SignIn
Kerala Kaumudi Online
Wednesday, 26 February 2020 8.23 PM IST

ഫു​ട്ബാ​ൾ​ ​എ​ന്തെ​ന്ന് ​അറിയാതെ അഭിനയിച്ചു; ബി​ഗി​ൽ ​എ​ന്റെ​ ​സി​നി​മാ​ ​ജീ​വി​തം​ മാ​റ്റി​യെഴുതി​: റീ​ബ​ ​മോ​ണി​ക്ക

reeba-monica-john

റബ​യ്‌​ക്ക് ​പ​റ​യാ​നേ​റെ​യു​ണ്ട്.​ ​ഓ​ർ​ക്കാ​പ്പു​റ​ത്താ​ണ് ​സി​നി​മ​യി​ലേ​ക്ക് ​വ​ന്ന​ത്.​ ​പാ​ട്ടും​ ​നൃ​ത്ത​വു​മൊ​ക്കെ​ ​അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും​ ​അ​ഭി​ന​യ​ം ​അ​ത്ര​ ​പി​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ലി​പ്പോ​ൾ​ ​ആ​ ​ടെ​ൻ​ഷ​നൊ​ക്കെ​ ​മാ​റി.​ ​ഓ​രോ​ ​ ക​ഥാ​പാ​ത്ര​ത്തെ​യും​ ​മ​ന​സി​ലാ​ക്കി​ ​ഉ​ൾ​കൊ​ണ്ടാ​ണ് ​അ​ഭി​ന​യം,​ ​റീ​ബ​ ​മോ​ണി​ക്കാ​ ​ജോ​ണി​ന്റെ​ ​വി​ശേ​ഷ​ങ്ങ​ൾ...

സി​നി​മ​യി​ൽ​ ​വ​ന്ന​ത്
ഞാ​ൻ​ ​ജ​നി​ച്ച​ത് ​പാ​ലാ​യി​ലാ​ണ്.​ ​വി​ദ്യാ​ഭ്യാ​സ​വും​ ​മ​റ്റും​ ​ബാം​ഗ്ളൂരിലാ​യി​രു​ന്നു.​ ​പ​പ്പ​യ്ക്ക് ​ക​സ്റ്റം​സ് ​സെ​ൻ​ട്ര​ൽ​ ​എ​ക്സൈ​സി​ലാ​യി​രു​ന്നു​ ​ജോ​ലി.​ ​​ ​ഇ​ന്ത്യ​യി​ലെ​ങ്ങും​ ​പ​പ്പ​യു​ടെ​ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​ക​റ​ങ്ങി.​ ​നാ​ലു​വ​ർ​ഷം​ ​മു​മ്പ് ​പ​പ്പ​ ​മ​രി​ച്ചു.​ ​പി​ന്നീ​ട് ​ബാം​ഗ്ളൂ​രി​ൽ​ ​ത​ന്നെ​ ​സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നു.​ ​ക്രൈ​സ്റ്റ് ​യൂ​ണി​വേ​ഴ്സി​സി​റ്റി​യി​ൽ​ ​നി​ന്ന് ​പി.​ജി​യും​ ​ക​ഴി​ഞ്ഞു.​ ​മി​ടു​ക്കി​ ​എ​ന്ന​ ​ടി.​വി​ഷോ​യി​ൽ​ ​നി​ന്നാ​ണ് ​ജേ​ക്ക​ബി​ന്റെ ​ ​സ്വ​ർ​ഗ​രാ​ജ്യ​ത്തി​ലേ​ക്ക് ​വ​രു​ന്ന​ത്.​ ​മി​ടു​ക്കി​യി​ൽ​ ​സെ​ക്ക​ന്റ് ​റ​ണ്ണ​റ​പ്പാ​യി​രു​ന്നു.​ ​എ​ന്റെ​ ​അ​ങ്കി​ൾ​ ​പ​ര​സ്യ​ ​ഏ​ജ​ൻ​സി​യി​ലാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​കു​റെ​ ​പ​ര​സ്യ​ങ്ങ​ൾ​ ​ചെ​യ്തു.​ ​അ​ങ്ങ​നെ​യി​രി​ക്കു​മ്പോ​ഴാ​ണ് ​ജേ​ക്ക​ബി​ന്റെ​ ​സ്വ​ർ​ഗ​രാ​ജ്യ​ത്തി​ലേ​ക്ക് ​വി​ളി​ ​വ​രു​ന്ന​ത്.​ ​നി​വി​ൻ​ ​പോ​ളി​ ​പ്രേ​മം​ ​ചെ​യ്ത് ​തി​ള​ങ്ങി​ ​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​എ​ന്റെ​ ​വ​ര​വ്.​ ​മാ​ത്ര​മ​ല്ല​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നെ​ ​ഒ​ന്ന് ​കാ​ണ​ണ​മെ​ന്നു​മു​ണ്ടാ​യി​രു​ന്നു.​ ​ഒ​ന്നും​ ​ആ​ലോ​ചി​ച്ചി​ല്ല.​ ​യെ​സ് ​പ​റ​ഞ്ഞു.​ ​നി​വി​ൻ ​പോ​ളി​യു​ടെ​ ​ഒ​രു​ ​ഫാ​നാ​യ​ ​എ​നി​ക്ക് ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ത​ന്നെ​ ​മ​ഹാ​ഭാ​ഗ്യ​മാ​ണ്.​ ​നി​വി​ൻ​ ​അ​ഭി​ന​യ​ത്തി​ൽ​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചു.​ ​ സം​വി​ധാ​യ​ക​ന്റെ​ ​ജാ​ഡ​യൊ​ന്നു​മി​ല്ലാ​തെ​ ​വി​നീ​തും​ ​പെ​രു​മാ​റി.​ ​ഇ​വ​രെ​ ​കു​റി​ച്ച് ​എ​ത്ര​ ​പ​റ​ഞ്ഞാ​ലും​ ​അ​ധി​ക​മാ​വി​ല്ല.

