​ച്ചും,​ ​എ​ണ്ണ​ ​തേ​ച്ച് ​കു​ളി​പ്പി​ച്ചും​ ​അ​ടു​ത്തി​ടെ​ ​വ​രെ​ ​സ​ജീ​വ​മാ​യി​രു​ന്നു.

ആ​ഹാ​രം​ ​ദൈ​വ​മാ​ണ്
വീ​ട്ടി​ൽ​ ​ആ​രു​ ​വ​ന്നാ​ലും​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​തെ​ ​മ​ട​ക്കി​ല്ല​ ​മേ​രി​യ​മ്മ​ച്ചി.​ ​കൂ​ടാ​ര​പ്പി​ള്ളി​ ​ത​റ​വാ​ട്ടി​ൽ​ ​എ​പ്പോ​ഴും​ ​അ​തി​ഥി​ക​ൾ​ക്കാ​യു​ള്ള​ ​ഭ​ക്ഷ​ണം​ ​ത​യ്യാ​റാ​ണ്.​ ​മു​ൻ​പൊ​ക്കെ​ ​അ​മ്മ​ച്ചി​യു​ടെ​ ​കൈ​ ​കൊ​ണ്ട് ​വ​ച്ചു​ ​വി​ള​മ്പി​യാ​ണ് ​ന​ൽ​കി​യി​രു​ന്ന​ത്.​ ​പ്രാ​യ​മേ​റി​യ​തോ​ടെ​ ​അ​ടു​ക്ക​ള​യി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​കു​റ​ച്ചു.​ ​ഇ​ടി​യി​റ​ച്ചി​യി​ൽ​ ​മേ​രി​യ​മ്മ​യു​ടെ​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​ര​സ​ക്കൂ​ട്ടു​ണ്ട്.​ ​വി​രു​ന്നു​കാ​ർ​ ​വീ​ട്ടി​ലെ​ത്തി​യാ​ൽ​ ​ഇ​ടി​യി​റ​ച്ചി​ ​നി​​​ർ​ബ​ന്ധ​മാ​ണ്.​ ​
ഇ​പ്പോ​ൾ​ ​മേ​രി​യ​മ്മ​യു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം ​ ​മ​ക്ക​ളാ​രെ​ങ്കി​ലു​മാ​യി​രി​ക്കും​ ​ഇ​ടി​യി​റ​ച്ചി​ ​ഉ​ണ്ടാ​ക്കു​ക.​ ​ആ​ഹാ​ര​ത്തി​ന് ​മു​ന്നി​ൽ​ ​ബ​ഹു​മാ​ന​ത്തോ​ടെ​ ​വേ​ണം​ ​ഇ​രി​ക്കാ​നെ​ന്ന് ​ഈ​ ​അ​മ്മ​യ്‌​ക്ക് ​നി​ർ​ബ​ന്ധ​മാ​ണ്.​ ​ഒ​രു​ ​വ​റ്റ് ​ചോ​റ് ​പോ​ലും​ ​ക​ള​യു​ന്ന​ത് ​ഇ​ഷ്‌​ട​മ​ല്ല.​ ​അ​മ്മ​യു​ടെ​ ​ചി​ട്ട​വ​ട്ട​ങ്ങ​ൾ​ ​അ​റി​യാ​വു​ന്ന​തു​കൊ​ണ്ട് ​മ​റ്റു​ള്ള​വ​രും​ ​അ​ത് ​ശീ​ലി​ച്ച് ​ക​ഴി​ഞ്ഞു.​ ​ആ​ഹാ​രം​ ​ക​ഴി​ക്കു​ന്ന​തി​ന് ​മു​ന്നേ​ ​എ​ന്നും​ ​കു​ടും​ബ​പ്രാ​ർ​ത്ഥ​ന​യും​ ​ഉ​ണ്ട്.

