SignIn
Kerala Kaumudi Online
Sunday, 19 January 2020 2.27 PM IST

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം, റിസോർട്ടിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു

mavoist

മേപ്പാടി: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിലാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. ഇന്നലെ രാത്രി മാവോയിസ്റ്റുകൾ റിസോർട്ടിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. റിസോർട്ടിന്റെ ചുവരിൽ മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മറ്റിയുടെ പേരിൽ പോസ്റ്ററും പതിച്ചിരുന്നു. ആദിവാസി സ്ത്രീളോടുള്ള മോശം പെരുമാറ്റത്തിന്റെ പ്രതികാരമാണ് ആക്രമണം എന്നാണ് പോസ്റ്രറിൽ പറയുന്നത്. മേപ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ സീസണിൽ ആദിവാസി സ്ത്രീകളെ വഴിയിൽ തടഞ്ഞ് നിർത്തി അരിയും മറ്റും നൽകാമെന്ന് പറഞ്ഞ് റിസോർട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നടത്തിപ്പുകാരുടെ ഗൂഢപദ്ധതിക്കെതിരെയാണ് ഈ ആക്രമണം. ആദിവാസി സ്ത്രീകളെ ലൈംഗികമായി ചൂഷണത്തിനായി കെണിയിൽപെടുത്തുകയും ചെയ്യുന്ന റിസോർട്ട് മാഫിയക്കെതിരായ താക്കീതാണിത്.

  • ആദിവാസികൾ ആരുടെയും കച്ചവട വസ്തുക്കളല്ല.
  • ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സർക്കാർ ടൂറിസം മാഫിയക്കെതിരെ ഒന്നിക്കുക.
  • ആദിവാസി കോളനി പരിസരത്തുനിന്ന് മുഴുവൻ റിസോർട്ടുകാരെയും അടിച്ചോടിക്കുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WAYANAD, MEPPADI, MAVOIST ATTACK, RESORT ATTACK, MAOIST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.