SignIn
Kerala Kaumudi Online
Thursday, 02 April 2020 12.43 PM IST

അഭിനയിക്കുന്നതിനെക്കാൾ ഇഷ്ടം അഭിനയിപ്പിക്കുന്നതിനോട്; തുറന്നു പറഞ്ഞ് സി​ദ്ദി​ഖ്

siddique

മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ച​രി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​ഗോ​ഡ്ഫാ​ദ​ർ.​ ​തി​യേ​റ്റ​റി​ൽ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​ദി​വ​സം​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ട​ ​സി​നി​മ​യെ​ന്ന​ ​ഗോ​ഡ്ഫാ​ദ​റി​ന്റെ​ ​റെ​ക്കോ​ർ​ഡ് ​മ​റി​ക​ട​ക്കാ​ൻ​ ​ഇ​തു​വ​രെ​യ്ക്കും​ ​മ​റ്റൊ​രു​ ​മ​ല​യാ​ള​ ​ചി​ത്ര​ത്തി​ന് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​പി​ന്നെ​യും​ ​പ​ല​ത​വ​ണ​ ​ഹി​റ്റു​ക​ൾ​ ​ഒ​രു​ക്കി​യ​ ​സി​ദ്ദി​ഖ് ​ലാ​ൽ​ ​എ​ന്ന​ ​വി​ജ​യ​ജോ​ഡി​ക​ളു​ടെ​ ​തു​ട​ർ​ന്നു​ള്ള​ ​സ​ഞ്ചാ​രം​ ​ര​ണ്ടു​വ​ഴി​ക​ളി​ലൂ​ടെ​യാ​യി.​ ​ലാ​ൽ​ ​മി​ക​ച്ച​ ​ ന​ട​നാ​യ​പ്പോ​ഴും​ ​സി​ദ്ദി​ഖി​ന് ​പ്രി​യം​ ​സം​വി​ധാ​യ​ക​ന്റെ​ ​ കു​പ്പാ​യ​ത്തോ​ടു​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യ​ ​ത​ന്റെ​ ​പു​തി​യ​ ​ചി​ത്രം​ ​ബി​ഗ് ​ബ്ര​ദ​റി​ന്റെ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ​സി​ദ്ദി​ഖ്.

മോ​ഹ​ൻ​ലാ​ലു​മാ​യി​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​മ്പോ​ൾ​ ​ന​ൽ​കു​ന്ന​ ​പ്ര​തീ​ക്ഷ​ ​എ​ന്താ​ണ് ?
ലാ​ൽ​ ​ഒ​രു​ ​പി​ടി​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ചെ​യ്തി​രി​ക്കു​ന്നു.​ ​മ​മ്മൂ​ക്ക​യും​ ​ലാ​ലും​ ​ചെ​യ്യാ​ത്ത​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്ലെ​ന്നാ​ണ് ​എ​നി​ക്കു​ ​തോ​ന്നു​ന്ന​ത്.​ ​അ​തി​ൽ​ ​നി​ന്നും​ ​വ്യ​ത്യ​സ്ത​മാ​യ​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ഉ​ണ്ടാ​ക്കി​ ​എ​ടു​ക്കു​ക​ ​എ​ന്നു​ ​പ​റ​യു​ന്ന​ത് ​ഒ​രു​ ​വ​ലി​യ​ ​ച​ല​ഞ്ചാ​ണ്.​ ​ആ​ ​ഒ​രു​ ​അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ​ഇ​ങ്ങ​നൊ​രു​ ​കാ​ര​ക്ട​ർ​ ​വീ​ണു​ ​കി​ട്ടു​ന്ന​ത്.​ ​ഇ​തു​ ​ചെ​യ്യാ​ൻ​ ​ലാ​ലി​ന് ​മാ​ത്ര​മേ​ ​ക​ഴി​യു​ക​യു​ള്ളു​ ​എ​ന്ന് ​ചി​ന്തി​ക്കു​ന്നി​ട​ത്തു​ ​നി​ന്നാ​ണ് ​ബി​ഗ് ​ബ്ര​ദ​ർ​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​അ​മ്മ​ ​ഷോ​യ്ക്കി​ട​യി​ലാ​ണ് ​ലാ​ലി​നോ​ട് ​ക​ഥ​ ​പ​റ​യുന്ന​ത്.​ ​വ​ൺ​ ​ലൈ​ൻ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ത​ന്നെ​ ​ലാ​ലി​ന് ​ഇ​ഷ്ട​മാ​യി.​ ​ഇ​തി​ലെ​ ​ലാ​ലി​നെ​ ​പ്രേ​ക്ഷ​ക​ർ​ ​ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കും​ ​കാ​ണു​ന്ന​ത്.​ ​പ്രേ​ക്ഷ​ക​ൻ​ ​എ​പ്പോ​ഴും​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്ന​ ​ന​ട​നി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​അ​റി​യാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.​ ​ആ​ ​താ​ത്പ​ര്യ​ത്തെ​ ​മു​ൻ​നി​ർ​ത്തി​ ​കൊ​ണ്ടു​ള്ള​ ​സി​നി​മ​യാ​ണ് ​ബി​ഗ് ​ബ്ര​ദ​ർ.

