SignIn
Kerala Kaumudi Online
Friday, 03 April 2020 4.59 AM IST

നമ്മു​ടെ​ ​നാ​ട്ടി​ൽ​ ​പെ​ണ്ണു​ങ്ങ​ൾ​ക്ക് ​ആ​ണാ​യി​രു​ന്നെ​ങ്കി​ലെ​ന്ന് ​ര​ണ്ട് ​സ​മ​യ​ത്തേ​ ​തോ​ന്നൂ.... അ​വ​നോ​ട് ​മ​റ്റൊ​രു​ ​പെ​ൺ​സു​ഹൃ​ത്ത് ​ക​ളി​യാ​യി​ ​പ​റ​ഞ്ഞി​രു​ന്നു

story-

പ​ര​ശു​രാ​മ​പ​തി​ ​സി​ഗ്ന​ൽ​ ​ജം​ഗ്ഷ​നി​ൽ​ ​അ​ന്ന് ​രാ​ത്രി​ ​ഒ​ൻ​പ​തു​മ​ണി​ ​ക​ഴി​ഞ്ഞ​ ​സ​മ​യ​ത്ത് ​ഉ​ണ്ടാ​യി​രു​ന്ന​ത് ​പ​ന്ത്ര​ണ്ടോ​ളം​ ​പേ​രാ​യി​രു​ന്നു.​ ​ചു​വ​ന്ന​ ​വെ​ളി​ച്ചം​ ​ത​ട​ഞ്ഞി​ടു​ക​യും​ ​പ​ച്ച​ ​വെ​ളി​ച്ചം​ ​കൈ​ ​വീ​ശി​ ​യാ​ത്ര​യാ​ക്കു​ക​യും​ ​ചെ​യ്ത​ ​വ​ണ്ടി​ക​ളി​ൽ​ ​ഇ​രി​ക്കു​ന്ന​ ​പു​രു​ഷാ​ര​ത്തെ​ ​ഈ​ ​ക​ണ​ക്കി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.


പ​ര​ശു​രാ​മ​പ​തി​യി​ലെ​ ​ഓ​ട്ടം​ ​പോ​യ​തി​ൽ​ ​ബാ​ക്കി​യാ​യ​ ​ര​ണ്ട് ​രാ​ത്രി​ ​വ​ണ്ടി​ക്കാ​ർ,​ ​ക​ള്ള​ൻ​ ​രാ​ജ​പ്പ​നും​ ​അ​വ​ന്റെ​ ​പ​ക​ലോ​ട്ടം​ ​ക​ഴി​ഞ്ഞു​ ​വി​ശ്ര​മി​ക്കു​ന്ന​ ​ഓ​ട്ടോ​റി​ക്ഷ​യും​ ​പൂ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ​ ​സോ​മ​രാ​ജ​ൻ,​ ​ലോ​ട്ട​റി​ക്കാ​ര​ൻ​ ​വാ​റു​ണ്ണി,​ ​പ​ര​ശു​രാ​മ​പ​തി​ ​എ​സ്.​ബി.​ഐ​ ​ബ്രാ​ഞ്ചി​ലെ​ ​സെ​ക്യൂ​രി​റ്റി​ക്കാ​ര​ൻ​ ​യൂ​നു​സ് ​കു​ഞ്ഞ്,​ ​എ​ന്നി​വ​രൊ​ഴി​കെ​യു​ള്ള​ ​ആ​റു​പേ​ർ​ ​ആ​ത്മാ​ക്ക​ളാ​യി​രു​ന്നു.​ ​ശ​രി​ക്കും​ ​പ്രേ​താ​ത്മാ​ക്ക​ൾ.


ആ​ ​ആ​റു​പേ​ർ​ ​സി​ഗ്ന​ൽ​ ​ജം​ഗ്ഷ​ൻ​ ​സ്ഥാ​പി​ത​മാ​യ​തി​നു​ശേ​ഷം​ ​അ​വി​ടെ​ ​കാ​ലാ​കാ​ല​ങ്ങ​ളി​ലാ​യി​ ​ഉ​ണ്ടാ​യ​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​വ​രാ​യി​രു​ന്നു.​ ​അ​വ​ര​ങ്ങി​നെ​ ​അ​വി​ടെ​ ​ഒ​ത്തു​കൂ​ടാ​റൊ​ന്നു​മി​ല്ല.​ ​പ​ക്ഷേ​ ​റോ​ഡ് ​സു​ര​ക്ഷാ​ ​വാ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ടാ​വ​ണം​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​ർ​ ​അ​ന്ന​വി​ടെ​ ​ഒ​രു​ ​വ​ലി​യ​ ​ഫ്ല​ക്‌​സ് ​ബോ​ർ​ഡ് ​സ്ഥാ​പി​ച്ചി​രു​ന്നു.​ ​അ​തി​ൽ​ ​ആ​റു​പേ​രു​ടെ​യും​ ​ഫോ​ട്ടോ​ ​ചേ​ർ​ത്തി​രു​ന്നു.​ ​താ​ഴെ​ ​അ​ടു​ത്ത​ത് ​നി​ങ്ങ​ളാ​വ​രു​ത് ​എ​ന്നൊ​രു​ ​അ​ടി​ക്കു​റി​പ്പും.​ ​ആ​ ​പ​ര​സ്യ​ ​പ്ര​ശ്‌​ന​ത്തി​ൽ​ ​കൗ​തു​കം​ ​പൂ​ണ്ടാ​ണ് ​പ്രേ​താ​ത്മാ​ക്ക​ൾ​ ​അ​ന്ന​വി​ടെ​ ​കൂ​ടാ​ൻ​ ​കാ​ര​ണം.