വി​ജ​യ്‌​യു​ടെ​ ​കൂ​ടെ
മ​ല​യാ​ളം​ ​ക​ഴി​ഞ്ഞ് ​നേ​രെ​ ​പോ​യ​ത് ​ത​മി​ഴി​ലേ​ക്കാ​ണ്.​ ​ജാ​രു​ഗ​ന്ധി​യാ​ണ് ​ആ​ദ്യ​ ​സി​നി​മ.​ ​ജ​യ്‌​യു​ടെ​ ​കൂ​ടെ.​ ​അ​ത് ​ക​ഴി​ഞ്ഞ് ​ബി​ഗി​ൽ.​ ​ബി​ഗി​ലാ​ണ് ​എ​ന്റെ​ ​സി​നി​മാ​ ​ജീ​വി​തം​ ​മാ​റ്റി​യെ​ഴു​തി​യ​ത്.​ ​ ഒ​രി​ക്ക​ലും​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ബി​ഗി​ലി​ൽ​ ​ല​ഭി​ച്ച​ത്.​ ​ഫു​ട് ​ബാ​ൾ​ ​എ​ന്തെ​ന്ന് ​പോ​ലും​ ​അ​റി​യാ​ത്ത​ ​ഞാ​ൻ​ ​അ​തി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​വ​ലി​യൊ​രു​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​വി​ജ​യ്‌​യു​ടെ​ ​പ​ട​ത്തി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​കാ​ട്ടി​ക്കൂ​ട്ടു​ക​ ​എ​ന്ന​ത് ​എ​നി​ക്ക് ​ഇ​ഷ്‌​ട​മു​ള​ള​ ​കാ​ര്യ​മ​ല്ലാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​നി​ര​ന്ത​ര​മാ​യി​ ​ഇ​തേ​ക്കു​റി​ച്ച് ​എ​നി​ക്ക് ​പ​ഠി​ക്കേ​ണ്ടി​ ​വ​ന്നു.​ ​ഇ​തേ​വ​രെ​ ​കാ​സ്റ്റ് ​ചെ​യ്യാ​ത്ത​ ​രം​ഗം​ ​ഞാ​ൻ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​അ​നി​ത​യെ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​മ​നോ​ഹ​ര​മാ​ക്കാ​ൻ​ ​എ​നി​ക്ക് ​ക​ഴി​ഞ്ഞു​വെ​ന്ന​ ​തോ​ന്ന​ലാ​ണുള്ള​ത്.​ ​ഒ​രു​ ​സി​നി​മ​യു​ടെ​ ​മു​ഴു​വ​ൻ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും​ ​പ​ഠി​ക്കു​ന്ന​ ​വ്യ​ക്തി​യാ​ണ് ​വി​ജ​യ്.​ ​ ഒാ​രോ​ ​ രം​ഗ​വും​ ​എ​ങ്ങ​നെ​ ​ചെ​യ്യ​ണ​മെ​ന്ന് ​വി​ജ​യ് ​പ​റ​ഞ്ഞ് ​ത​രു​മാ​യി​രു​ന്നു.​ ​ക​ന്ന​ഡ​യി​ൽ​ ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യു​ന്നു​ണ്ട്.​ ​സ​ക​ല​ക​ലാ​ ​വ​ല്ല​ഭ.​ ​അ​ത് ​ഉ​ട​ൻ​ ​റി​ലീ​സ് ​ആ​കും.​ ​റി​ഷി​യു​ടെ​ ​കൂ​ടെ​യാ​ണ് ​അ​ഭി​ന​യി​ച്ച​ത്.​നാ​നും​ ​റൗ​ഡി​താ​ൻ​ ​എ​ന്ന​ ​ത​മി​ഴ് ​സി​നി​മ​യു​ടെ​ ​റീ​ ​മേ​ക്കാ​ണി​ത്.​ ​ന​യ​ൻ​താ​ര​ ​ചെ​യ്ത​ ​റോ​ളാ​ണ് ​ഞാ​ൻ​ ​ചെ​യ്ത​ത്.​ ​ബി​ഗ് ​ബഡ്​ജ​റ്റ് ​ചി​ത്രം.​ന​യ​ൻ​ ​താ​ര​ ​ചെ​യ്ത​ ​ഒ​രു​ ​റോ​ൾ​ ​എ​നി​ക്ക് ​ല​ഭി​ച്ച​ത് ​ത​ന്നെ​ ​വ​ലി​യൊ​രു​ ​നേ​ട്ട​മാ​യി​ ​കാ​ണു​ന്നു.​ ​തെ​ലു​ങ്ക് ​ഭാ​ഷ​ ​വ​ള​രെ​ ​ ബു​ദ്ധി​മു​ട്ടാ​ണ്.​ ​എ​ങ്കി​ലും​ ​ചെ​യ്തു.​ ​നി​ര​വ​ധി​ ​ഒാ​ഫ​റു​ക​ൾ​ ​ഇ​തി​നകം​ ​ത​ന്നെ​ ​തെ​ലു​ങ്കി​ൽ​ ​നി​ന്ന് ​വ​ന്നി​ട്ടു​ണ്ട്.​ ​ക​ഥ​യും​ ​ക​ഥാ​പാ​ത്ര​ത്തെ​യും​ ​ മ​ന​സി​ലാ​യാ​ൽ​ ​ഭാ​ഷ​ ​ഒ​രു​ ​പ്ര​ശ്ന​മ​ല്ലെ​ന്ന് ​എ​നി​ക്ക് ​വി​ശ്വാ​സ​മു​ണ്ട്.