വി​യ​റ്റ്നാം​ ​കോ​ള​നി​യി​ൽ​ ​നി​ന്ന് ​ബി​ഗ് ​ബ്ര​ദ​റി​ലെ​ത്തി​ ​നി​ൽ​ക്കു​മ്പോ​ൾ​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്ന​ ​സു​ഹൃ​ത്തി​ന് ​സം​ഭ​വി​ച്ച​ ​മാ​റ്റം?
ലാ​ലി​ന്റെ​ ​ബേ​സി​ക് ​കാ​ര​ക്ട​റി​ന് ​ഒ​രു​ ​മാ​റ്റ​വും​ ​വ​ന്നി​ട്ടി​ല്ല.​ ​വി​യ​റ്റ്നാം​ ​കോ​ള​നി​യി​ൽ​ ​അ​ഭി​ന​യി​ക്കു​മ്പോ​ഴു​ള്ള​ ​ലാ​ലി​ന്റെ​ ​ഇ​മേ​ജ​ല്ല​ ​ഇ​പ്പോ​ഴു​ള്ള​ത്.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​കൊ​മേ​ഴ്സ്യ​ൽ​ ​വാ​ല്യു​വു​ള്ള​ ​താ​ര​മാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ ​പ​ക്ഷേ​ ​ഇ​തൊ​ന്നും​ ​ത​ന്നെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ്യ​ക്തി​ത്വ​ത്തി​ലോ​ ​സ്വ​ഭാ​വ​ത്തി​ലോ​ ​ഒ​രു​ ​മാ​റ്റ​വും​ ​വ​രു​ത്തി​യി​ട്ടി​ല്ല.​ ​ഇ​മേ​ജും​ ​വ​ർ​ക്കിം​ഗ് ​സ്‌​റ്റൈ​ലു​മൊ​ക്കെ​ ​മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​സ്വ​ഭാ​വ​ത്തി​ൽ​ ​ലാ​ലി​ന് ​ഒ​രു​ ​മാ​റ്റ​വു​മി​ല്ല.​ ​ഇ​പ്പോ​ഴും​ ​ആ​ദ്യ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ത്രി​ല്ലാ​ണ് ​ലാ​ലി​ന്.​ ​അ​തു​ ​ത​ന്നെ​യാ​ണ് ​എ​ല്ലാ​ ​ന​ട​ന്മാ​ർ​ക്കും​ ​വേ​ണ്ട​ത്.​ ​മ​ടു​പ്പ് ​വ​ര​രു​ത്.​ ​ചെ​യ്യു​ന്ന​ ​ജോ​ലി​യോ​ട് ​മ​ടു​പ്പ്​ ​വ​ന്നാ​ൽ​ ​എ​ല്ലാ​യി​ട​ത്തും​ ​അ​ത് ​പ്ര​തി​ഫ​ലി​ക്കും.

കൈ​യി​ലെ​ ​പ​രി​ക്കു​മാ​യി​ ​മോ​ഹ​ൻ​ലാ​ൽ​ ​ഫൈ​റ്റ് ​ചെ​യ്ത​ത് ​വാ​ർ​ത്ത​യാ​യ​ല്ലോ?

