Kerala Kaumudi Online
Friday, 24 May 2019 12.05 AM IST

യു.എ.ഇ. പാസ്പോർട്ട് ലോകത്ത് ഒന്നാമത്

uae-pasport

അബുദാബി: ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനം യു.എ.ഇയ്ക്ക്. ദേശീയദിനത്തിലാണ് യു.എ.ഇ ഈ നേട്ടം സ്വന്തമാക്കിയത്. 47-ാം ദേശീയ ദിനത്തിന് തൊട്ടുമുമ്പാണ് സിംഗപ്പൂർ പാസ്‌പോർട്ടിനെ തള്ളി യു.എ.ഇ പാസ്‌പോർട്ട് ലോകത്ത് ഒന്നാമതെത്തിയതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

യു.എ.ഇ പാസ്പോർട്ടിന്റെ വിസ ഫ്രീ സ്കോർ 167 ആയി ഉയർന്നു. അതായത് യു.എ.ഇ പാസ്പോർട്ട് കൈയിലുണ്ടെങ്കിൽ 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. 54 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കുകയും ചെയ്യും. ലോകത്തെ 31 രാജ്യങ്ങളിൽ മാത്രമാണ് യു.എ.ഇ പാസ്പോർട്ടിന് ഇനി മുതൽ വിസ വേണ്ടിവരിക. അറബ് രാജ്യങ്ങളിൽ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന നേട്ടം നേരത്തെ തന്നെ യു.എ.ഇ സ്വന്തമാക്കിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GULF NEWS, UAE PASSPORT TOP
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY