സമീപകാലത്ത് മല.യാളത്തിൽ വ്യത്യസ്ത പ്രമേയവുമായി എത്തി ഹിറ്റായി മാറിയ ചിത്രമായിരുന്നു രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ചിത്രത്തിലെ കുഞ്ഞപ്പൻ എന്ന റോബോട്ടിനെ മുതിർന്നവരും കുട്ടികളും ഒരുപോലെ ഏറ്റെടുത്തിരുന്നു. ചിത്രം ഇറങ്ങിയ സമയം മുതൽതന്നെ കുഞ്ഞപ്പൻ എന്ന റോബോട്ടിനെക്കുറിച്ച് പല കഥകളും പുറത്തുവന്നിരുന്നു. യഥാർത്ഥ റോബോട്ടാമ് ചിത്രത്തിൽ ഉള്ളത് എന്നുവരെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ കുഞ്ഞപ്പന്റെ രഹസ്യം പുറത്തുനവിട്ടത്. ടിവി ഷോകളിലൂടെ പരിചിതനായ സൂരജ് തേലക്കാടാണ് റോബോട്ടായിഅബിനയിച്ചത്. കാമറയ്ക്ക് മുന്നിൽ മുഖം കാണിക്കാതെ നാല്പ്പത്തഞ്ചുദിവസമാണ് സൂരജ് അഭിനയിച്ചത്. സംവിധായകന് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് റോബോട്ടാകാൻ സൂരജിനെ ക്ഷണിച്ചത്. ഇപ്പോഴിതാ ചിത്രീകരണത്തിന്റെ കൂ
ടുതൽ വിശേഷങ്ങളും പുറത്തുവന്നിരിക്കുകയാണ്.
റോബോട്ടിനായി ചിത്രീകരണത്തിന് മൂന്നുമാസം മുൻപുതന്നെ സൂരജിന്റെ ശരീരത്തിന്റെ അളവെടുത്ത് മോൾഡ് തയ്യാറാക്കി. പക്ഷേ, ഷൂട്ടിംഗ് ആരംഭിക്കുമ്പോഴേക്കും സൂരജ് തടിച്ചു. പിന്നീട് റോബോട്ടിനുള്ളിൽ കയറാനായി വീണ്ടും മെലിയേണ്ടിവന്നുവെന്ന് സൂരജ് പറയുന്നു.
റോബോട്ട് വേഷത്തിനുള്ളിൽ വലിയ ചൂടായിരുന്നെന്ന് സൂരജ് പറയുന്നു. ''ചിത്രീകരണം തുടങ്ങി നാലുദിവസം കഴിഞ്ഞപ്പോഴേക്കും തലയിൽ വിയർപ്പിറങ്ങി ജലദോഷവും ചുമയും പിടിച്ചു. സുരാജേട്ടനാണ് പറഞ്ഞത് തലമൊട്ടയടിക്കുന്നതാകും നല്ലതെന്ന്. പക്ഷേ മുടി കളയാൻ മനസുവന്നില്ല. എങ്കിലും കുഞ്ഞപ്പനുവേണ്ടി അങ്ങനെ ചെയ്യേണ്ടിവന്നു.
സിനിമയുടെ ക്ലൈമാക്സില്‍ അടിയേറ്റ് വീണപ്പോള്‍ ചുറ്റുമുള്ളവരെല്ലാം പേടിച്ച് ഓടിക്കൂടി. റോബോട്ട് വേഷത്തിനുള്ളിലായതുകൊണ്ട് സംവിധായകന് കട്ട് പറഞ്ഞത് ഞാന്‍ കേട്ടിരുന്നില്ല. നിലത്തുവീണശേഷവും അനങ്ങാതെ കിടന്നതുകണ്ട് സുരാജേട്ടനുള്പ്പെടെയുള്ളവര് ഓടിയെത്തുകയായിരുന്നു.'' ദിവസവും ഒരുമണിക്കൂർ സമയമെടുത്താണ് സൂരജ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനായത്. റോബോട്ടിന് ഇരിക്കാൻ പ്രത്യേക കസേരയും എ.സിയും സഹായത്തിനൊരാളും അണിയറയിലുണ്ടായിരുന്നുവെന്നും സൂരജ് പറഞ്ഞു.