എ​ന്നും​ ​രാ​വി​ലെ​ ​ആ​റു​ ​മ​ണി​ക്ക് ​ഉ​ണ​രും.​ ​അ​ലാ​റം​ ​വെ​ച്ച​ ​പോ​ലു​ള്ള​ ​കൃ​ത്യ​നി​ഷ്‌​ഠ​യാ​ണ​ത്.​ ​മൂ​ന്ന് ​സ്‌​പൂ​ൺ​ ​പ​ഞ്ച​സാ​ര​ ​ചേ​ർ​ത്ത് ​ഒ​രു​ ​ഗ്ലാ​സ് ​ക​ട്ട​ൻ​ചാ​യ​യും​ ​മൂ​ന്ന് ​ക​ഷ്‌​ണം​ ​റെ​സ്‌​ക്കു​മാ​ണ് ​സ്ഥി​രം​ ​പ്രാ​ത​ൽ.​ ​അ​തു​ക​ഴി​ഞ്ഞാ​ൽ​ ​മാ​താ​വി​ന് ​മു​ന്നി​ൽ​ ​മെ​ഴു​കു​തി​രി​ ​തെ​ളി​ച്ചു​ള്ള​ ​അ​ര​ ​മ​ണി​ക്കൂ​ർ​ ​പ്രാ​ർ​ത്ഥ​ന.​ ​പി​ന്നെ​ ​പ​ത്രം​ ​വാ​യ​ന.​ ​ഇ​ട​യ്‌​ക്ക് ​ഒ​രു​ ​ഗ്ലാ​സ് ​പാ​ൽ.​ ​വീ​ട്ടി​ലെ​ ​ചെ​ടി​ക​ളോ​ട് ​അ​ല്‌​പം​ ​കു​ശ​ലം​ ​പ​റ​ച്ചി​ൽ.​ ​ഉ​ച്ച​യ്‌​ക്ക് ​കൃ​ത്യം​ ​ഒ​രു​ ​മ​ണി​ക്ക് ​ഊ​ണ് ​ക​ഴി​ക്ക​ണം.​ ​ചോ​റും​ ​ഉ​ണ​ക്ക​മീ​നു​മാ​ണ് ​പ്രി​യം.​ ​ഉ​ണ​ക്ക​ച്ചെ​മ്മീ​നാ​ണേ​ൽ​ ​എ​ത്ര​ ​വേ​ണേ​ലും​ ​ചോ​റ് ​ക​ഴി​ക്കാ​മെ​ന്ന് ​ഒ​രു​ ​ക​ള്ള​ച്ചി​രി.​ ​പ​ക​ലു​റ​ക്കം​ ​തീ​രേ​ ​പ​തി​വി​ല്ല.​ ​വെ​റു​തേ​ ​പോ​ലും​ ​കി​ട​ക്കി​ല്ല.​ ​ആ​റു​ ​മ​ണി​ ​മു​ത​ൽ​ ​ടി.​ ​വി​ക്ക് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​ണ്.​ ​സി​നി​മ​യും​ ​സീ​രി​യ​ലും​ ​കോ​മ​ഡി​യും​ ​വാ​ർ​ത്ത​യും​ ​എ​ല്ലാം​ ​കാ​ണും.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ക​ടു​ത്ത​ ​ആ​രാ​ധി​ക​യാ​ണ്.​ ​രാ​വി​ലെ​ ​പ​ത്രം​ ​വ​രു​മ്പോ​ൾ​ ​ത​ന്നെ​ ​കൊ​ച്ചു​മ​ക്ക​ളോ​ട് ​ചോ​ദി​ച്ച് ​ആ​ ​ദി​വ​സ​ത്തെ​ ​മോ​ഹ​ൻ​ലാ​ൽ​ ​സി​നി​മ​ ​അ​റി​ഞ്ഞു​ ​വ​യ്‌​ക്കും.​ ​ആ​റാം​ ​ത​മ്പു​രാ​നാ​ണ് ​പ്രി​യ​പ്പെ​ട്ട​ ​സി​നി​മ.​ ​മോ​ഹ​ൻ​ലാ​ൽ​ ​മു​ണ്ടു​ ​മ​ട​ക്കി​ക്കു​ത്തി​ ​വ​രു​ന്ന​ത് ​കാ​ണു​മ്പോ​ൾ​ ​മേ​രി​യ​മ്മ​ ​എ​പ്പോ​ഴും​ ​കൈ​യ​ടി​ക്കും.​ ​ത​മി​ഴ് ​സി​നി​മ​ക​ളോ​ടും​ ​പ്രി​യ​മാ​ണ്.​ ​ക​ല്യാ​ണം​ ​ക​ഴി​ഞ്ഞ​ ​നാ​ളു​ക​ളി​ൽ​ ​മാ​ത്തു​ച്ചേ​ട്ട​നൊ​പ്പം​ ​എ​ത്ര​യോ​ ​ത​മി​ഴ് ​സി​നി​മ​ക​ൾ​ ​ക​ണ്ടി​രി​ക്കു​ന്നു​വെ​ന്ന് ​അ​മ്മ​യു​ടെ​ ​അ​ട​ക്കം​ ​പ​റ​ച്ചി​ൽ.

