SignIn
Kerala Kaumudi Online
Monday, 24 February 2020 2.18 AM IST

കാൻസർ കെയർ ബോർഡ് നല്ല ആശയം

cancer-care-board-

കാ​ൻ​സ​ർ​ ​രോ​ഗി​ക​ളു​ടെ​ ​സം​ഖ്യ​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​സം​സ്ഥാ​ന​ത്ത് ​ഉ​ത്‌​ക​ണ്ഠാ​കു​ല​മാ​യ​ ​നി​ല​യി​ൽ​ ​വ​ർ​ദ്ധി​ക്കു​ന്നു.​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സാ​ ​രീ​തി​ക​ളി​ൽ​ ​ഇ​തി​ന​കം​ ​കൈ​വ​രി​ച്ച​ ​പു​രോ​ഗ​തി​ ​വ​ള​രെ​യ​ധി​കം​ ​പേ​രു​ടെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കു​ന്നു​ണ്ട്.​ ​എ​ന്നി​രു​ന്നാ​ലും​ ​സ​മ​യ​ത്തും​ ​കാ​ല​ത്തും​ ​രോ​ഗം​ ​ക​ണ്ടു​പി​ടി​ക്കാ​നോ​ ​ചി​കി​ത്സി​ക്കാ​നോ​ ​ക​ഴി​യാ​ത്ത​തു​ ​കാ​ര​ണം​ ​അ​കാ​ല​ ​മ​‌​ര​ണ​ത്തി​നി​ര​യാ​കു​ന്ന​വ​രും​ ​കു​റ​വ​ല്ല.​ ​രോ​ഗി​ക​ളെ​ ​മാ​ത്ര​മ​ല്ല​ ​രോ​ഗി​യു​ടെ​ ​കു​ടും​ബ​ത്തെ​ ​ഒ​ന്നാ​കെ​ ​ത​ള​ർ​ത്തു​ന്ന​ ​രോ​ഗ​മാ​യി​ ​കാ​ൻ​സ​ർ​ ​മാ​റി​യി​ട്ടു​ണ്ട്.​ ​താ​ങ്ങാ​നാ​വാ​ത്ത​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സാ​ ​ചെ​ല​വ് ​ആ​യി​ര​ക്ക​ണ​ക്കി​നു​ ​കു​ടും​ബ​ങ്ങ​ളെ​യാ​ണ് ​വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന​ത്.​ ​നി​ർ​ദ്ധ​ന​ ​രോ​ഗി​ക​ൾ​ക്ക് ​ഒ​ര​ള​വോ​ളം​ ​സ​ർ​ക്കാ​രോ​ ​ജീ​വ​കാ​രു​ണ്യ​ ​സം​ഘ​ട​ന​ക​ളോ​ ​സ​ഹാ​യ​ത്തി​നെ​ത്തു​മെ​ങ്കി​ലും​ ​അ​തു​കൊ​ണ്ടൊ​ന്നും​ ​നേ​രി​ടാ​വു​ന്ന​ത​ല്ല​ ​കൂ​ട്ടി​യാ​ൽ​ ​കൂ​ടാ​ത്ത​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സാ​ ​ചെ​ല​വു​ക​ൾ.​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ചി​കി​ത്സ​ ​ല​ഭി​ക്കു​ന്ന​ ​ആ​ശു​പ​ത്രി​ക​ൾ​ ​പ​ല​തും​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ലാ​ണെ​ന്ന​ത് ​സാ​ധാ​ര​ണ​ ​രോ​ഗി​ക​ളെ​ ​വ​ല​യ്ക്കു​ന്നു.​ ​ആ​രോ​ഗ്യ​രം​ഗ​ത്ത് ​കേ​ര​ളം​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ൾ​ ​ഏ​റെ​ ​മു​ന്നി​ലാ​യി​ട്ടും​ ​ചി​കി​ത്സാ​ ​ചെ​ല​വ് ​ഏ​റെ​ ​വേ​ണ്ടി​വ​രു​ന്ന​ ​കാ​ൻ​സ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മാ​ര​ക​ ​രോ​ഗ​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​കി​ട​പ്പാ​ടം​ ​വ​രെ​ ​തീ​റെ​ഴു​തേ​ണ്ട​ ​സ്ഥി​തി​യാ​ണു​ള്ള​ത്.