സോ​മ​രാ​ജ​ന്റെ​ ​ക​ട​യി​ലേ​ക്ക് ​ത​മി​ഴ​ൻ​ ​ലോ​റി​യി​ൽ​ ​വി​രു​ന്നു​വ​ന്ന​ ​ഒ​രു​ ​വ​ണ്ട് ​ക​ട​യി​ലെ​ ​മ​ല​യാ​ളം​ ​പാ​ട്ടി​ന് ​ബ​ദ​ലാ​യി​ ​ഇ​ന്ത​ ​മ​ല​യാ​ള​പ്പാ​ട്ടു​ക്ക​ളൊ​ന്നു​മേ​ ​എ​ന​ക്ക് ​തെ​രി​യാ​ത് ​എ​ന്ന് ​ത​മി​ഴ് ​മൂ​ളി​ക്കൊ​ണ്ടി​രു​ന്നു.​ ​രാ​ത്രി​ ​വ​ണ്ടി​ക്കാ​‌​ർ​ ​യാ​ത്ര​ക്കാ​രാ​രെ​ങ്കി​ലു​മൊ​ക്കെ​ ​എ​ത്തു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ​ ​ത​ന്നെ​യി​രു​പ്പാ​ണ്.​ ​ലോ​ട്ട​റി​ക്കാ​ര​ൻ​ ​വാ​റു​ണ്ണി​ ​ക​ട​യ​ട​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.​ ​മു​ന്നി​ലു​ള്ള​ ​ചി​ല്ലു​കൂ​ട്ടി​ൽ​ ​നി​ര​ത്തി​വ​ച്ച​ ​ഭാ​ഗ്യ​ചി​ഹ്ന​​ങ്ങ​ളെ​ ​ഒ​ന്നു​നോ​ക്കി​ ​ചു​വ​രി​ൽ​ ​തൂ​ങ്ങി​ക്കി​ട​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​യേ​ശു​ദേ​വ​നോ​ട് ​എ​ന്റെ​ ​ക​ർ​ത്താ​വേ​ ​എ​ന്ന് ​പ​രി​ത​പി​ച്ച് ​അ​യാ​ൾ​ ​അ​വ​സാ​ന​ത്തെ​ ​ഇ​ല​ക്ട്രി​ക് ​വി​ള​ക്കും​ ​അ​ണ​ച്ചു.​ ​പി​ന്നെ​ ​തി​രി​ച്ചു​വ​ന്ന് ​ക​ത്തി​കൊ​ണ്ടി​രു​ന്ന​ ​മെ​ഴു​കു​തി​രി​യും​ ​അ​ണ​ച്ച് ​ആ​രോ​ടെ​ന്നി​ല്ലാ​തെ​ ​പി​റു​പി​റു​ത്തു.
''എ​ല്ലാ​റ്റി​നും​ ​തീ​ ​വില​യാ​ണ്.""


യൂ​നു​സ് ​കു​ഞ്ഞ് ​ഹെ​ഡ് ​സെ​റ്റ് ​ചെ​വി​യി​ൽ​ ​കൊ​ള്ളി​ച്ച് ​മൊ​ബൈ​ലി​ൽ​ ​പാ​ട്ടു​കേ​ട്ടു​കൊ​ണ്ടി​രു​ന്നു.​ ​വാ​ട്സാ​പ്പി​ൽ​ ​ആ​രോ​ ​അ​യാ​ൾ​ക്ക​യ​ച്ച​ ​ഒ​രു​ ​അ​ശ്ലീ​ല​ ​വീ​ഡി​യോ​യും​ ​ത​ന്റെ​ ​വി​ട്ടു​മാ​റാ​ത്ത​ ​ന​ടു​വേ​ദ​ന​യും​ ​ഒ​ത്തു​ചേ​ർ​ന്ന​ ​ഒ​ട്ടൊ​രു​ ​വി​ഷാ​ദം​ ​അ​യാ​ളു​ടെ​ ​മു​ഖ​ത്ത് ​ഒ​ട്ടി​പ്പി​ടി​ച്ചു​നി​ന്നു.
ക​ള്ള​ൻ​ ​രാ​ജ​പ്പ​ൻ​ ​ക​ട​ത്തി​ണ്ണ​യി​ലെ​ ​നി​ഴ​ലി​ലി​രു​ന്ന് ​വെ​ളി​ച്ച​ത്തി​ലേ​ക്ക് ​നോ​ക്കി.​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ചു​കാ​ല​മാ​യി​ ​ഒ​ത്തു​കി​ട്ടാ​ത്ത​ ​ഒ​രു​ ​മോ​ഷ​ണ​ത്തി​ന്റെ​ ​നി​രാ​ശ​ ​ഷൗ​രം​ ​ചെ​യ്യാ​ത്ത​ ​മു​ഖ​ത്ത് ​ന​ര​ച്ചു​ക​ണ്ടു. ഇ​ത്ത​ര​മൊ​രു​ ​ബോ​‌​ർ​ഡ് ​വേ​ണ്ടീ​രു​ന്നി​ല്ല.​ ​ആ​ത്മാ​ക്ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലെ​ ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.
ഈ​ ​മു​ന്ന​റി​യി​പ്പി​ലൊ​ന്നും​ ​കാ​ര്യ​മി​ല്ല.​ ​എ​ന്റെ​ ​കാ​ര്യം​ ​നോ​ക്ക് ​റോ​ഡ​രി​കി​ൽ​ ​നി​ന്ന​ ​എ​ന്നെ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​കാ​റ​ല്ലേ​ ​വ​ന്നി​ടി​ച്ച​ത്.​ ​എ​ന്നി​ട്ടി​പ്പോ​ ​പ​ഞ്ചാ​യ​ത്തു​കാ​ർ​ ​വ​ച്ച​ ​ബോ​‌​ർ​ഡ് ​വാ​യി​ച്ചാ​ ​തോ​ന്നും​ ​ന​മ്മ​ള് ​ചാ​വാ​ൻ​ ​തു​നി​ഞ്ഞി​റ​ങ്ങീ​താ​ന്ന്.


