SignIn
Kerala Kaumudi Online
Friday, 05 June 2020 10.03 AM IST

പൊലീസ് സ്റ്റേഷന്റെ മുഖച്ഛായ മാറുമ്പോൾ

thampanoor-police

പൊ​ലീ​സ് ​സ്റ്റേ​ഷ​നെ​ക്കു​റി​ച്ചു​ള്ള​ ​ജ​ന​ങ്ങ​ളു​ടെ​ ​സ​ങ്ക​ല്പം​ ​പാ​ടേ​ ​മാ​റ്റി​മ​റി​ക്കു​ന്ന​താ​ണ് ​പു​തു​വ​ത്സ​ര​ ​ദി​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ത​മ്പാ​നൂ​രി​ലെ​ ​പു​തി​യ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​മ​ന്ദി​രം.​

​നാ​ലു​ ​നി​ല​ക​ളും​ ​ലി​ഫ്‌​റ്റ് ​സൗ​ക​ര്യ​വും​ ​ഉ​ള്ള​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നാ​ണി​ത്.​ ​സാ​ധാ​ര​ണ​ ​ക​ണ്ടു​വ​രു​ന്ന​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന്റെ​ ​അ​നാ​ക​ർ​ഷ​വും​ ​ഭീ​തി​ജ​ന​ക​വു​മാ​യ​ ​മു​ഖ​ച്ഛാ​യ​യ​ല്ല​ ​പു​തി​യ​ ​സ്റ്റേ​ഷ​ൻ​ ​മ​ന്ദി​ര​ത്തി​ന്.​ ​പ്ര​കൃ​തി​ ​സൗ​ഹൃ​ദ​ ​മ​ന്ദി​ര​ങ്ങ​ളു​ടെ​ ​രൂ​പ​ക​ല്പ​ന​യി​ലും​ ​നി​ർ​മ്മാ​ണ​ത്തി​ലും​ ​രാ​ജ്യ​ത്തി​നു​ ​ത​ന്നെ​ ​മാ​തൃ​ക​യാ​യ​ ​ഹാ​ബി​റ്റാ​റ്റാ​ണ് ​പു​തി​യ​ ​സ്റ്റേ​ഷ​ൻ​ ​മ​ന്ദി​ര​ത്തി​ന് ​മ​നു​ഷ്യ​മു​ഖം​ ​ന​ൽ​കി​യ​ത്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​വേ​റെ​യും​ ​നി​ര​വ​ധി​ ​സ്റ്റേ​ഷ​നു​ക​ളു​ടെ​ ​രൂ​പ​ക​ല്പ​ന​ ​ഹാ​ബി​റ്റാ​റ്റ് ​ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​കാ​ലാ​നു​സൃ​ത​മാ​യ​ ​മാ​റ്റം​ ​പൊ​ലീ​സ് ​മ​ന്ദി​ര​ങ്ങ​ൾ​ക്കും​ ​ഉ​ണ്ടാ​കേ​ണ്ട​ത് ​ഏ​റ്റ​വും​ ​ഉ​ചി​തം​ ​ത​ന്നെ.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ൾ​ക്ക് ​മാ​ത്ര​മ​ല്ല,​ ​ഏ​തു​ ​സ​ർ​ക്കാ​ർ​ ​നി​ർ​മ്മി​തി​ക​ൾ​ക്കും​ ​പ​ര​മ്പ​രാ​ഗ​ത​ ​ശൈ​ലി​യി​ൽ​ ​നി​ന്നു​ള്ള​ ​മാ​റ്റം​ ​അ​നു​പേ​ക്ഷ​ണീ​യ​മാ​ണ്.​ ​ഒ​രേ​ ​രീ​തി​യി​ൽ​ ​പ​ണി​തു​ ​വ​ച്ചി​ട്ടു​ള്ള​ ​വി​ല്ലേ​ജ് ​ഓ​ഫീ​സു​ക​ളും​ ​പ​ഞ്ചാ​യ​ത്ത് ​കെ​ട്ടി​ട​ങ്ങ​ളും​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സു​മൊ​ക്കെ​ ​എ​ത്ര​മാ​ത്രം​ ​വി​കൃ​ത​ ​മു​ഖ​ഭാ​വ​ത്തി​ലാ​ണി​രി​ക്കു​ന്ന​തെ​ന്ന് ​ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​ബോ​ദ്ധ്യ​മാ​കും.​ ​ഭാ​വ​നാ​ശൂ​ന്യ​ർ​ക്കു​ ​മാ​ത്ര​മേ​ ​ഇ​ത്ത​രം​ ​വി​ക​ല​ ​നി​ർ​മ്മി​തി​ക​ളു​മാ​യി​ ​വ​രാ​നാ​കൂ.


