SignIn
Kerala Kaumudi Online
Monday, 06 April 2020 3.20 PM IST

ഫീൽഡിൽ പിടിച്ചു നിൽക്കണമെങ്കിൽ പലരെയും 'തൃപ്‌തിപെടുത്തണം', മലയാള സിനിമയിൽ നിലനിൽക്കുന്നത് ഞെട്ടിക്കുന്ന കീഴ്‌വഴക്കങ്ങളെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട്

women

തിരുവനന്തപുരം: മലയാള സിനിമാമേഖലയിൽ സ്ത്രീകൾ പലവിധ വിവേചനങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സിനിമയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. അഞ്ചുകൊല്ലം പ്രാക്ടീസ് ഉള്ള ഡിസ്ട്രിക്ട് ജഡ്ജ് ആകണം ട്രൈബ്യൂണലിൽ ഉണ്ടാകേണ്ടത്.

പരാതികളിന്മേൽ ട്രയൽ നടത്തണം. കുറ്റവാളികളെ നിശ്ചിത കാലത്തേക്കു മാറ്റിനിറുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ സ്ത്രീകൾ വലിയ തോതിലുള്ള വിവേചനം നേരിടുന്നതായി ബോദ്ധ്യമായിട്ടുണ്ട്. തെളിവെടുപ്പിനിടെ സംസാരിക്കാൻ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും സംസാരിക്കാൻ തയ്യാറാകാത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അവസരങ്ങളിലും വേതനത്തിലും വിവേചനം

അവസരങ്ങൾ, വേതനം തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും വിവേചനം നേരിടുന്നത്. സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും റിപ്പോർട്ടിലുണ്ട്. ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകൾ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങളും റിപ്പോർട്ടിൽ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു.

ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ എത്തിപ്പെടുന്നതിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കേണ്ട ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളവരുമുണ്ട്. ഇത്തരം അനുഭവമുള്ളവർ പലപ്പോഴും പൊലീസിൽ പരാതിപ്പെടാറില്ല. ചലച്ചിത്ര രംഗത്തെ സ്ത്രീകൾക്കുനേരെ സൈബർ ഇടങ്ങളിലും സൈബർ മാർഗങ്ങൾ ഉപയോഗിച്ചും ഉണ്ടാകുന്ന അക്രമങ്ങൾ കമ്മിഷൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടർന്ന് ഉണ്ടാകുന്ന അതിക്രമങ്ങളെയും അശ്ലീല പദപ്രയോഗങ്ങളെയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കും കുറ്റം ചെയ്യുന്നവർക്കും പിഴ ചുമത്തുന്നതിനും വ്യവസായത്തിൽ നിന്നു വിലക്കുകൾ ഉൾപ്പെടെ ഏർപ്പെടുത്തുന്നതിനും നിബന്ധനകൾ വച്ചിട്ടുണ്ട്. ശാരദ, കെ.ബി.വത്സലകുമാരി എന്നിവരുടെ അഭിപ്രായങ്ങളും വിശദമായി റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയെ കണ്ടതിനുശേഷം മന്ത്രി എ.കെ. ബാലനുമായും ജസ്റ്റിസ് ഹേമ കമ്മിഷൻ കൂടിക്കാഴ്ച നടത്തി. ജസ്റ്റിസ് ഹേമയ്ക്കു പുറമേ നടി ശാരദയും കമ്മിഷനിൽ അംഗമാണ്. രണ്ടു വർഷത്തോളമായി സിനിമാ മേഖലയിലെ നിരവധി പേരെ കണ്ട്, തെളിവെടുത്ത ശേഷമാണ് റിപ്പോർട്ട് നൽകിയത്. നടി ശാരദ, കെ.ബി.വത്സലകുമാരി (റിട്ട.ഐ.എ.എസ്) എന്നീ അംഗങ്ങളും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു.

''വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി പോലുള്ള സംഘടനകൾ വന്നതിനെ പിന്തുണച്ച് സിനിമാ മേഖലയിലെ നിരവധി പുരുഷന്മാരും സംഘടനകളും സ്വതന്ത്രാഭിപ്രായം അറിയിച്ചു. സ്ത്രീകൾ മാത്രമല്ല, നിരവധി പുരുഷന്മാരും ഈ മേഖലയിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. - ജസ്റ്റിസ് ഹേമ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JUSTICE, HEMA COMMISSION REPORT, MALAYALAM FILM INDUSTRY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.