SignIn
Kerala Kaumudi Online
Wednesday, 30 September 2020 3.18 PM IST

അക്കാര്യം പറഞ്ഞ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചു, രണ്ടാമത് ആവശ്യപ്പെട്ടത് കൂട്ടുകാരികളുടെ നഗ്ന ചിത്രങ്ങൾ: ഇടുക്കിയിലെ കോളേജ് വിദ്യാർത്ഥിക്ക് സംഭവിച്ചത്

man-arrested

രാജാക്കാട്: പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർത്ഥിനിയെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. സേനാപതി മുക്കുടിൽ നീറനാനിക്കൽ ഷഹിൽ ഷാജൻ (20) ആണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കോളേജ് ഹോസ്റ്റലിലെ മറ്റു പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ എടുത്ത് അയച്ചുകൊടുക്കുവാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയിൽനിന്നു ഇക്കാര്യം അറിഞ്ഞ കൂട്ടുകാരികൾ കോളേജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ശാന്തൻപാറ പൊലീസിൽ പരാതി നൽകുകയും ഷഹിലിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാൾക്കെതിരേ പോക്സോ ചുമത്തി കേസെടുത്തു.

രാജാക്കാട് പ്രദേശത്തെ സ്വകാര്യ സ്കൂളിൽ വിദ്യാർത്ഥികളായിരുന്ന ഇരുവരും പഠനകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. കോളേജ് വിദ്യാഭ്യാസം വ്യത്യസ്ത സ്ഥാപനങ്ങളിലായെങ്കിലും മൊബൈൽ ഫോണിലൂടെ ബന്ധം തുടർന്നു. ഇതിനിടെ പെൺകുട്ടി തന്റെ നഗ്നചിത്രങ്ങൾ പകർത്തി യുവാവിന് വാട്സാപ്പിലൂടെ നൽകി. എന്നാൽ,​ ഈ ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയ ഇയാൾ പെൺകുട്ടി നാട്ടിൽ എത്തിയപ്പോൾ മൂന്ന് തവണ മുക്കുടിലിലെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയും പീഡിപ്പിക്കുകയും ചെയ്തു.

തുടർന്ന് കോളേജ് ഹോസ്റ്റലിലെ മറ്റ് പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുത്ത് അയച്ചുകൊടുക്കുവാൻ ആവശ്യപ്പെടുകയും, അല്ലാത്തപക്ഷം പെൺകുട്ടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയിൽ നിന്നും ഇക്കാര്യം അറിഞ്ഞ കൂട്ടുകാരികൾ ഇത് കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് ഇവർ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MAN ARRESTED, RAPE, COLLAGE GIRL, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.