SignIn
Kerala Kaumudi Online
Saturday, 18 January 2020 9.14 AM IST

'രാജ'കീയം ഈ പുഞ്ചിരി,​ നാസയുടെ ബഹിരാകാശ ദൗത്യത്തിൽ ഇന്ത്യൻ വംശജനും

raja

ഹ്യൂസ്റ്റൺ: രാജയുടെ മുഖത്തെ നറുപുഞ്ചിരി, അത് വിജയത്തിന്റേതാണ്. നാസയുടെ രണ്ടു വർഷത്തിലേറെ നീണ്ടുനിന്ന അടിസ്ഥാന ബഹിരാകാശ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന്റെ ചിരിയാണിത്. യു.എസ് വ്യോമസേനാ കേണലായ രാജ.ജോൻ.വർപുട്ടൂരിന്റെ വിജയത്തിൽ നമുക്കും സന്തോഷിക്കാം. കാരണം, പാതി ഇന്ത്യക്കാരനാണ് അദ്ദേഹം. 2017ൽ ആർടെമിസ് പ്രോഗ്രാം പ്രഖ്യാപിച്ചതിന് ശേഷം 18,000 അപേക്ഷകരിൽ നിന്ന് 41 കാരനായ രാജയെ അടക്കം 13 പേരെയാണ് ബഹിരാകാശയാത്രാ പരിശീലനത്തിൽ പങ്കെടുക്കാൻ നാസ തിരഞ്ഞെടുത്തത്. പ്രാഥമിക ബഹിരാകാശ യാത്രിക പരിശീലനം പൂർത്തിയാക്കിയ രാജ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും നാസ ഈ വർഷം മുതൽ നടത്താനിരിക്കുന്ന ദൗത്യങ്ങളിൽ പങ്കുചേരും .വെള്ളിയാഴ്ച ഹൂസ്റ്റനിലെ ജോൺസൻ സ്പേസ് സെന്ററിൽ വച്ച് രാജയുടെ ഗ്രാഡ്വേഷൻ സെറിമനി നടന്നു.

'രാജ'കഥ

  • 1950 ലാണ് രാജയുടെ കുടുംബം തെലങ്കാനയിലെ മഹ്ബൂബ്‌നഗർ ജില്ലയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്
  • 1977ൽ ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ്.വി.ചാരിയുടെയും യു.എസ് സ്വദേശി പെഗ്ഗി എഗ്ബെർട്ടിന്റെയും മകനായി ജനനം
  • യു.എസ് എയർഫോഴ്‌സ് അക്കാഡമിയിൽ നിന്ന് അസ്‌ട്രോനോട്ടിക്കൽ എൻജിനിയറിംഗിൽ ബിരുദവും മാസച്യുസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്
    ഒഫ് ടെക്‌നോളജിയിൽ നിന്ന് മാസ്റ്റർ ബിരുദവും നേടിയ രാജ പിന്നീട് മേരിലാൻഡിലെ നേവൽ ടെസ്റ്റ് പൈലറ്റ് സ്‌കൂളിൽ നിന്നു ബിരുദമെടുത്തു
  • നിലവിൽ യു.എസ് എയർഫോഴ്സിൽ കേണൽ
  • വിശിഷ്ട സേവനത്തിന് ഡിഫൻസ് മെറിട്ടോറിയസ് സർവീസ് മെഡൽ,​ ഏരിയൽ അച്ചീവ്മെന്റ് മെഡൽ എന്നിവയടക്കം അനവധി പുരസ്കാരങ്ങൾ നേടി
  • അയോവയിലെ സെഡാർ ഫോൾസ് സ്വദേശിയായ ഹോളിയാണ് രാജയുടെ ഭാര്യ. 3 മക്കളുണ്ട്.

"എന്റെ പിതാവ് വിദ്യാഭ്യാസം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രാജ്യത്ത് വന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് എന്നെ വളർത്തിയത്. കുട്ടിക്കാലം മുഴുവൻ ഞാൻ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ,​ വിജയം കണ്ടെത്താൻ നല്ല പരിശ്രമവും വേണം,"

രാജ.ജോൻ.വർപുട്ടൂർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RAJA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.