പൊ​ലീ​സി​നെ​ക്കു​റി​ച്ചു​ള്ള​ ​സ​ങ്ക​ല്പം​ ​ത​ന്നെ​ ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ഇ​ക്കാ​ല​ത്ത് ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​അ​തി​ന​നു​സ​ര​ണ​മാ​യ​ ​മാ​റ്റം​ ​വ​രേ​ണ്ട​ത് ​ആ​വ​ശ്യം​ ​ത​ന്നെ.​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​സ്മാ​ർ​ട്ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നാ​കാ​നു​ള്ള​ ​ന​റു​ക്കു​ ​വീ​ണ​ത് ​ത​മ്പാ​നൂ​ർ​ ​സ്റ്റേ​ഷ​നാ​ണെ​ങ്കി​ലും​ ​സ്ഥ​ല​സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​ ​ഒ​രു​ ​കെ​ട്ടി​ട​മു​ണ്ടാ​കു​ന്ന​തു​ ​ത​ന്നെ​ ​ഇ​പ്പോ​ഴാ​ണ്.​ ​ഒ​ന്ന​ര​ ​ദ​ശാ​ബ്ദ​ത്തോ​ളം​ ​മു​ൻ​പാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ത​മ്പാ​നൂ​രി​ൽ​ ​സ്മാ​ർ​ട്ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ ​അ​നു​മ​തി​ ​ന​ൽ​കി​യ​തെ​ങ്കി​ലും​ ​പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​പ​ണി​ ​നീ​ണ്ടു​നീ​ണ്ടു​ ​പോ​വു​ക​യാ​യി​രു​ന്നു.​ ​ഏ​റെ​ ​വൈ​കി​യെ​ങ്കി​ലും​ ​ത​മ്പാ​നൂ​രി​ൽ​ ​പ്ര​കൃ​തി​യോ​ട് ​ഏ​റെ​ ​ഇ​ണ​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​മ​നോ​ഹ​ര​മാ​യ​ ​സ്റ്റേ​ഷ​ൻ​ ​മ​ന്ദി​രം​ ​നി​ർ​മ്മി​ക്കാ​നാ​യ​ത് ​ന​ല്ല​ ​കാ​ര്യ​മാ​ണ്.​ ​എ​ല്ലാ​ത്ത​ര​ത്തി​ലും​ ​സ്മാ​ർ​ട്ട് ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ ​വി​ധം​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ​ത​ല​സ്ഥാ​ന​ ​ന​ഗ​രി​യു​ടെ​ ​ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള​ ​ത​മ്പാ​നൂ​ർ​ ​സ്റ്റേ​ഷ​ൻ.​ ​സ്റ്റേ​ഷ​നു​ക​ളി​ലെ​ ​'​ഇ​ടി​മു​റി​'​ക​ൾ​ക്ക് ​പ​ക​രം​ ​അ​ത്യാ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ളു​ൾ​ക്കൊ​ണ്ടു​ള്ള​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​മു​റി​ ​ഇ​വി​ട​ത്തെ​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ ​സി.​സി.​ടി.​വി​യും​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കാ​ണി​ക്കു​ന്ന​തി​നു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​സ്റ്റേ​ഷ​നി​ലെ​ ​മു​ഴു​വ​ൻ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​സ​ന്ദ​ർ​ശ​ക​ർ​ക്കും​ ​വേ​ണ്ട​ത്ര​ ​ഇ​രി​പ്പി​ട​ങ്ങ​ൾ,​ ​സ്ത്രീ​ക​ൾ​ക്കും​ ​പു​രു​ഷ​ന്മാ​ർ​ക്കും​ ​പ്ര​ത്യേ​കം​ ​ലോ​ക്ക​പ്പു​ക​ൾ,​ ​ആ​യു​ധ​മു​റി,​ ​കു​റ്റാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​ത്തി​ന് ​പ്ര​ത്യേ​ക​ ​മു​റി​ ​എ​ന്നി​ങ്ങ​നെ​ ​സ്മാ​ർ​ട്ട് ​സ്റ്റേ​ഷ​നാ​വ​ശ്യ​മാ​യ​ ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ലോ​ക്ക​പ്പു​ക​ൾ​ ​തൂ​ങ്ങി​മ​ര​ണ​ത്തി​ന് ​ഇ​ടം​ ​ന​ൽ​കാ​ത്ത​ ​വി​ധ​ത്തി​ലാ​ണ് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.


