SignIn
Kerala Kaumudi Online
Sunday, 23 February 2020 1.11 AM IST

ദെെവത്തിന് നന്ദി രേഖപ്പെടുത്താൻ പിഞ്ചു കുഞ്ഞുങ്ങളെ അമ്പതടി ഉയരമുള്ള കെട്ടിടത്തിൽ നിന്നും താഴേക്കെറിയും,​ ഇങ്ങനെയുമൊരു ആചാരം

baby

പിഞ്ചു കുഞ്ഞുങ്ങളെ അമ്പതടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേ​ക്കിട്ടാൽ എങ്ങനെയിരിക്കും. ആലോചിക്കാൻ പോലുമാവില്ല അത്. എന്നാൽ, മഹാരാഷ്ട്രയിലെ സോലാപൂർ ഗ്രാമത്തിൽ ഇത്തരത്തിലൊരു ആചാരമുണ്ട്. ഇവിടത്തെ മുസ്​തി ഗ്രാമത്തിലെ ബാബാ ഷെയ്​ഖ്​ ഉമർ സാഹിബ്​ ദർഗയിലാണ്​ ഈ ആചാരം നടക്കുന്നത്. അഞ്ഞൂറു വർഷമായി നടന്നു വരുന്നതാണത്രേ ഈ ആചാരം. ദർഗയിൽ പോയി പ്രാർത്ഥിച്ച്​ സന്താന സൗഭാഗ്യം ലഭിക്കുന്ന ദമ്പതികളൊക്കെ ദൈവത്തിനോടുള്ള നന്ദിസൂചകമായി തങ്ങളുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്ന്​ അമ്പതടി ഉയരമുള്ള ദർഗയുടെ മുകളിൽ നിന്നും താഴേക്കിടണം.

ഇങ്ങനെ ചെയ്യുന്നത്​ കുട്ടികളുടെ ആരോഗ്യത്തിന്​ നല്ലതാണെന്നാണ്​ ഭക്തരുടെ വിശ്വാസം. താഴെ ആളുകൾ നിവർത്തിപ്പിടിച്ചിരിക്കുന്ന ഷീറ്റിലേക്കാണ്​ മുകളിൽ നിന്നും ഇടുന്ന കുഞ്ഞുങ്ങൾ വന്നുവീഴുന്നത്​. കുട്ടികൾക്ക് ഒരാപത്തും വരില്ലെന്നാണ്​ ഭക്തർ പറയുന്നത്​. ഇതേവരെ ആചാരത്തിനിടയിൽ കുട്ടികൾക്ക്​ പരുക്കേറ്റ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അവർ പറയുന്നു. ജാതി, മത ഭേദമില്ലാതെ ജനങ്ങൾ ഈ ആചാരം നടത്താൻ വേണ്ടി ഇവിടെയെത്തുന്നുണ്ട്​.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDIA, INFANTS, THROWN OFF, ROOFS, THANK, GOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.