സം​സ്ഥാ​ന​ത്ത് ​ഓ​രോ​ ​വ​ർ​ഷ​വും​ ​അ​ൻ​പ​തി​നാ​യി​രം​ ​പേ​ർ​ക്കെ​ങ്കി​ലും​ ​പു​തു​താ​യി​ ​കാ​ൻ​സ​ർ​ ​രോ​ഗം​ ​പി​ടി​പെ​ടു​ന്നു​ണ്ടെ​ന്നാ​ണു​ ​ക​ണ​ക്ക്.​ ​വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​രോ​ഗാ​വ​സ്ഥ​ ​നേ​രി​ടാ​നാ​വ​ശ്യ​മാ​യ​ ​ചി​കി​ത്സാ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന​ത് ​സ​ർ​ക്കാ​രി​നും​ ​വെ​ല്ലു​വി​ളി​യാ​യി​ ​മാ​റി​യി​ട്ടു​ണ്ട്.​ ​കാ​ൻ​സ​ർ​ ​നി​ർ​ണ​യ​ത്തി​നും​ ​ബോ​ധ​വ​ത്‌​ക​ര​ണ​ത്തി​നും​ ​വി​പു​ല​മാ​യ​ ​ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ​ ​ഈ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​വ​രെ​ ​രോ​ഗ​നി​ർ​ണ​യ​ത്തി​നും​ ​ചി​കി​ത്സ​യ്ക്കു​മു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തും​ ​അ​തു​കൊ​ണ്ടാ​ണ്.​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സ​ ​സ​മ​ഗ്ര​വും​ ​ഫ​ല​പ്രാ​പ്ത​വു​മാ​ക്കു​ന്ന​തി​നാ​യി​ ​ഒ​രു​ ​കാ​ൻ​സ​ർ​ ​സു​ര​ക്ഷാ​ ​ബോ​ർ​ഡ് ​രൂ​പീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ​സ​ർ​ക്കാ​ർ​ ​ഇ​പ്പോ​ൾ​ ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സ​യും​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ളു​മൊ​ക്കെ​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും​ ​ചി​കി​ത്സാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു​ ​രൂ​പം​ ​ന​ൽ​കു​ന്ന​തി​നു​മൊ​ക്കെ​ ​വേ​ണ്ടി​യു​ള്ള​താ​കും​ ​ഇ​ത്ത​ര​മൊ​രു​ ​ബോ​ർ​ഡ്.​ ​ക​ഴി​ഞ്ഞ​ ​വാ​രാ​ന്ത്യ​ത്തി​ൽ​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​കെ.​കെ.​ ​ശൈ​ല​ജ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​മേ​ധാ​വി​ക​ളു​ടെ​ ​യോ​ഗം​ ​ഇ​തു​ ​സം​ബ​ന്ധ​മാ​യി​ ​തീ​രു​മാ​ന​വു​മെ​ടു​ത്തു​ ​എ​ന്നാ​ണ​റി​യു​ന്ന​ത്.​ ​സ​ർ​ക്കാ​ർ​ ​-​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​ക​ളി​ലു​ള്ള​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ൾ​ ​പ​ര​സ്പ​രം​ ​ബ​ന്ധി​പ്പി​ച്ച് ​രോ​ഗി​ക​ൾ​ക്ക് ​ഏ​റ്റ​വും​ ​ന​ല്ല​ ​ചി​കി​ത്സ​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​ ​ദൗ​ത്യ​മാ​ണ് ​കാ​ൻ​സ​ർ​ ​കെ​യ​ർ​ ​ബോ​ർ​ഡ് ​ഏ​റ്റെ​ടു​ക്കു​ക.​ ​ഭാ​വി​യി​ൽ​ ​സം​സ്ഥാ​ന​ത്ത് ​കാ​ൻ​സ​ർ​ ​ചി​കി​ത്സ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​ന​യാ​സൂ​ത്ര​ണാ​ധി​കാ​രം​ ​ബോ​ർ​ഡി​നാ​കും.