വി​ദേ​ശ​ത്ത് ​കുടുംബവുമായു​ള്ള​ ​യാ​ത്ര​യ്ക്കി​ടെ​ ​പ​റ്റി​യ​താ​ണ​ത്.​ ​ഷൂ​ട്ടി​നി​ട​യി​ൽ​ ​ആ​ദ്യ​മൊ​ന്നും​ ​ലാ​ൽ​ ​ഞ​ങ്ങ​ളെ​ ​അ​ത് ​അ​റി​യി​ച്ചി​ല്ല.​ ​ചെ​റി​യ​ ​വേ​ദ​ന​യ​ല്ലേ​ ​ഉ​ള്ളൂ​ ​എ​ന്ന് ​പ​റ​ഞ്ഞു​ ​ഫൈ​റ്റ് ​ചെ​യ്തു.​ ​കൈ​യി​ലെ​ ​പ​രി​ക്കും​ ​വ​ച്ചു​ ​കൊ​ണ്ട് ​നാ​ലു​ ​ദി​വ​സ​മാ​ണ് ​ഫൈ​റ്റ് ​ചെ​യ്ത​ത്.​ ​അ​ത് ​നി​സാ​ര​ ​കാ​ര്യ​മ​ല്ല.​ ​ഇ​ങ്ങ​നൊ​ന്നും​ ​ചെ​യ്യ​രു​തേ​ ​ലാ​ലേ​ട്ടാ​ ​എ​ന്ന് ​അ​നൂ​പ് ​എ​ഴു​തി​യ​ത് ​അ​തു​കൊ​ണ്ടാ​ണ്.​ ​എ​നി​ക്കു​ ​സു​ഖ​മി​ല്ല​ ​ഷൂ​ട്ടിം​ഗ് ​നി​ർ​ത്തി​വ​യ്ക്ക് ​എ​ന്ന് ​വേ​ണ​മെ​ങ്കി​ൽ​ ​ലാ​ലി​നു​ ​പ​റ​യാം.​ ​ഓ​പ്പ​റേ​ഷ​ന്​ ​വേ​ണ്ടി​ ​പോ​കു​മ്പോ​ഴാ​ണ് ​കാ​ര്യ​ത്തി​ന്റെ​ ​ഗൗ​ര​വം​ ​ഞ​ങ്ങ​ൾ​ ​പോ​ലും​ ​മ​ന​സി​ലാ​ക്കു​ന്ന​ത്.​ ​ഒ​ന്നു​ ​പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ​ ​ഷൂ​ട്ടിം​ഗ് ​നി​റു​ത്തി​ ​വ​യ്ക്കാ​മാ​യി​രു​ന്ന​ല്ലോ​ ​എ​ന്ന് ​ഞാ​ൻ​ ​ചോ​ദി​ച്ച​പ്പോ​ൾ,​ ​ഹേ​യ്...​ ​നി​റു​ത്തി​വ​ച്ചാ​ൽ​ ​ന​മ്മു​ടെ​ ​റി​ലീ​സൊ​ക്കെ​ ​മാ​റ്റി​ ​വ​യ്ക്ക​ണ്ടേ​ ​എ​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​തി​രി​ച്ചു​ ​ചോ​ദി​ച്ച​ത്.

