SignIn
Kerala Kaumudi Online
Thursday, 27 February 2020 2.42 PM IST

ഓഫീസുകളിൽ സീറ്റുകൾ കാലിയാക്കി സർക്കാർ ഉദ്യോഗസ്ഥർ പഠനത്തിരക്കിൽ, ഒരേയൊരു ലക്ഷ്യം കെ.എ.എസ്

kas

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിൽ കാലിയായ സീറ്റുകൾ കണ്ട് ഉദ്യോഗസ്ഥർ ലീവെടുത്ത് വീട്ടിലിരിക്കുകയാണെന്ന് കരുതരുത്. കെ. എ.എസ്.എന്ന മോഹസ്വപ്നം നേടിയെടുക്കാനുള്ള പഠനത്തിരക്കിലാണവർ. കേന്ദ്ര സിവിൽ സർവീസ് മാതൃകയിൽ കേരളത്തിൽ നടപ്പിലാക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) കയറിപറ്റുന്നതിനാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടിസമയത്തും പഠിതാക്കളായിരിക്കുന്നത്.

അടുത്ത വർഷം ഫെബ്രുവരി 22നാണ് കെ.എ.എസ് പ്രാഥമിക പരീക്ഷ നടത്താൻ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. ഒ.എം.ആർ മാതൃകയിലുള്ള പരീക്ഷയ്ക്ക് മൂന്നു വിഭാഗങ്ങളിലായി 5,76,243 അപേക്ഷകരാണുള്ളത്. ഇതിൽ സർക്കാർ ഉദ്യോഗസ്ഥരായ ഗസറ്റഡ് റാങ്കിനുപുറത്തുള്ള 26,950 പേരും ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള 1,750 പേരും അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ പലരും ഡ്യൂട്ടി സമയത്തു സ്വകാര്യ സ്ഥാപനങ്ങളിൽ ട്യൂഷനായി പോകുന്നു എന്നാണ് ആക്ഷേപം. രാവിലെയും വൈകിട്ടുമായി ജോലിയെ ബാധിക്കാത്ത തരത്തിൽ ട്യൂഷനു പോകുന്നവരുമുണ്ട്. എന്നാൽ കുറച്ചുപേർ നിയമാനുസൃതം ലീവ് പോലും എടുക്കാതെ ഓഫീസിൽ നിന്നും ഒപ്പിട്ട് മുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക വർഷം അവസാനിക്കുവാൻ മൂന്ന് മാസം മാത്രം ശേഷിക്കവേയാണ് ഫയലുകൾ മാറ്റിവച്ച് ഉയർന്ന കസേര കൊതിച്ച് ട്യൂഷൻ ക്ലാസുകളിലേക്ക് ഉദ്യോഗസ്ഥർ മുങ്ങുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KAS, PSC, GOVERNMENT JOB, JOB
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.