ആ​ശു​പ​ത്രി​വാ​സം​ ​ഒ​റ്റ​ത്ത​വണ
ഒ​ത്തി​രി​ ​കാ​ഴ്‌​ച​ക​ൾ​ ​ക​ണ്ട​ ​ക​ണ്ണാ​ണ്.​ ​ഒ​രു​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​സ​ന്തോ​ഷ​വും​ ​വേ​ദ​ന​യും​ ​അ​നു​ഭ​വി​ച്ച​റി​ഞ്ഞു.​ ​ഓ​ർ​മ്മ​ക​ൾ​ക്കൊ​ന്നും​ ​ഒ​രു​ ​മ​ങ്ങ​ലു​മി​ല്ല.​ ​ആ​കെ​യു​ള്ള​ത് ​ഇ​ച്ചി​രി​ ​ബി.​പി​ ​ആ​ണ്.​ ​അ​ത് ​പാ​ര​മ്പ​ര്യ​മാ​യി​ ​കി​ട്ടി​യ​ ​സ്വ​ത്താ​ണെ​ന്നാ​ണ് ​മേ​രി​യ​മ്മ​യു​ടെ​ ​മ​റു​പ​ടി.​ ​മേ​രി​യ​മ്മ​ ​നൂ​റു​വ​ർ​ഷ​ത്തെ​ ​ജീ​വി​ത​ത്തി​നി​ട​യി​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ന്ന​ത് ​ഒ​രേ​യൊ​രു​ ​ത​വ​ണ.​ ​അ​തും​ ​തി​മി​ര​ത്തി​ന്റെ​ ​ശ​സ്‌ത്ര​ക്രി​യ​യ്‌​ക്ക് ​മാ​ത്രം.​ ​പ​നി​യോ​ ​ജ​ല​ദോ​ഷ​മോ​ ​വ​ന്നാ​ൽ​ ​നാ​ട്ടു​ ​വൈ​ദ്യം​ ​ത​ന്നെ​യാ​ണ് ​പ്രി​യം.​ ​വീ​ട്ടു​മു​റ്റ​ത്ത് ​പ​നി​ക്കൂ​ർ​ക്ക​യും​ ​തു​ള​സി​യും​ ​കാ​ര്യ​മാ​യി​ ​ത​ന്നെ​ ​ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്.​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​കാ​മെ​ന്ന് ​ആ​രു​ ​പ​റ​ഞ്ഞാ​ലും​ ​അ​മ്മ​ച്ചി​ ​കേ​ൾ​ക്കി​ല്ല​ ​എ​ന്ന​താ​ണ് ​മ​ക്ക​ളു​ടെ​ ​പ​രാ​തി.​ ​ഇ​ച്ചി​രി​ ​ചു​ക്ക് ​കാ​പ്പി​ ​അ​ല്ലെ​ങ്കി​ൽ​ ​തു​ള​സി​ക്കാ​പ്പി​ ​കു​ടി​ച്ചാ​ൽ​ ​മ​തി​യെ​ന്നാ​കും​ ​മ​റു​പ​ടി.​ ​

ബ്രി​ട്ടീ​ഷു​കാ​രു​ടെ​ ​സ്‌​കൂ​ളി​ലാ​യി​രു​ന്നു​ ​പ​ഠി​ച്ച​തൊ​ക്കെ.​ ​ഇം​ഗ്ലീ​ഷ് ​ന​ല്ല​ ​പ​ച്ച​വെ​ള്ളം​ ​പോ​ലെ​ ​ഈ​ ​പ്രാ​യ​ത്തി​ലും​ ​വാ​യി​ച്ച് ​കേ​ൾ​പ്പി​ക്കും.​ ​രാ​ഷ്ട്രീ​യ​വും​ ​കൃ​ത്യ​മാ​യി​ ​ശ്ര​ദ്ധി​ക്കും.​ ​ആ​ര് ​ഭ​ര​ണം​ ​ന​ട​ത്തി​യാ​ലും​ ​നാ​ട് ​ന​ന്നാ​ക​ണ​മെ​ന്നേ​ ​ആ​ഗ്ര​ഹ​മു​ള്ളൂ.