ഇ​രു​ന്നൂ​റ്റി​യ​മ്പ​ത് ​സി​സി​യു​ടെ​ ​ബൈ​ക്ക് ​അ​ടി​തെ​റ്റി​ ​വീ​ണ​തി​ൽ​ ​ര​ക്ത​സാ​ക്ഷി​യാ​ക്ക​പ്പെ​ട്ട​ ​അ​നൂ​പ് ​എ​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​നൊ​ഴി​ച്ച് ​ബാ​ക്കി​ ​എ​ല്ലാ​വ​രും​ ​അ​തി​നോ​ട് ​യോ​ജി​ച്ചു.​ ​വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​വ​ണ്ടി​യോ​ടി​ച്ച​തി​ന്റെ​ ​ഒ​രു​ ​കു​റ്റ​ബോ​ധം​ ​അ​നൂ​പി​നു​ള്ളി​ൽ​ ​നി​റ​ഞ്ഞു.​ ​അ​തു​കൊ​ണ്ടാ​കാം​ ​അ​യാ​ൾ​ ​തു​ട​ക്ക​ത്തി​ൽ​ ​ച​ർ​ച്ച​ക​ളി​ൽ​ ​നി​ശ​ബ്ദ​ത​ ​പാ​ലി​ക്കു​ക​യാ​യി​രു​ന്നു.
ഇ​നി​ ​ ആ​രാ​ണാ​വോ​ ​ എ​ന്നൊ​രു​ ​ചോ​ദ്യം​ ​ അ​വ​ർ​ക്കി​ട​യി​ൽ​ ​ആ​ശ​ങ്ക​പ്പെ​ട്ടു​ ​നി​ന്ന​തു​പോ​ലെ​ ​തോ​ന്നി.


ആ​ ​സ​മ​യ​ത്താ​ണ് ​തെ​ക്കു​നി​ന്നും​ ​വ​ട​ക്കോ​ട്ട് ​തി​ര​ക്കി​ട്ടു​ ​പോ​കു​ന്ന​ ​ഒ​രു​ ​കെ.​എ​സ്.​ആ​‌​ർ.​ടി.​സി​ ​ബ​സ് ​സ്റ്റോ​പ്പി​ൽ​ ​വ​ന്ന് ​നി​ന്ന​ത്.​ ​അ​തി​ൽ​ ​കു​ത്തി​നി​റ​ക്ക​പ്പെ​ട്ട​ ​മ​നു​ഷ്യ​രി​ൽ​ ​നി​ന്നും​ ​തെ​റി​ച്ചു ​വീ​ണെ​ന്ന​ ​പോ​ലെ​യാ​ണ് ​അ​ഹ​ല്യ​ പു​റ​ത്തു​വ​ന്ന​ത്.​ ​പു​രു​ഷാ​ര​ത്തി​ന്റെ​ ​മേ​ലു​കീ​ഴു​ ​നോ​ട്ട​മി​ല്ലാ​ത്ത​ ​വി​യ​ർ​പ്പു​ ​കൊ​ട്ട​യി​ൽ​ ​നി​ന്നും​ ​വെ​ളി​യി​ലേ​ക്കി​ട്ട​തി​ന്റെ​ ​ആ​ശ്വാ​സ​ത്തി​ൽ​ ​അ​വ​ൾ​ ​ദീ​ർ​ഘ​മാ​യൊ​ന്നു​ ​ശാ​സി​ച്ചു.​ ​പി​ന്നെ​ ​ബാ​ഗി​ൽ​ ​നി​ന്നും​ ​മൊ​ബൈ​ൽ​ ​ഫോ​ണെ​ടു​ത്ത് ​ആ​രെ​യോ​ ​തി​ടു​ക്ക​ത്തി​ൽ​ വി​ളി​ച്ചു.​ ​പി​ന്നെ​ ​അ​വ​ളി​റ​ങ്ങി​യ​ ​അ​രി​കി​ലെ​ ​സി​ഗ്ന​ൽ​ ​ചു​വ​പ്പി​ന്റെ​ ​ബ​ല​ത്തി​ൽ​ ​ഒ​റ്റ​ ​ഓ​ട്ട​ത്തി​ന് ​ഒ​രു​ ​പ​കു​തി​ ​ക​ട​ന്ന് ​ജം​ഗ്ഷ​ന്റെ​ ​ന​ടു​ക്കു​വ​ന്നു​ ​നി​ന്നു.​ ​അ​ഹ​ല്യ​യ്ക്ക് ​അ​പ്പു​റ​ത്തെ​ത്താ​ൻ​ ​ര​ണ്ട് ​വ​രി​യു​ള്ള​ ​പ​കു​തി​ ​റോ​ഡ് ​കൂ​ടി​ ​ക​ട​ക്കേ​ണ്ട​തു​ണ്ട്.
അ​നൂ​പി​ന് ​ശ​ബ്ദം​ ​നി​ല​ച്ച​തു​പോ​ലെ​യാ​യി.​ ​മ​രി​ച്ച​തി​നു​ശേ​ഷം​ ​അ​വ​ൻ​ ​ആ​ദ്യ​മാ​യാ​ണ് ​അ​വ​ളെ​ ​കാ​ണു​ന്ന​ത്.