ത​മ്പാ​നൂ​രി​നു​ ​പി​ന്നാ​ലെ​ ​വി​ള​പ്പി​ൽ​ശാ​ല,​ ​അ​രു​വി​ക്ക​ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​അ​ത്യാ​ധു​നി​ക​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ൾ​ ​നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.​ ​അ​വ​ ​ഉ​ൾ​പ്പെ​ടെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലാ​യി​ ​ഒ​രു​ ​ഡ​സ​നി​ൽ​പ്പ​രം​ ​പു​തി​യ​ ​സ്റ്റേ​ഷ​ൻ​ ​മ​ന്ദി​ര​ങ്ങ​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ന്ന് ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​വ​ഴി​ ​നിർവഹിക്കുക​യാ​ണ്.​ ​നി​ർ​മ്മാ​ണ​ ​ശൈ​ലി​യി​ലെ​ ​പു​തു​മ​ ​ത​ന്നെ​യാ​ണ് ​ഇ​വ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ക​ർ​ഷ​ണീ​യ​ത.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​എ​ന്ന​തി​നു​പ​രി​ ​മു​ഖ​ശ്രീ​യു​ള്ള​ ​ഒ​രു​ ​വീ​ടി​നെ​യാ​ണ് ​അ​ത് ​ഓ​ർ​മ്മി​പ്പി​ക്കു​ക.​ ​വെ​ട്ട​വും​ ​വെ​ളി​ച്ച​വു​മി​ല്ലാ​ത്ത,​ ​ഭീ​തി​യു​ടെ​ ​അ​ന്ത​രീ​ക്ഷ​മു​ള്ള​ ​സാ​ധാ​ര​ണ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളു​ടെ​ ​അ​ന്ത​രീ​ക്ഷ​മ​ല്ല​ ​ഇ​വി​ടെ​ ​കാ​ണാ​നാ​വു​ക.​ ​അ​സൗ​ക​ര്യ​ങ്ങ​ളു​ടെ​യും​ ​ജീ​ർ​ണ​ത​യു​ടെ​യും​ ​ന​ടു​വി​ൽ​ ​ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ ​കെ​ട്ടി​ട​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നി​ര​വ​ധി​ ​സ്റ്റേ​ഷ​നു​ക​ൾ​ ​ഇ​വി​ടെ​യു​ണ്ട്.​ ​ഇ​വ​ ​പു​തു​ക്ക​ിപ്പ​ണി​യു​മ്പോ​ൾ​ ​ത​മ്പാ​നൂ​രി​ലെ​യും​ ​വി​ള​പ്പി​ൽ​ശാ​ല​യി​ലെ​യും​ ​അ​രു​വി​ക്ക​ര​യി​ലെ​യും​ ​മാ​തൃ​ക​ ​സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.


