SignIn
Kerala Kaumudi Online
Thursday, 27 February 2020 5.16 AM IST

കേരളത്തിലെ ഉദ്യോഗസ്ഥർ കൂട്ടത്തോടെ 'സലാം' പറയുന്നു, ബി.എസ്.എൻ.എൽ ഇനി പരിധിക്ക് പുറത്താവും

bsnl-

തിരുവനന്തപുരം: ഉദ്യോഗസ്ഥർ കൂട്ടത്തോടെ സ്വയം വിരമിക്കൽ (വി.ആർ.എസ്) വാങ്ങിപ്പോകാൻ തയ്യാറായതോടെ ബി.എസ്.എൻ.എൽ കേരള സർക്കിളിന്റെ പ്രവർത്തനം സ്തംഭിച്ചേക്കും. സാങ്കേതികവും ഭരണപരവുമായ ചുമതലകൾ നിർവഹിക്കേണ്ടവരാണ് കൂട്ടത്തോടെ വിരമിക്കുന്നത്. ഇതിന് ബദൽ സംവിധാനം സ്വീകരിച്ചിട്ടുമില്ല. ബി.എസ്.എൻ.എല്ലിൽ സ്വയംവിരമിക്കൽ പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥരിലധികവും സലാം പറഞ്ഞ് മടങ്ങുകയാണ്. ബി.എസ്.എൻ.എൽ ഇപ്പോൾ തന്നെ എല്ലായിടത്തും റേഞ്ച് കിട്ടുന്നില്ല. ഉദ്യോഗസ്ഥർ കൂടിയില്ലാതാകുന്നതോടെ പ്രവർത്തനം കൂടുതൽ താറുമാറകുമെന്നാണ് അറിയുന്നത്.

ഡെപ്യൂട്ടി ജനറൽ മാനേജർ (ടെലികോം) തസ്തികയിലുള്ള 66ൽ 57 പേരും മതിയാക്കുകയാണ്. കോഴിക്കോട്, കൊല്ലം, കണ്ണൂർ, പാലക്കാട്, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ മുഴുവൻപേരും വി.ആർ.എസ്. വാങ്ങുകയാണ്. ഫിനാൻസ് ഡി.ജി.എം തസ്തികയിലുള്ള 12 പേരും വിടുകയാണ്. ഒരാൾ മാത്രമാണ് ശേഷിക്കുന്നത്. ജൂനിയർ ടെലികോം ഓഫിസർ, സബ് ഡിവിഷനൽ എൻജിനീയർ തലത്തിലെ 2205 പേരിൽ 510 പേരും 415 അസി. ജനറൽ മാനേജർമാരിൽ 290 പേരും പിരിഞ്ഞുപോവുകയാണ്. ജൂനിയർ അക്കൗണ്ട്സ് ഓഫിസർ, അക്കൗണ്ട്സ് ഓഫിസർ തസ്തികയിൽ 394 പേരാണുള്ളത്. ഇതിൽ 115 പേരും മതിയാക്കുന്നു. 57 ചീഫ് അക്കൗണ്ട്സ് ഓഫിസർമാരിൽ 11 പേരെ ഇനിയുണ്ടാകൂ. ജനുവരി 31 മുതലാണ് ഇവരെല്ലാം വിരമിക്കുന്നത്.

കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഈ തസ്തികകളിൽ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നീക്കമാണ്. ഇത് എത്രകണ്ട് ശോഭിക്കുമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BSNL, KERALA, VRS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.