അ​ർ​ബാ​സ് ​ഖാ​നി​ലേ​ക്കെ​ത്തി​യ​ത്?
ഒ​രു​ ​നോ​ർ​ത്ത് ​ഇ​ന്ത്യ​ൻ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റു​ടെ​ ​വേ​ഷ​മാ​ണ് ​അ​ർ​ബാ​സ് ​ഇ​തി​ൽ​ ​ചെ​യ്യു​ന്ന​ത്.​ ​നോ​ർ​ത്ത് ​ഇ​ന്ത്യ​ൻ​ ​ആ​ക്ട​ർ​ ​ത​ന്നെ​ ​അ​തി​ന് ​വേ​ണ​മെ​ന്ന് ​ആ​ലോ​ചി​ച്ച​പ്പോ​ൾ​ ​അ​ർ​ബാ​സ് ​ഖാ​ൻ​ ​ചെ​യ്താ​ൽ​ ​ന​ന്നാ​യി​രി​ക്കും​ ​എ​ന്ന​ ​അ​ഭി​പ്രാ​യം​ ​വ​ന്നു.​ ​അ​ർ​ബാ​സി​നെ​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​എ​നി​ക്ക് ​അ​റി​യു​ക​യും​ ​ചെ​യ്യാം.​ ​അ​ങ്ങ​നെ​യാ​ണ് ​പു​ള്ളി​യെ​ ​വി​ളി​ക്കു​ന്ന​ത്.​ ​പ​രി​ച​യം​ ​മു​ത​ലെ​ടു​ക്കു​ക​യാ​ണെ​ന്ന് ​തോ​ന്ന​രു​തേ​ ​എ​ന്ന​ ​മു​ഖ​വു​ര​യോ​ടെ​യാ​ണ് ​സം​സാ​രി​ച്ച​ത്.​ ​ക​ഥ​ ​പ​റ​ഞ്ഞു​ ​ക​ഴി​ഞ്ഞ​പ്പോ​ൾ,​ ​ഇ​തു​ ​ഞാ​ൻ​ ​ചെ​യ്യും​ ​എ​ന്നാ​യി​രു​ന്നു​ ​അ​ർ​ബാ​സി​ന്റെ​ ​മ​റു​പ​ടി.​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യ​ണ​മെ​ന്ന​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​ലി​യൊ​രു​ സ്വപ്നമാ​യി​രു​ന്നു.​ ​അ​ത് ​ബി​ഗ് ​ബ്ര​ദ​റി​ലൂ​ടെ​ ​ന​ട​ക്കു​ക​യും​ ​ചെ​യ്തു.

ന​ട​നാ​യ​ ​ലാ​ലി​നെ​ ​സ്വ​ന്തം​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​പ്പി​ക്കാ​ൻ​ ​സി​ദ്ദി​ഖി​ന് ​ഫു​ക്രി​ ​വ​രെ​ ​സ​മ​യ​മെ​ടു​ക്കേ​ണ്ടി​ ​വ​ന്ന​ല്ലോ?
ഫു​ക്രി​ക്ക് ​മു​മ്പ് ​ക്രോ​ണി​ക്ക് ​ബാ​ച്ചി​ല​ർ​ ​ത​മി​ഴി​ൽ​ ​'എ​ങ്ക​ൾ​ ​അ​ണ്ണെ​" ​എ​ന്ന​ ​പേ​രി​ൽ​ ​മൊ​ഴി​ ​മാ​റ്റി​യ​പ്പോ​ൾ​ ​ലാ​ൽ​ ​പ്ര​ധാ​ന​ ​വേ​ഷം​ ​ചെ​യ്തി​രു​ന്നു.​ ​പ്ര​ധാ​ന​മാ​യി​ട്ടും​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ഉ​ണ്ടാ​യ​തി​നു​ ​ശേ​ഷം​ ​മാ​ത്ര​മാ​ണ് ​ഞാ​ൻ​ ​എ​പ്പോ​ഴും​ ​ആ​ർ​ട്ടി​സ്റ്റു​ക​ളി​ലേ​ക്ക് ​എ​ത്തു​ക.​ ​ലാ​ലി​നെ​ ​അ​ഭി​ന​യി​പ്പി​ക്ക​ണം​ ​എ​ന്നു​പ​റ​ഞ്ഞു​ ​കൊ​ണ്ട് ​ഞാ​നി​തു​വ​രെ​ ​ഒ​രു​ ​കാര​ക്ട​ർ​ ​ആ​ലോ​ചി​ച്ചി​ട്ടി​ല്ല.​ ​ഓ​രോ​ ​സി​നി​മ​ ​ക​ഴി​യു​മ്പോ​ഴും​ ​അ​ടു​ത്ത​ത് ​ആ​രാ​യി​രി​ക്കും​ ​എ​ന്ന​തു​ ​മാ​ത്ര​മാ​യി​രി​ക്കും​ ​മ​ന​സി​ൽ.