അ​തി​നു​മു​ൻ​പ് ​എ​ത്ര​യോ​ ​ത​വ​ണ​ ​ക​ണ്ടി​രി​ക്കു​ന്നു.​ ​അ​പ്പോ​ഴെ​ല്ലാം​ ​അ​വ​ന്റെ​ ​ചു​ണ്ട് ​ഉ​ണ​ങ്ങു​ക​യും​ ​തൊ​ണ്ട​ ​ശ​ബ്‌​ദ​ത്തി​നാ​യി​ ​തി​ര​യു​ക​യും​ ​ചെ​യ്‌​ത​താ​ണ്.​ ​ദൂ​രെ​ ​ എ​വി​ടെ​യോ​ ​ഒ​രു​ ​ന​ഗ​ര​ത്തി​ൽ​ ​മ​ത്സ​ര​പ്പ​രീ​ക്ഷ​യ്‌​ക്കു​ ​പോ​യി​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു​ ​അ​വ​ൾ​ ​എ​ന്നു​ ​തോ​ന്നി.​ ​അ​വ​ളു​ടെ​ ​കൈ​യി​ൽ​ ​ഒ​രു​ ​ബോ​ൾ​ ​പോ​യി​ന്റ് ​പേ​ന​ ​ബാ​ഗി​ൽ​ ​വ​യ്‌​ക്കാ​ൻ​ ​മ​റ​ന്ന​തു​പോ​ലെ​ ​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.


ഒ​രേ​ ​സ​മ​യം​ ​ര​ണ്ട് ​വി​ഷ​മ​ത​ക​ളു​ടെ​ ​ന​ടു​വി​ലാ​യി​രി​ക്ക​ണം​ ​അ​വ​ൾ.​ ​അ​നൂ​പ് ​ചി​ന്തി​ച്ച​ത് ​ഇ​ങ്ങ​നെ​യാ​ണ്.​ ​എ​ഴു​തി​ത്തീ​ർ​ന്ന​ ​പ​രീ​ക്ഷ​യു​ടെ​ ​കി​ട്ടാ​നു​ള്ള​ ​മാ​ർ​ക്കി​ന്റെ​ ​ഉ​ത്ക​ണ്‌​ഠ​യും​ ​ഇ​രു​ട്ടി​ൽ​ ​ഇ​നി​ ​വീ​ട്ടി​ലെ​ത്താ​നു​ള്ള​ ​അ​ങ്ക​ലാ​പ്പും.
അ​വ​ളു​ടെ​ ​ദേ​ഹ​ത്തു​ള്ള​ ​ഇ​ത്തി​രി​സ്വ​‌​ർ​ണ​ത്തി​ള​ക്ക​വും​ ​രാ​ജ​പ്പ​ന്റെ​ ​സാ​ന്നി​ദ്ധ്യ​വും​ ​അ​നൂ​പി​നെ​ ​ഒ​ന്നു​കൂ​ടി​ ​സ​മ്മ​‌​ർ​ദ്ദ​ത്തി​ലാ​ഴ്‌​ത്തി​ ​ക​ള​ഞ്ഞു. അ​വ​ളി​പ്പോ​ൾ​ ​എ​ന്താ​യി​രി​ക്കും​ ​ആ​ലോ​ചി​ക്കു​ന്നു​ണ്ടാ​കു​ക.​ ​മു​മ്പെ​ല്ലാം​ ​അ​വ​ളെ​ ​മു​ഖാ​മു​ഖം​ ​എ​തി​രി​ടു​മ്പോ​ൾ​ ​അ​ത് ​ത​ന്നെ​ക്കു​റി​ച്ചാ​കു​മോ​ ​എ​ന്ന​വ​നു​ത്ക​ണ്ഠ​പ്പെ​ടാ​റു​ണ്ട്.​ ​ഒ​രു​ ​പി​ൻ​നോ​ട്ട​ത്തി​നാ​യി​ ​അ​വ​ൻ​ ​തി​രി​ഞ്ഞു​ ​നി​ന്നി​ട്ടു​ണ്ട്.