​ ​പു​തി​യ​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സാ​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്ക​രി​ക്കാ​നും​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ ​ന​ട​പ്പാ​ക്കാ​നും​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ബോ​ധ​വ​ത്‌​ക​ര​ണം​ ​ന​ട​ത്താ​നും​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സ​യ്ക്കു​ള്ള​ ​ഔ​ഷ​ധ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു​ ​സൂ​ക്ഷി​ക്കാ​നു​മു​ള്ള​ ​ചു​മ​ത​ല​ ​ഭാ​വി​യി​ൽ​ ​ബോ​ർ​ഡി​നെ​ ​ഏ​ല്പി​ക്കാ​നാ​ണു​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​ബോ​ർ​ഡി​ന് ​സം​സ്ഥാ​ന​ ​-​ ​ജി​ല്ലാ​ത​ല​ ​ക​മ്മി​റ്റി​ക​ളു​ണ്ടാ​കും.​ ​ആ​രോ​ഗ്യ​വ​കു​പ്പി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഡോ​ക്ട​ർ​മാ​രും​ ​ഉ​ൾ​പ്പെ​ട്ട​താ​കും​ ​സ​മി​തി​ക​ൾ.​ ​ആ​ർ.​സി.​സി​ ​പോ​ലു​ള്ള​ ​ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​അ​ധി​കാ​രി​ക​ളും​ ​സ​മി​തി​യി​ൽ​ ​ഉ​ണ്ടാ​കും.​ ​ചി​കി​ത്സാ​രീ​തി​ക​ളു​ടെ​ ​ഏ​കോ​പ​ന​ത്തി​നും​ ​പ്രാ​ദേ​ശി​ക​ ​ത​ല​ത്തി​ൽ​ ​വ​രെ​ ​ചി​കി​ത്സാ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​എ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ബോ​ർ​ഡ് ​വ​ഴി​യാ​കും​ ​പു​റ​പ്പെ​ടു​വി​ക്കു​ക.


മ​റ്റു​ ​മാ​ര​ക​ ​രോ​ഗ​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സ​യി​ലും​ ​സം​സ്ഥാ​നം​ ​വ​ൻ​ ​പു​രോ​ഗ​തി​ ​കൈ​വ​രി​ച്ചി​ട്ടു​ണ്ട്.​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യും​ ​വ​ലി​യ​ ​സം​ഭാ​വ​ന​ക​ളാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​സാ​ധാ​ര​ണ​ക്കാ​രും​ ​ഇ​ട​ത്ത​ര​ക്കാ​രു​മാ​യ​ ​രോ​ഗി​ക​ൾ​ക്ക് ​ശ​ര​ണം​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ൾ​ ​ത​ന്നെ​യാ​ണ്.​ ​അ​വി​ടെ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​എ​ത്ര​ക​ണ്ടു​ ​വ​ർ​ദ്ധി​ക്കു​ന്നോ​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​അ​ത് ​കൂ​ടു​ത​ൽ​ ​ആ​ശ്വാ​സം​ ​ന​ൽ​കും.​ ​

