SignIn
Kerala Kaumudi Online
Wednesday, 26 February 2020 1.15 PM IST

'ഇതു പിണറായി ചോദിച്ചുവാങ്ങിയ പ്രഹരം, നിന്നുകൊള്ളാതെ മറ്റു വഴിയില്ല'; സർക്കാർ- ഗവർണർ തർക്കത്തിൽ കേന്ദ്രമന്ത്രി

cm-

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഉടലെടുത്ത തർക്കത്തിൽ ഗവർണറെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണഘടന ചോദ്യം ചെയ്യപ്പെടുന്നിടത്ത് ഇടപെടുകയെന്ന കർത്തവ്യമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നതെന്ന് വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. ഭരണഘടന അനുസരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി ചോദിച്ചുവാങ്ങിയ പ്രഹരമാണിതെന്നും നിന്നുകൊള്ളാതെ പിണറായിക്ക് മറ്റു വഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.


'നിയമം,ഭരണഘടന... ഇതു രണ്ടും അറിയാവുന്ന ഗവർണർ. ആ ഗവർണറോട് തർക്കിക്കാൻ ചെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോ ഏതു നേരത്ത് തോന്നിയ ബുദ്ധിയാണിതെന്ന് വിലപിക്കുന്നുണ്ടാവും. ഒരുപാട് ഉപദേശകരെ അണിനിരത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പോൾ മനസിലായില്ലേ ശ്രീ പിണറായി? സർക്കാരിനോട് വിശദീകരണം തേടുമെന്ന് റൂൾസ് ഓഫ് ബിസിനസ് വായിച്ചു കേൾപ്പിച്ചാണ് ഗവർണർ പറഞ്ഞത്.ഭരണഘടന ചോദ്യചെയ്യപ്പെടുന്നിടത്ത് ഇടപെടുകയെന്ന കർത്തവ്യമാണ് ഗവർണർ നിർവഹിക്കുന്നത്. മുഖ്യമന്ത്രി ഭരണഘടന അനുസരിച്ചേ മതിയാകൂ. ചോദിച്ചു വാങ്ങിയ പ്രഹരമാണ്. നിന്നുകൊള്ളാതെ പിണറായിക്ക് മറ്റ് വഴിയില്ല....

മുരളീധരൻ കുറിച്ചു..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOVERNOR ARIF MOHAMMAD KHAN, BURN EFFIGY OF CM PINARAYI VIJAYAN, V MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.