SignIn
Kerala Kaumudi Online
Thursday, 20 February 2020 5.03 AM IST

'കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ,​ കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ',​ ഉപദേശത്തിന് മറുപടി നൽകി പാർവതി

parvathi-thiruvoth

കൊച്ചി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയ താരമാണ് പാർവതി തിരുവോത്ത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിലും താരം പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ പിന്തുണച്ച് എത്തിയ ബോളിവുഡ് നടൻ അനുപം ഖേറിനെതിരെ പാർവതി പരിഹസിച്ചത് വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രണമാണ് താരം നേരിട്ടത്. ഇപ്പോൾ മതത്തിന്റെ പേരിൽ തന്നെ ഉദേശിച്ച നടത്തിയ വ്യക്തിക്ക് കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് പാർവതി മറുപടി കൊടുത്തത്. "മതം മാറുന്നില്ലേ പാർവ്വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാൾ മതം മാറിയാൽ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,"- എന്നായിരുന്നു പാർവ്വതിക്ക് അയച്ച ഉപദേശം. ഇതിനുള്ള മറുപടിയാണ് താരം കൊടുത്തത്.

parvathi-thiruvoth

#buthinduismsafe (പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ടാഗിനോടൊപ്പം 'എന്തൊരു ഉത്കണ്ഠ' എന്നാണ് മറുപടി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച ബോളീവുഡ് താരം അനുപം ഖേറിനെതിരെ പാർവതി രംഗത്തെത്തിയിരുന്നു. അനുപം ഖേറിന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം 'അയ്യേ' എന്ന കമന്റോടെയാണ് പാർവതി പ്രതികരിച്ചിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAA, PARVATHY THIRUVOTH, CAA PROTEST, BUTHINDUISMSAFE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.