SignIn
Kerala Kaumudi Online
Saturday, 04 April 2020 10.15 PM IST

21 ന് പട്ടയമേള ആയിരം കുടുംബങ്ങൾ ഭൂവുടമകളാകും

കൽപ്പറ്റ: ജില്ലാതല പട്ടയമേള ജനുവരി 21 ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന 500 കുടുംബങ്ങൾക്കുളള പട്ടയവും അഞ്ഞൂറോളം ഭൂരഹിതരായ പട്ടിക വർഗ്ഗക്കാർക്കുളള വനഭൂമിയുടെ കൈവശ രേഖയും മന്ത്രി കൈമാറും. ലാന്റ് ട്രിബ്യൂണൽ പട്ടയം, ദേവസ്വം പട്ടയം, എൽ.എ. പട്ടയം, മിച്ചഭൂമി പട്ടയം തുടങ്ങിയ പട്ടയങ്ങളാണ് വിതരണം ചെയ്യുക.

സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകുമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, ഒ.ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാകളക്ടർ ഡോ.അദീല അബ്ദുളള തുടങ്ങിയവർ പങ്കെടുക്കും. കുപ്പാടിത്തറ വില്ലേജിനോടനുബന്ധിച്ച് നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ താക്കോൽദാനവും ചടങ്ങിൽ റവന്യൂ മന്ത്രി നിർവ്വഹിക്കും.

സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

മാനന്തവാടി: ജില്ലയിലെ നാലാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസും ഉദ്ഘാടനത്തിനൊരുങ്ങി. മാനന്തവാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 21 ന് രാവിലെ 10 ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കും.

ആധുനിക സൗകര്യത്തോടെ 43,85,000 രൂപ ചെലവിട്ടാണ് സ്മാർട്ട് വില്ലേജ് നിർമ്മിച്ചത്. ലോക്കർ സംവിധാനം, ഇരിപ്പിട സൗകര്യം, വിശാലമായ വെയ്റ്റിംഗ് ഏരിയ, അംഗപരിമിതർക്കുളള റാമ്പ്, ഇ ഓഫീസ് പ്രവർത്തനത്തിനുളള നെറ്റ്‌വർക്ക് സൗകര്യം, യു.പി.എസ്, ചുറ്റുമതിൽ, ശൗചാലയം, കുടിവെളള സൗകര്യം തുടങ്ങിയവയോടെയാണ് ഓഫീസ് ഒരുങ്ങിയിരിക്കുന്നത്. നിലവിൽ മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളാണ് ജില്ലയിലുളളത്. ചെറുകാട്ടൂർ, കുപ്പാടി, കൽപ്പറ്റ എന്നീ വില്ലേജ് ഓഫീസുകളെയാണ് നേരത്തെ സ്മാർട്ട് വില്ലേജ് ഓഫീസാക്കിയത്.

ജില്ലാ നിർമ്മിതി കേന്ദ്രയാണ് മുഴുവൻ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും നിർമ്മാണം നടത്തിയത്.
ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ വി.ആർ പ്രവീജ് തുടങ്ങിയവർ പങ്കെടുക്കും. റവന്യൂ ജീവനക്കാർക്കായി നിർമ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്സിന്റെ താക്കോൽദാനവും ചടങ്ങിൽ റവന്യൂ മന്ത്രി നിർവ്വഹിക്കും.

(ചിത്രം)
ഉദ്ഘാടനത്തിനൊരുങ്ങിയ മാനന്തവാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.