SignIn
Kerala Kaumudi Online
Friday, 13 December 2019 4.24 PM IST

യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് കോംഗോ പനി, സംസ്ഥാനത്ത് ഇതാദ്യം

congo-fever

തിരുവനന്തപുരം: യു.എ.ഇയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശിയെ കോംഗോ പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കോംഗോ പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകൾ വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരിൽ നിന്നും ശരീരസ്രവങ്ങൾ, രക്തം എന്നിവ വഴിയാണ് പകരുന്നത്. പനി ബാധിച്ച 40 ശതമാനം പേരും മരിക്കുമെന്നാണ് കണക്ക്.

കഴിഞ്ഞ 27ആം തീയതി യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയെ കഠിനമായ പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോംഗോ പനി സ്ഥിരീകരിക്കുന്നത്. ഇയാളുടെ രക്തസാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. നേരത്തെ തന്നെ ചികിത്സ തേടിയതിനാൽ ഇയാളുടെ ആരോഗ്യാവസ്ഥ തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വിദേശത്ത് നിന്നും രോഗബാധയുണ്ടായതിനാൽ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. എന്നാൽ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രത പുലർത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CONGO FEVER, CONGO, HEALTH TIPS, HEALTH CARE, HEALTH MINISTRY, CONGO FEVER IN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.