ഇ​ഷ്ട​മാ​ണേ​ ​പോ​യി​ ​പ​റ​യ​ടേ​ ​കൂ​വേ​ ​എ​ന്ന് ​ഇ​ട​ക്ക് ​നി​ർ​ത്തി​യ​തി​ൽ​ ​അ​മ​ർ​ഷം​ ​പൂ​ണ്ട് ​ബൈ​ക്ക് ​മു​ര​ണ്ടി​ട്ടു​ണ്ട്.
പ​ക്ഷേ,​ ​ഇ​ന്ന​തി​നൊ​ന്നും​ ​സാ​ദ്ധ്യ​ത​യി​ല്ല.​ ​ഒ​രു​പ​ക്ഷേ​ ​താ​നൊ​രാ​ണാ​യി​രു​ന്നെ​ങ്കി​ൽ​ ​എ​ന്നാ​ണെ​ങ്കി​ലോ.​ ​അ​വ​ന് ​വ​ല്ലാ​ത്ത​ ​കൗ​തു​കം​ ​തോ​ന്നി.​ ​ഇ​രു​ട്ട​ത്ത് ​ഒ​റ്റ​യ്‌ക്കാ​വു​ന്ന​ ​പെ​ണ്ണ് ​മ​റ്റെ​ന്ത് ​ചി​ന്തി​ക്കാ​നാ​ണ്.
അ​വ​നോ​ട് ​മ​റ്റൊ​രു​ ​പെ​ൺ​സു​ഹൃ​ത്ത് ​ക​ളി​യാ​യി​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​പെ​ണ്ണു​ങ്ങ​ൾ​ക്ക് ​ആ​ണാ​യി​രു​ന്നെ​ങ്കി​ലെ​ന്ന് ​ര​ണ്ട് ​സ​മ​യ​ത്തേ​ ​തോ​ന്നൂ.​ ​ഒ​ന്ന് ​പു​റ​ത്തു​വ​ച്ച് ​മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്ന് ​തോ​ന്നു​മ്പോ​ൾ.​ ​രാ​ത്രി​ ​ഒ​റ്റ​യ്‌​ക്ക് ​സ​ഞ്ച​രി​ക്കു​മ്പോ​ഴും.
അ​വ​ന​വ​ളെ​ ​ഒ​ന്നു​കൂ​ടി​ ​സൂ​ക്ഷി​ച്ചു​നോ​ക്കി.​ ​ത​ല​യി​ൽ​ ​ചൂ​ടി​യ​ ​വാ​ടി​യ​ ​മു​ല്ല​പ്പൂ​ ​പോ​ലെ​ ​നീ​ല​ചു​രി​ദാ​റി​ൽ​ ​അ​വ​ള​ങ്ങ​നെ​ ​വാ​ടി​ ​നി​ല്പാ​ണ്.
പെ​ട്ടെ​ന്നാ​ണ് ​അ​വ​നി​തു​വ​രെ​ ​പ​റ​യാ​ത്തൊ​രു​ ​പ്ര​ണ​യം​ ​അ​വ​ൻ​പോ​ലു​മ​റി​യാ​തെ​ ​പ​ര​ശു​രാ​മ​പ​തി​ ​ജം​ഗ്ഷ​നി​ലെ​ ​ചു​വ​പ്പു​സി​ഗ്ന​ൽ​ ​ത​ടു​ത്തി​ട്ട​ ​ടോ​റ​സ് ​ലോ​റി​ക​ളെ​യും​ ​ക​ട​ന്ന് ​ഡീ​സ​ൽ​ ​പി​ടി​ച്ച​ ​വാ​യു​വി​ലൂ​ടെ​ ​അ​വ​ളു​ടെ​ ​ചു​മ​ലി​ൽ​ ​ഒ​രു​ ​രാ​ത്രി​ ​മു​ല്ല​യു​ടെ​ ​മ​ണ​മാ​യി​ ​ചെ​ന്ന് ​തൊ​ട്ട​ത്.
ഓ​ർ​ക്കാ​പ്പു​റ​ത്തൊ​രു​ ​മു​ല്ല​മ​ണം​ ​ത​ന്നെ​ ​തേ​ടി​ ​വ​ന്ന​ത് ​അ​വ​ളു​ടെ​ ​പെ​ൺ​മ​ന​സ് ​തി​രി​ച്ച​റി​യു​ക​യും​ ​പി​ന്നി​ലെ​ ​സോ​മ​രാ​ജ​ന്റെ​ ​പൂ​ക്ക​ട​യി​ലേ​ക്ക് ​ഒ​ന്ന് ​ക​ണ്ണെ​റി​യു​ക​യും​ ​ചെ​യ്തു.​ ​ത​മി​ഴ്നാ​ട്ടു​കാ​രാ​യ​ ​കു​റ്റി​മു​ല്ല​പ്പൂ​ക്ക​ൾ​ക്ക​പ്പു​റ​മി​രു​ന്ന​ ​സോ​മ​രാ​ജ​ന്റെ​ ​ക​ണ്ണു​ക​ൾ​ ​ത​ന്നി​ലേ​ക്കെ​ന്ന​റി​ഞ്ഞ് ​തെ​ല്ലു​ ​പ​ക​പ്പോ​ടെ​ ​അ​വ​ൾ​ ​പൊ​ടു​ന്ന​നെ​ ​പി​ൻ​തി​രി​ഞ്ഞു.


അ​ടു​ത്ത​ ​നി​മി​ഷം​ ​അ​വ​ൾ​ക്കാ​യി​ ​സി​ഗ്ന​ൽ​ ​വീ​ഴു​ക​യും​ ​അ​വ​ൾ​ ​ന​ട​ന്നു​ ​തു​ട​ങ്ങു​ക​യും​ ​ചെ​യ്തു.​ ​പ​ക്ഷേ​ ​ഇ​തൊ​ന്നും​ ​ത​നി​ക്ക് ​ബാ​ധ​ക​മ​ല്ലെ​ന്ന​ ​മ​ട്ടി​ലാ​ണ് ​ആ​ ​വെ​ള്ള​ക്കാ​റ് ​പാ​ഞ്ഞു​ ​വ​ന്ന​ത്.​ ​അ​ത​വ​ളെ​ ​ഇ​ടി​ച്ചി​ട്ട് ​ഒ​ന്നു​ ​പ​ക​ച്ച് ​പ​ത​റി​ ​നി​ര​ങ്ങി​യ​ ​ശേ​ഷം​ ​ര​ക്ഷ​പ്പെ​ട്ടു​പാ​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു.​ ​പ​ര​ശു​രാ​മ​പ​തി​യി​ലെ​ ​ജീ​വ​നു​ള്ള​വ​രും​ ​അ​ല്ലാ​ത്ത​തു​മാ​യ​ ​മു​ഴു​വ​ൻ​ ​പേ​രും​ ​ഇ​തി​ന് ​അ​മ്പ​ര​പ്പോ​ടെ​ ​സാ​ക്ഷി​ക​ളാ​യി.