സ്റ്റേ​ഷ​ൻ​ ​മ​ന്ദി​ര​ങ്ങ​ൾ​ക്ക് ​സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം​ ​ന​ൽ​കു​ന്ന​തി​നൊ​പ്പം​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​പൊ​ലീ​സി​ന്റെ​ ​പൊ​തു​സ​മീ​പ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ന​ല്ല​ ​മാ​റ്റം​ ​കൊ​ണ്ടു​വ​രാ​ൻ​ ​ക​ഴി​യേ​ണ്ട​താ​ണ്.​ ​ജ​ന​ങ്ങ​ളു​ടെ​ ​സു​ഹൃ​ത്തും​ ​സേ​വ​ക​നു​മെ​ന്ന​ ​നി​ല​ ​കൈ​വ​രി​ച്ചാ​ലേ​ ​പൊ​ലീ​സി​നെ​ക്കു​റി​ച്ചു​ള്ള​ ​പ​ഴ​യ​ ​സ​ങ്ക​ല്പം​ ​പൂ​ർ​ണ​മാ​യും​ ​മാ​റ്റി​യെ​ടു​ക്കാ​ൻ​ ​ക​ഴി​യൂ.​ ​ഏ​തു​ ​സ​മ​യ​ത്തും​ ​ആ​ർ​ക്കും​ ​നി​ർ​ഭ​യം​ ​ക​ട​ന്നു​ ​ചെ​ല്ലാ​നാ​കു​ന്ന​ ​സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം​ ​ഏ​തു​ ​സ്റ്റേ​ഷ​നി​ലും​ ​സൃ​ഷ്ടി​ക്ക​പ്പെ​ട​ണം.​ ​കു​റ്റ​വാ​ളി​ക​ളെ​യും​ ​ശു​ദ്ധ​മ​നു​ഷ്യ​രെ​യും​ ​ഒ​രേ​ ​ക​ണ്ണു​കൊ​ണ്ട് ​കാ​ണ​രു​ത്.​ ​മാ​ന്യ​മാ​യ​ ​പെ​രു​മാ​റ്റ​വും​ ​അ​ന്ത​സോ​ടെ​യു​ള്ള​ ​ഇ​ട​പെ​ട​ലു​മാ​ണ് ​പൊ​ലീ​സ് ​സേ​ന​യു​ടെ​ ​ഖ്യാ​തി​ ​ഉ​യ​ർ​ത്തു​ന്ന​ത്.


സ​ർ​ക്കാ​ർ​ ​നി​ർ​മ്മി​തി​ക​ൾ​ക്ക് ​രൂ​പ​വും​ ​ഭാ​വ​വു​മൊ​ന്നും​ ​വേ​ണ്ട​തി​ല്ലെ​ന്ന​ ​പ​ഴ​ഞ്ച​ൻ​ ​രീ​തി​ ​കാ​ല​ത്തി​നു​ ​നി​ര​ക്കു​ന്ന​ത​ല്ല.​ ​എ​ത്ര​ ​ചെ​റി​യ​ ​സ​ർ​ക്കാ​ർ​ ​മ​ന്ദി​ര​മാ​യാ​ലും​ ​വാ​സ്തു​ഭം​ഗി​യു​ള്ള​താ​ണെ​ങ്കി​ൽ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടും.​ ​അ​തി​നു​ള്ളി​ൽ​ ​ഇ​രു​ന്നു​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രി​ലും​ ​പ്ര​ത്യേ​ക​മാ​യ​ ​സ​ന്തു​ഷ്ടി​ ​ജ​നി​പ്പി​ക്കും.​ ​ഓ​ഫീ​സ് ​അ​ന്ത​രീ​ക്ഷം​ ​ന​ല്ല​താ​ണെ​ങ്കി​ൽ​ ​അ​വി​ടെ​ ​ക​യ​റി​ച്ചെ​ല്ലു​ന്ന​വ​രി​ലും​ ​മ​തി​പ്പു​ണ്ടാ​കും.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​ധാ​രാ​ള​മാ​യി​ ​എ​ത്തു​ന്ന​ ​ഓ​ഫീ​സു​ക​ളു​ടെ​ ​നി​ർ​മ്മി​തി​യി​ൽ​ ​സ​ന്ദ​ർ​ശ​ക​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​തു​ലോം​ ​പ​രി​മി​ത​മാ​ണെ​ന്ന​ത് ​വ​ലി​യൊ​രു​ ​ന്യൂ​ന​ത​യാ​ണ്.​ ​സ​ന്ദ​ർ​ശ​ക​ർ​ ​എ​ന്നൊ​രു​ ​വി​ഭാ​ഗ​ത്തി​ന് ​ഒ​രു​ ​പ​രി​ഗ​ണ​ന​യും​ ​ന​ൽ​കാ​ത്ത​ ​ഇ​ത്ത​രം​ ​നി​ർ​മ്മി​തി​ക​ൾ​ ​ആ​ത്മാ​വോ​ ​പ്ര​സ​രി​പ്പോ​ ​ഇ​ല്ലാ​ത്ത​ ​കെ​ട്ടി​ട​ങ്ങ​ളാ​യി​ത്ത​ന്നെ​ ​നി​ല​കൊ​ള്ളും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POLICE STATION
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.