SignIn
Kerala Kaumudi Online
Tuesday, 31 March 2020 10.48 PM IST

കെൽപാം കോളകൾ വിപണിയിൽ

manju-warrier

 മഞ്ജു വാര്യർക്ക് നൽകി മന്ത്രി ഇ.പി. ജയരാജൻ കോളകൾ പുറത്തിറക്കി

തിരുവനന്തപുരം: പന ഉത്‌പന്നങ്ങളുടെ മൂല്യവർദ്ധന ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽപാമിന്റെ പെറ്റ് ബോട്ടിൽ യൂണിറ്റിൽ ഉത്പാദിപ്പിച്ച കോളകൾ വിപണിയിലെത്തി. ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ചലച്ചിത്രതാരം മഞ്ജു വാര്യർക്ക് നൽകി വിപണനോദ്ഘാടനം നിർവഹിച്ചു.

വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ, കെൽപാം ചെയർമാൻ കെ. തങ്കപ്പൻ, മാനേജിംഗ് ഡയറക്‌ടർ ആർ. അശോകൻ, റിയാബ് ചെയർമാൻ ശശിധരൻ നായർ, സ്‌പിന്നിംഗ് മിൽ ചെയർമാൻ എം.എം. ബഷീർ, സംസ്ഥാന വികലാംഗ വികസന കോർപ്പറേഷൻ ചെയർമാൻ പരശുവക്കൽ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. പനം പഞ്ചസാര ഉപയോഗിച്ച് ഓറഞ്ച്, ജീരകം, പാം, ജിഞ്ചർ, ലെമൺ, ഗുവ എന്നീ രുചികളിലാണ് തിരുവനന്തപുരത്തെ യൂണിറ്റിൽ കോളകൾ ഉത്പാദിപ്പിക്കുന്നത്. വർഷം മൂന്നു കോടി രൂപയുടെ വില്പന പ്രതീക്ഷിക്കുന്നു.

250 മില്ലീലിറ്റർ ബോട്ടിലിന് വില 18 രൂപ. തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് ഉത്പാദന യൂണിറ്റുകളാണ് കെൽപാമിനുള്ളത്. പനം സർബത്ത്, പനം കൽക്കണ്ടം, പനം കരുപ്പട്ടി ,പനം കിഴങ്ങും തേനും ചേർത്തു കുട്ടികൾക്കുള്ള പോഷകാഹാരം എന്നിവ ഉത്പാദിപ്പിക്കാൻ കെൽപാം ശ്രമം തുടങ്ങിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, EP JAYARAJAN, KELPAM, MANJU WARRIERS, KELPAM COLA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.