അ​താ​ ​വേ​റൊ​രാ​ൾ​...​ച​ന്ദ്ര​ന്റെ​ ​വി​ഹ്വ​ല​മാ​യ​ ​ശ​ബ്ദം​ ​അ​നൂ​പ് ​കേ​ട്ടു.​ ​ആ​ ​പെ​ൺ​കു​ട്ടി​ ​എ​ന്ത് ​പി​ഴ​ച്ചി​ട്ടാ​ണ്.​ ​പെ​ട്ടെ​ന്ന് ​ആ​ത്മാ​ക്ക​ളു​ടെ​ ​ച​ർ​ച്ച​ ​സ​ജീ​വ​മാ​യി.
സൈ​ക്കി​ളി​ൽ​ ​ലോ​റി​യി​ടി​ച്ച് ​മ​രി​ച്ച​ ​നാ​രാ​യ​ണേ​ട്ട​ൻ​ ​പ​റ​ഞ്ഞു.
''ആ​ ​പെ​ണ്ണി​ന്റെ​ ​കാ​ര്യം​ ​പോ​ക്കാ.​ ​രാ​ത്രീ​ല് ​വ​ണ്ടി​യി​ടി​ച്ചാ​ ​പി​ന്നെ​ ​തീ​ർ​ന്നു.​ ​അ​പ്പു​റ​ത്തൊ​രു​ ​ടോ​ൾ​പ്ലാ​സ​യും.​ ​ടോ​ൾ​ ​പി​രി​വു​കാ​രു​മു​ണ്ട് ​എ​ന്ന് ​പ​റ​ഞ്ഞി​ട്ടൊ​രു​ ​കാ​ര്യ​വു​മി​ല്ല.​ ​അ​വി​ടു​ത്തെ​ ​ആം​ബു​ല​ൻ​സ് ​എ​ന്നും​ ​കേ​ടാ​ണ്.​ ​ഇ​പ്പ​ ​ന്റെ​ ​കാ​ര്യം​ ​ത​ന്നേ​ടു​ക്ക്.​"" ​നാ​രാ​യ​ണേ​ട്ട​ൻ​ ​തെ​ല്ല് ​നി​ശ​ബ്ദ​നാ​യി.
ഒ​ന്ന​ര​മ​ണി​ക്കൂ​റ​ല്ലേ​ ​കെ​ട​ന്ന​ ​കെ​ട​പ്പ് ​കെ​ട​ന്ന​ത്.​ ​ആ​രും​ ​കാ​ണാ​ത്തോ​ണ്ട്വ​ന്ന​ല്ല.​ ​എ​ത്ര​യോ​ ​വ​ണ്ടി​ക്കാ​ര് ​ക​ണ്ടി​ട്ടു​ണ്ടാ​വും.​ ​കൊ​ണ്ടോ​യാ​ ​തൊ​ല്ല​യാ​ണ്.​ ​അ​ത​ന്നെ.