മ​ല​യാ​ള​ ​സി​നി​മ​ ​ക​ണ്ട​ ​ഏ​റ്റ​വും​ ​ക​രു​ത്തു​റ്റ​ ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ​ ​ആ​ന​പ്പാ​റ​ ​അ​ച്ചാ​മ്മ​യെ​ ​ഫി​ലോ​മി​ന​യ്ക്ക് ​സ​മ്മാ​നി​ച്ച​ത് ​സി​ദ്ദി​ഖ് ​ലാ​ലാ​ണ്.​ ​ശ​ങ്ക​രാ​ടി,​ ​പ​റ​വൂ​ർ​ ​ഭ​ര​ത​ൻ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​കാ​ര്യ​വും​ ​അ​ങ്ങ​നെ​ ​ത​ന്നെ.​ ​പു​തി​യൊ​രു​ ​ക​ഥ​ ​മ​ന​സി​ലേ​ക്ക് ​വ​രു​മ്പോ​ൾ​ ​ഇ​വ​രു​ടെ​യൊ​ക്കെ​ ​അ​ഭാ​വം​ ​അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടോ?
പ​ല​പ്പോ​ഴും​ ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​ഈ​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യാ​ൻ​ ​ന​മു​ക്കി​പ്പോ​ൾ​ ​ആ​ളി​ല്ല​ല്ലോ​ ​എ​ന്ന് ​പ​ല​ ​അ​വ​സ​ര​ങ്ങ​ളി​ലും​ ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​ഉ​ദാ​ഹ​ര​ണ​മാ​യി​ട്ട് ​കൊ​ച്ചി​ൻ​ ​ഹ​നീ​ഫ.​ ​ഹ​നീ​ഫ്ക്ക​യെ​ ​എ​പ്പോ​ഴും​ ​മി​സ് ​ചെ​യ്യാ​റു​ണ്ട്.​ ​ഇ​ന്ന​സെ​ന്റ് ​ചേ​ട്ട​ന്റെ​ ​പ​ഴ​യ​ ​ആ​ ​വേ​ഗ​ത,​ ​കാ​ര​ണ​വ​രെ​ ​സ​ങ്ക​ൽ​പ്പി​ക്കു​മ്പോ​ൾ​ ​മ​ന​സി​ൽ​ ​വ​രു​ന്ന​ ​ശ​ങ്ക​രാ​ടി​ച്ചേ​ട്ട​ൻ,​ ​ഫി​ലോ​മി​ന​ ​ചേ​ച്ചി​ ​അ​ങ്ങ​നെ​ ​പ​ല​രും​ ​മ​ന​സി​ലേ​ക്ക് ​ഓ​ടി​ ​എ​ത്താ​റു​ണ്ട്.​ ​അ​തു​പോ​ലെ​യൊ​ക്കെ​യു​ള്ള​ ​ആ​ർ​ട്ടി​സ്റ്റു​ക​ൾ​ ​ഇ​ന്നു​ണ്ടാ​കാം,​ ​പ​ക്ഷേ​ ​ന​മു​ക്ക് ​പ​രി​ചി​ത​മ​ല്ല​ല്ലോ?

അ​ഭി​നേ​താ​വാ​യ​ ​ലാ​ലി​ന്റെ​ ​വ​ഴി​യി​ൽ​ ​ഇ​നി​ ​എ​ന്നാ​ണ് ​സി​ദ്ദി​ഖ് ​സ​ഞ്ച​രി​ക്കു​ക?
അ​ഭി​ന​യം​ ​എ​നി​ക്ക് ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​കാ​ര്യ​മ​ല്ല.​ ​പ​ക്ഷേ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്ക​ൾ​ ​മ​റ്റൊ​രാ​ളെ​ ​കൊ​ണ്ട് ​അ​ഭി​ന​യി​പ്പി​ക്കാ​നാ​ണ് ​എ​നി​ക്ക് ​ഇ​ഷ്ടം.​ ​അ​തി​ലാ​ണ് ​എ​ന്റെ​ ​ത്രി​ല്ല് ​ഞാ​ൻ​ ​ക​ണ്ടെ​ത്തു​ന്ന​ത്.​ ​റാ​ഫി​ ​മെ​ക്കാ​ർ​ട്ടി​ന​ട​ക്കം​ ​പ​ല​രും​ ​അ​വ​രു​ടെ​ ​സി​നി​മ​ക​ളി​ലേ​ക്ക് ​നി​ർ​ബ​ന്ധി​ച്ച​താ​ണ്.​ ​ഇ​തു​വ​രേ​യ്ക്കും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​തോ​ന്നി​യി​ട്ടി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, DIRECTOR SIDDIQUE, BIG BROTHER, ACTOR LAL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.