ചി​കി​ത്സാ​ ​ചെ​ല​വു​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​ഏ​കീ​ക​ര​ണം​ ​ഒ​രു​ ​പ​രി​ധി​വ​രെ​യെ​ങ്കി​ലും​ ​പാ​ലി​ക്കാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​വ​ലി​യ​ ​ആ​ശ്വാ​സ​മാ​കും.​ ​അ​തു​പോ​ലെ​ ​ത​ന്നെ​യാ​ണ് ​ഔ​ഷ​ധ​ങ്ങ​ളു​ടെ​ ​കാ​ര്യ​വും.​ ​ഔ​ഷ​ധ​ങ്ങ​ൾ​ക്കും​ ​ചി​കി​ത്സ​യ്ക്കും​ ​വേ​ണ്ടി​യു​ള്ള​ ​താ​ങ്ങാ​നാ​വാ​ത്ത​ ​ചെ​ല​വാ​ണ് ​ശ​രാ​ശ​രി​ ​കു​ടും​ബ​ങ്ങ​ളെ​ ​കു​ത്തു​പാ​ള​യെ​ടു​പ്പി​ക്കു​ന്ന​ത്.​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സ​യ്ക്കു​ള്ള​ ​പ​ല​ ​ഔ​ഷ​ധ​ങ്ങ​ൾ​ക്കും​ ​അ​ടു​ത്ത​കാ​ലം​ ​വ​രെ​ ​കൊ​ള്ള​വി​ല​യാ​ണ് ​കു​ത്ത​ക​ ​മ​രു​ന്നു​ക​മ്പ​നി​ക​ൾ​ ​ഈ​ടാ​ക്കി​വ​ന്നി​രു​ന്ന​ത്.​ ​സ​ർ​ക്കാ​രും​ ​കോ​ട​തി​യു​മൊ​ക്കെ​ ​പ​ല​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഇ​ട​പെ​ട്ട​തോ​ടെ​ ​വി​ല​യി​ൽ​ ​വ​ലി​യ​ ​ആ​ശ്വാ​സ​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​എ​ന്നി​രു​ന്നാ​ലും​ ​സ​ങ്കീ​ർ​ണ​ ​ചി​കി​ത്സാ​ ​രീ​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ​ ​ചി​ല​ ​ഔ​ഷ​ധ​ങ്ങ​ൾ​ക്ക് ​താ​ങ്ങാ​നാ​വാ​ത്ത​ ​വി​ല​ ​ഇ​പ്പോ​ഴും​ ​ന​ൽ​കേ​ണ്ടി​വ​രു​ന്നു.​ ​പു​തി​യ​ ​ബോ​ർ​ഡ് ​നി​ല​വി​ൽ​ ​വ​രു​ന്ന​തോ​ടെ​ ​കാ​ൻ​സ​ർ​ ​ഔ​ഷ​ധ​ങ്ങ​ളു​ടെ​ ​സം​ഭ​ര​ണ​വും​ ​വി​ത​ര​ണ​വും​ ​അ​തി​നു​ ​കീ​ഴി​ലാ​യാ​ൽ​ ​വി​ല​ ​നി​യ​ന്ത്ര​ണം​ ​ഫ​ല​പ്ര​ദ​മാ​യി​ ​ന​ട​പ്പാ​ക്കാ​നാ​കും.​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​പ​ര​സ്യ​വി​പ​ണി​യി​ലും​ ​സ​ർ​ക്കാ​രി​ന്റെ​ ​നീ​തി​ ​സ്റ്റോ​റി​ലും​ ​ഔ​ഷ​ധ​ ​വി​ല​യി​ലെ​ ​വ​ലി​യ​ ​വ്യ​ത്യാ​സം​ ​വ​ള​രെ​ ​പ്ര​ക​ട​മാ​ണ്.​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സ​യു​ടെ​ ​ദു​ർ​വ​ഹ​മാ​യ​ ​സാ​മ്പ​ത്തി​ക​ ​ഭാ​ര​ത്തി​ൽ​ ​നി​ന്ന് ​സാ​ധാ​ര​ണ​ ​കു​ടും​ബ​ങ്ങ​ളെ​ ​എ​ങ്ങ​നെ​ ​ക​ര​ക​യ​റ്റാ​നാ​കു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​ചി​ന്തി​ക്ക​ണം.​സം​സ്ഥാ​ന​ത്തു​ള്ള​വ​ർ​ക്ക് ​എ​തു​ത​രം​ ​അ​സു​ഖം​ ​വ​ന്നാ​ലും​ ​മു​ഴു​വ​ൻ​ ​ചി​കി​ത്സാ​ ​ചെ​ല​വും​ ​വ​ഹി​ക്കു​ന്ന​ ​രീ​തി​യാ​ണ് ​ഡ​ൽ​ഹി​ ​സ​ർ​ക്കാ​ർ​ ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​പി​ൻ​തു​ട​രു​ന്ന​ത്.​കേ​ര​ള​ത്തി​ലെ​ ​ജ​ന​സം​ഖ്യ​ ​കൂ​ടു​ത​ലാ​യ​തി​നാ​ൽ​ ​അ​ത്ര​ത്തോ​ളം​ ​ചെ​യ്തി​ല്ലെ​ങ്കി​ലും​ ​കാ​ൻ​സ​ർ​ ​രോ​ഗി​ക​ളു​ടെ​ ​ചി​കി​ത്സാ​ ​ചെ​ല​വ് ​മു​ഴു​വ​ൻ​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ത്താൽ അ​ത് ​വ​ലി​യൊ​രു​ ​പു​ണ്യ​ക​ർ​മ്മം​ ​ത​ന്നെ​യാ​കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, CANCER CARE BOARD
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.