പെ​ട്ടെ​ന്നു​ണ്ടാ​യ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​അ​മ്പേ​ ​പ​ക​ച്ചു​പോ​യ​ ​അ​നൂ​പി​ന് ​അ​ല്പ​സ​മ​യം​ ​ആ​ലോ​ച​ന​യേ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​പി​ന്നീ​ട​വ​ൻ​ ​ക​രു​തി​ ​അ​ങ്ങ​നെ​യാ​വാ​ൻ​ ​വ​ഴി​യി​ല്ല.​ ​ഇ​ത്ര​യും​ ​മ​നു​ഷ്യ​ജീ​വി​ക​ൾ​ ​ഇ​വി​ടെ​യി​ല്ലേ.​ ​അ​വ​രൊ​രു​ ​പെ​ൺ​കു​ട്ടി​ ​മ​രി​ച്ചു​കാ​ണാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​മോ​ ​അ​ങ്ങ​നെ​ ​നോ​ക്കി​ ​നി​ൽ​ക്കാ​ൻ​ ​അ​വ​ർ​ക്കാ​കു​മോ.
ഇ​പ്പോ​ൾ​ ​പെ​ൺ​കു​ട്ടി​ക്ക് ​ചു​റ്റും​ ​നേ​രി​യൊ​രാ​ൾ​ക്കൂ​ട്ട​മു​ണ്ട്.
ഭാ​ഗ്യം​ ​ആ​രോ​ ​അ​വ​ളെ​ ​എ​ടു​ത്തു​യ​ർ​ത്തു​ന്നു​ണ്ട്.​ ​അ​വ​ൾ​ ​വാ​ടി​യ​ ​താ​മ​ര​ത്ത​ണ്ടു​പോ​ലെ​ ​കി​ട​ക്കു​ന്നു.​ ​അ​വ​ൾ​ക്കെ​ന്താ​ണ് ​പ​റ്റി​യി​രി​ക്കു​ക.​ ​അ​നൂ​പ​ന് ​ഉ​ത്ക​ണ്ഠ​ ​ഏ​റി​വ​ന്നു.​ ​പ​ര​ശു​രാ​മ​ ​പ​തി​യി​ലെ​ ​ഫ്ല​ക്‌​സ് ​ബോ​ർ​ഡി​ലേ​ക്ക് ​അ​വ​ളും​ ​വ​ന്നു​ ​ചേ​രു​മോ.
അ​വി​ടെ​ ​കൂ​ടി​യ​വ​ർ​ ​അ​വ​ളെ​ ​താ​ങ്ങി​പ്പി​ടി​ച്ച് ​ഒ​രു​ ​വ​ണ്ടി​യി​ൽ​ ​ക​യ​റ്റി.​ ​രാ​ത്രി​ ​വ​ണ്ടി​ക്കാ​രി​ലൊ​രാ​ൾ​ ​വ​ണ്ടി​യെ​ടു​ത്തി​രി​ക്കു​ന്നു.​ ​പ​ക്ഷേ​ ​അ​വ​ർ​ക്കി​ട​യി​ൽ​ ​ഒ​രു​ ​ത​ർ​ക്കമു​ള്ള​തു​പോ​ലെ​ ​തോ​ന്നി.​ ​ആ​രാ​ണ് ​കൂ​ടെ​ ​പോ​രു​ക.
രാ​ത്രി​വ​ണ്ടി​ക്കാ​ര​ൻ​ ​അ​ക്ഷ​മ​യോ​ടെ​ ​ചു​റ്റും​ ​കൂ​ടി​യ​വ​രെ​ ​നോ​ക്കി.​ ​''ആ​രെ​ങ്കി​ലും​ ​വ​ര​ണം​ ​ഞാ​നൊ​റ്റ​യ്ക്ക് ​കൊ​ണ്ടോ​വി​ല്ല.​""
​അ​യാ​ൾ​ ​ക​ട്ടാ​യം​ ​പ​റ​ഞ്ഞു.​ ​ത​ർ​ക്കം​ ​നീ​ളു​ന്ന​തി​നി​ടെ​യാ​ണ് ​അ​നൂ​പി​നെ​യും​ ​മ​റ്റാ​ത്മാ​ക്ക​ളെ​യും​ ​ഞെ​ട്ടി​ച്ചു​കൊ​ണ്ട് ​ക​ള്ള​ൻ​ ​രാ​ജ​പ്പ​ൻ​ ​ത​ന്റെ​ ​ഓ​ട്ടോ​റി​ക്ഷ​യു​മാ​യി​ ​വ​ന്ന​ത്.
''ഒ​രാ​ളെ​ങ്കി​ലും​ ​ത​യ്യാ​റാ​യ​ല്ലോ.​ ​എ​നി​ക്ക് ​വ​യ്യാ​ഞ്ഞി​ട്ടാ​ണ്.​ ​വാ​ത​ത്തി​ന്റെ​ ​അ​സു​ഖോ​ണ്ട്.​ ​പ്രാ​യാ​യി​ല്ലേ...​ആ​ശു​പ​ത്രീ​ലൊ​ക്കെ​ ​പോ​യി​ ​തൂ​ങ്ങി​പ്പി​ടി​ച്ച് ​നി​ൽ​ക്കാ​ൻ​ ​വ​യ്യ.""
ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​ര​ൻ​ ​ആ​രോ​ടെ​ന്നി​ല്ലാ​തെ​ ​പ​റ​ഞ്ഞു.​ ​രാ​ജ​പ്പ​ൻ​ ​അ​ഹ​ല്യ​യു​മാ​യി​ ​ഒ​റ്റ​ക്ക് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പാ​യു​ന്ന​ത് ​ക​ണ്ടു.​ ​ആ​ത്മാ​ക്ക​ളി​ലാ​രോ​ ​പ​റ​ഞ്ഞു.
''ചെ​റി​യ​ ​പെ​ൺ​കു​ട്ട്യാ.​ ​ര​ക്ഷ​പ്പെ​ട്ടാ​ ​മ​ത്യാ​ർ​ന്നു.""
''അ​തെ​ങ്ങ​ന്യാ​ ​കൊ​ണ്ടോ​യ​ ​ആ​ളെ​ ​ക​ണ്ടി​ല്ലേ.​ ​ക​ള്ള​ൻ​ ​രാ​ജ​പ്പ​ൻ.​ ​അ​വ​ന്റെ​ ​സ്വ​ഭാ​വം​ ​അ​റി​യാ​ണ്ടാ.​ ​അ​തി​ന്റെ​ ​മേ​ത്തു​ള്ള​ ​ഒ​രു​ത​രി​ ​സ്വ​ർ​ണം​ ​ബാ​ക്കീ​ണ്ടാ​വോ.​ ​സ്വ​ർ​ണം​ ​മാ​ത്രോ​..."" ​അ​ത് ​ശ​രി​യാ​ണെ​ന്ന​വ​ർ​ ​ഒ​ന്ന​ട​ങ്കം​ ​യോ​ജി​ച്ചു.​ ​ഈ​ ​രാ​ത്രി​യി​ൽ​ ​ആ​ ​വ​ക​തി​രി​വി​ല്ലാ​ത്ത​വ​ന്റെ​ ​കൂ​ടെ​ ​ക​യ​റ്റി​വി​ട്ട​ത് ​ശ​രി​യാ​യി​ല്ല.