​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്താ​നും​ ​മു​ന്നി​ൽ​ ​ത​ന്നെ​യു​ണ്ട്.​ ​ഞാ​യാ​റാ​ഴ്‌​ച​ക​ളി​ലെ​ ​പ​ള്ളി​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ ​മു​ട​ക്കി​യി​ട്ടി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​വ​‌​ർ​ഷ​മാ​യി​ ​വീ​ട്ടി​ൽ​ ​ത​ന്നെ​യാ​ണ് ​പ്രാ​ർ​ത്ഥ​ന.​ ​വി​ശേ​ഷ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​പ​ള്ളി​യി​ൽ​ ​പോ​കും.


ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും​ ​മേ​രി​യ​മ്മ​ ​ഇ​പ്പോ​ഴും​ ​കാ​ത്തി​രി​പ്പി​ലാ​ണ്.​ ​ഒ​രേ​യൊ​രു​ ​ആ​ഗ്ര​ഹം​ ​മാ​ത്ര​മാ​ണ് ​ബാ​ക്കി​യു​ള്ള​ത്.​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​ഒ​ന്ന് ​കാ​ണ​ണം.​ ​നൂ​റാം​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​വീ​ഡി​യോ​ ​കോ​ളി​ലൂ​ടെ​ ​വി​ളി​ച്ച് ​ആ​ശം​സ​യ​റി​യി​ച്ച​ ​കൂ​ട്ട​ത്തി​ൽ​ ​സ​ർ​പ്രൈ​സ് ​പോ​ലെ​ ​ഒ​രു​ ​ദി​വ​സം​ ​മു​ന്നി​ൽ​ ​വ​രു​മെ​ന്ന​ ​ഉ​റ​പ്പ് ​അ​ദ്ദേ​ഹം​ ​ന​ൽ​കി​യി​രു​ന്നു.​ ​ആ​ ​നി​മി​ഷ​ത്തി​ന് ​വേ​ണ്ടി​യാ​ണ് ​ഇ​നി​യു​ള്ള​ ​കാ​ത്തി​രി​പ്പെ​ന്ന് ​മേ​രി​യ​മ്മ​ച്ചി.​ ​അ​തു​ ​പ​റ​ഞ്ഞു​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​മു​ല്ല​മൊ​ട്ടു​ ​പോ​ലു​ള്ള​ ​പ​ല്ല് ​കാ​ട്ടി​ ​ന​ല്ല​ ​ഒ​ന്നാ​ന്ത​ര​മൊ​രു​ ​ചി​രി​യും​ ​പാ​സാ​ക്കി.​ ​ഇ​ന്നും​ ​മേ​രി​പ്പെ​ണ്ണി​ന് ​പ​തി​നാ​റി​ന്റെ​ ​തി​ള​ക്ക​മാ​ണെ​ന്ന് ​ആ​ ​ചി​രി​ ​ഉ​റ​പ്പ് ​ത​രും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, CHRISTMAS, CHRISTMAS CELEBRATION, MERRIAMMA, FAMILY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.