SignIn
Kerala Kaumudi Online
Monday, 24 February 2020 3.13 PM IST

അതിവേഗ പാതയ്ക്കെതിരെ റെയിൽവേ വിരുദ്ധസമിതി

കോട്ടയം : കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയിൽവേ സർവേ പൂർത്തിയായതോടെ സ്ഥലം നഷ്ടപ്പെടുന്നവർ സമരപ്രഖ്യാപനവുമായി രംഗത്ത് . മുളക്കുളത്തും പെരുവയിലും രണ്ട് മത്സ്യതൊഴിലാളി കോളനികളിലായി 800 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചും 150 ഓളം ഏക്കർ നെൽപ്പാടം നികത്തിയുമാണ് പാത കടന്നു പോകുന്നതെന്ന് ആരോപിച്ച് സെമി ഹൈ സ്പീഡ് റയിൽവേ വിരുദ്ധസമിതി ഇന്ന് കളകടറേറ്റ് ധർണയും സമരപ്രഖ്യാപന കൺവെൻഷനും നടത്തും.

കഞ്ഞിക്കുഴി, ഏറ്റുമാനൂർ,ഞീഴുർ, പെരുവ ,പിറവം കാക്കനാട് വഴിയാണ് പാത കടന്നു പോകുന്നത്. ആകാശ സർവേ പൂർത്തിയായതോടെ ഏറ്റെടുക്കുന്ന സ്ഥലങ്ങൾ മാർക്കു ചെയ്തു തുടങ്ങി. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് ട്രയിൻ ഓടുക. 66079 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റെയിൽ വേയും സംസ്ഥാന സർക്കാരും സംയുക്തമായാണ് പദ്ധതി ചെലവ് വഹിക്കുക. ലൈൻ പ്രവർത്തനക്ഷമമാകുമ്പോൾ വലിയ പ്രകമ്പനങ്ങൾ ഒഴിവാക്കാൻ ഇരു വശങ്ങളിലും സംരക്ഷിത മതിലുകളും ബഫർ സോണുകളും വേണ്ടി വരും. ഇന്നത്തെ കളക്ടറേറ്റ് ധർണ തിരുവഞ്ചൂർ രാധാകൃഷ്ണനും സമരപ്രഖ്യാപന കൺവെൻഷൻ മോൻസ് ജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും.

മേൽപാലങ്ങളിലൂടെയല്ല പാത കടന്നു പോകുന്നത്. ജില്ലയിൽ നിരവധി വീടുകൾ പൊളിച്ചു കളയേണ്ടി വരും.പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന കോളനികളാണ് ഇതിൽ കൂടുതലും . എത്ര സ്ഥലം നഷ്ടപ്പെടുമെന്ന വിവരം പോലും അധികൃതർ പുറത്തു പറയാതെ രഹസ്യമായി ആകാശ സർവേ നടത്തുകയായിരുന്നു. സമരമല്ലാതെ മറ്റൊരു മാർഗവും ഞങ്ങളുടെ മുന്നിലില്ല.

തോമസ്, സെമി ഹൈസ്പീഡ് റയിൽവേ വിരുദ്ധ സമിതി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, RAILWAY LINE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.