''അ​ത​വി​ടെ​ ​കൂ​ടി​യ​വ​ന്മാ​ർ​ക്ക് ​തോ​ന്ന​ണ്ടേ.​ ​അ​വ​രു​ടെ​ ​വേ​ണ്ട​പ്പെ​ട്ട​ ​കു​ട്ട്യാ​ർ​ന്നെ​ങ്കീ​ ​ഇ​ങ്ങ​നെ​ ​ചെ​യ്യോ.""
ആ​ത്മാ​ക്ക​ളു​ടെ​ ​ച​ർ​ച്ച​ ​ന​ട​ന്നു​കൊ​ണ്ടി​രു​ന്നു.​ ​അ​നൂ​പി​നും​ ​ആ​ശ​ങ്ക​ ​തോ​ന്നി.​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​ ​ബോ​ധ​മി​ല്ലാ​തെ​ ​ഒ​റ്റ​യ്ക്ക്.​ ​അ​തും​ ​എ​ണ്ണം​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​ക​ള്ള​ന്റെ​ ​കൂ​ടെ.​ ​എ​ന്തൊ​ക്കെ​യാ​ണ് ​സം​ഭ​വി​ക്കു​ക.​ ​അ​വ​ളെ​ ​അ​യാ​ൾ​ ​ഉ​പ​ദ്ര​വി​ക്കു​മോ.​ ​എ​ന്താ​യാ​ലും​ ​ത​ങ്ങ​ൾ​ക്കെ​ന്തു​ ​ചെ​യ്യാ​ൻ​ ​പ​റ്റും.
ആ​ശ​ങ്ക​ ​മു​റ്റി​ ​നി​ന്ന​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ഒ​രു​ ​കു​ഴ​ൽ​ക്കി​ണ​ർ​ ​കു​ഴി​ക്കു​ന്ന​ ​വ​ണ്ടി​ ​താ​ഴെ​ ​ഹു​ങ്കാ​ര​ത്തോ​ടെ​ ​പാ​ഞ്ഞു​പോ​കു​ന്ന​ത​വ​ർ​ ​ക​ണ്ടു.​ ​അ​തി​ന് ​മു​ക​ളി​ലി​രു​ന്ന് ​തു​റ​ന്ന​ ​ആ​കാ​ശം​ ​നോ​ക്കി​ ​മൂ​ന്നാ​ല് ​പ​ണി​ക്കാ​ര് ​പി​ള്ളേ​ര് ​പാ​ട്ടു​മൂ​ളു​ന്നു.


''ഗ​തി​ ​കെ​ട്ടോ​ർ​ക്കു​ള്ള​താ​ണി​ ​പാ​ട്ടും​ ​ക​വി​തേ​മെ​ല്ലാം.​""
​ച​ന്ദ്ര​ൻ​ ​ആ​രോ​ടെ​ന്നി​ല്ലാ​തെ​ ​പ​റ​ഞ്ഞു.​ ​പ​ര​ശു​രാ​മ​ ​പ​തി​ ​ജം​ഗ്ഷ​നി​ൽ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യാ​ൻ​ ​തു​ട​ങ്ങി.​ ​ആ​കാ​ശ​ത്ത് ​ന​ക്ഷ​ത്ര​ങ്ങ​ൾ​കെ​ട്ട് ​വെ​ളി​ച്ചം​ ​ജം​ഗ്ഷ​നി​ലെ​ ​കു​രി​ശു​ ​പോ​ലു​ള്ള​ ​ടാ​ർ​ ​റോ​ഡി​ലേ​ക്കൊ​തു​ങ്ങി.​ ​ആ​ത്മാ​ക്ക​ൾ​ ​പി​രി​യാ​ൻ​ ​തു​ട​ങ്ങി.​ ​അ​വ​ൾ​ക്കെ​ന്തു​പ​റ്റി​ ​എ​ന്ന​ ​ആ​ശ​ങ്ക​ ​അ​നൂ​പി​ൽ​ ​ത​ങ്ങി​നി​ന്നു.​ ​ആ​ക്സി​ഡ​ന്റി​നെ​ക്കാ​ളും​ ​അ​വ​നി​പ്പോ​ൾ​ ​പേ​ടി​ച്ച​ത് ​ക​ള്ള​ൻ​ ​രാ​ജ​പ്പ​നെ​യാ​ണ്.


ഇ​തേ​ ​സ​മ​യം​ ​തി​രി​ച്ചു​ ​പ​ര​ശു​രാ​മ​പ​തി​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​യി​ലാ​യി​രു​ന്നു​ ​രാ​ജ​പ്പ​ന്റെ​ ​ആ​ത്മാ​വ്.​ ​പെ​ൺ​കു​ട്ടി​യെ​യും​ ​കൊ​ണ്ട് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​കും​വ​ഴി​ ​പൂ​ക്ക​ച്ച​വ​ട​ക്കാ​ര​നും​ ​ലോ​ട്ട​റി​ക്കാ​ര​നും​ ​ചേ​ർ​ന്ന് ​വ​ണ്ടി​ ​ത​ട​ഞ്ഞ​തും​ ​ത​ന്റെ​ ​ത​ല​ക്ക​ടി​ച്ച​തും​ ​അ​വ​ളെ​ ​അ​വ​രു​ടെ​ ​വ​ണ്ടി​യി​ൽ​ ​ക​യ​റ്റി​ക്കൊ​ണ്ട് ​പോ​യ​തു​മെ​ല്ലാം​ ​ഒ​രു​ ​സ്വ​പ്നം​ ​പോ​ലെ​ ​അ​വ​നെ​ പി​ന്തു​ട​ർ​ന്നു.​ ​പ​ര​ശു​രാ​മ​പ​തി​യോ​ട് ​ബ​ന്ധ​പ്പെ​ട്ടി​ട്ടാ​ണെ​ങ്കി​ലും​ ​രാ​ജ​പ്പ​ന്റെ​ ​ചി​ത്രം​ ​അ​വി​ടു​ത്തെ​ ​ഫ്ല​ക്‌​സി​ൽ​ ​വ​രും​ ​കാ​ല​ത്ത് ​ആ​രും​ ​വ​യ്ക്കാ​നി​ട​യി​ല്ല.​ ​കാ​ര​ണം​ ​രാ​ജ​പ്പ​ൻ​ ​മ​രി​ച്ച​ത് ​ആ​ക്‌​സി​ഡ​ന്റി​ല​ല്ല​ല്ലോ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , LITERATURE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.