SignIn
Kerala Kaumudi Online
Thursday, 20 February 2020 7.52 PM IST

മകളെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു,​ ഗുരുതര പരിക്കേറ്റ അമ്മ ഗുരുതരാവസ്ഥയിൽ

murder-

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം മടവൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യചെയ്തു..ഗുരുതരമായി പരിക്കേറ്റ അമ്മയെ മെ‌‌ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിയ രണ്ടാനച്ഛൻ ദേവദാസ് മകളെയും അമ്മയെയും വെട്ടി പരിക്കേല്‍പ്പിക്കുയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മകൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയ സമീപവാസികളാണ് അമ്മയെ മെഡിക്കൽകോളജില്‍ എത്തിച്ചത്. അമ്മയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOZHIKODE MURDER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.