SignIn
Kerala Kaumudi Online
Thursday, 20 February 2020 4.26 AM IST

കുളി പത്തുദിവസം കഴിഞ്ഞ്, പല്ലുതേപ്പ് വിശേഷ ദിവസങ്ങളിൽ, ഇത്തരത്തിലുള്ള ഒരാളോടൊപ്പം കഴിയാൻ വയ്യ: ഭർത്താവിൽ നിന്ന് വിവാഹമോചനം വേണമെന്ന് യുവതി

woman

പാറ്റ്‌ന: ദിവസങ്ങളോളം പല്ലു തേയ്ക്കാതെയും കുളിക്കാതെയും ഇരിക്കുന്ന ഭർത്താവിൽ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവതി വനിതാ കമ്മിഷനെ സമീപിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ഉപദേശിച്ചും ശാസിച്ചും നോക്കിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് പരാതി നൽകിയതെന്നാണ് യുവതി പറയുന്നത്.

പ്ളംബിംഗ് പണിക്കാരനായ ഇരുപത്തിമൂന്നുകാരനാണ് കുളിക്കാത്ത ഭർത്താവ്. പല ദിവസങ്ങളിലും ജോലി കഴിഞ്ഞു വന്നാൽ ആഹാരവും കഴിഞ്ഞ് അതേപടി കിടന്നുറങ്ങും. പത്തുദിവസം വരെ ഇങ്ങനെ കുളിക്കാതിരിക്കും എന്നാണ് യുവതി പരാതിയിൽ പറയുന്നത്. പല്ലുതേപ്പും ഇതുപോലെ തന്നെ. നിർബന്ധമേറുമ്പോഴാണ് പല്ല് തേച്ചെന്നു വരുത്തുന്നത്. അതും വിശേഷദിവസങ്ങളിൽ മാത്രം.

വൃത്തിയില്ലായ്മ കാരണം ഭർത്താവിനൊപ്പം കിടക്കുന്നത് ആലോചിക്കാൻ കൂടി വയ്യെന്നു പറയുന്ന യുവതി, ഇതുകാരണം ശാരീരിക ബന്ധം പോലും ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തുന്നു. ചിലപ്പോൾ യുവതി തന്നെ അതിന് മുൻകൈയെടുക്കുമെങ്കിലും ശരീരത്തിലെ ദുർഗന്ധം കാരണം മനസു മടുത്ത് പിന്മാറുമത്രേ.

ഇത്തരത്തിലുള്ള ഒരാളോടൊപ്പം കഴിയാൻ തനിക്കു വയ്യെന്നും എത്രയും പെട്ടെന്ന് വിവാഹമോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. ഒപ്പം വിവാഹത്തിന് തന്റെ വീട്ടുകാർ തന്ന സമ്മാനങ്ങളും തിരികെ തരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പരാതി സ്വീകരിച്ച വനിതാ കമ്മിഷൻ രണ്ടുമാസത്തിനുള്ളിൽ എല്ലാം ശരിയാക്കണമെന്നും അല്ലെങ്കിൽ വിവാഹമോചനത്തിനൊരുങ്ങിക്കൊള്ളാനും അറിയിച്ചിട്ടുണ്ട്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WOMAN SEEKS, ​ DIVORCE, ​ HUBBY AVOID, ​ REGULAR, ​SHAVE, ​ BATH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.