ജീ​വി​തം​ ​അ​പ്പാ​ടെ​ ​മാ​റി
സി​നി​മ​ ​ഞാ​ൻ​ ​അ​ധി​ക​മൊ​ന്നും​ ​ക​ണ്ടി​ട്ടി​ല്ല.​ ​വ​ല്ല​പ്പോ​ഴും​ ​പോ​കും.​ ​അ​ത്ര​മാ​ത്രം.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​സി​നി​മ​ ​എ​ല്ലാം​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ​വ​ന്നി​രി​ക്കു​ന്നു.​ ​സി​നി​മ​ ​എ​ന്തെ​ന്ന​റി​യി​ല്ല,​ ​അ​ഭി​ന​യം​ ​എ​ന്തെ​ന്ന​റി​യി​ല്ല.​ ​അ​ങ്ങ​നെ​യു​ള​ള​ ​ഞാ​നൊ​രു​ ​സി​നി​മ​ ​ന​ടി​യാ​യി.​അ​തും​ ​വി​വി​ധ​ ​ഭാ​ഷ​ക​ളി​ൽ.​ ​അ​ക്കാ​ഡ​മി​ക് ​കാ​ര്യ​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​മു​ഴ​ുകി​യ​താ​യി​രു​ന്നു​ ​എ​ന്റെ​ ​ഇ​ന്ന​ലെ​ക​ൾ.​ ​ടൊ​വി​നോ​യു​ടെ​ ​കൂ​ടെ​ ​ അ​ഭി​ന​യി​ച്ച​ ​ ഫോ​റ​ൻ​സി​ക് ​എ​ന്ന​ ​സി​നി​മ​ ​അ​ടു​ത്ത​ ​മാ​സം​ ​റി​ലീ​സ് ​ആ​കാ​നു​ണ്ട്.​ ​എ​ഫ്.​ ​ഐ.​ ​ആ​ർ​ ​എ​ന്ന​ ​സി​നി​മ​ ​ത​മി​ഴി​ലും​ ​ചെ​യ്യു​ന്നു​ണ്ട്.​ ​വി​ഷ്ണു​ ​വി​ശാ​ലി​ന്റെ​ ​കൂ​ടെ.​ ​മ​ല​യാ​ളി​ ​സം​വി​ധാ​യ​ക​നാ​ണ് ​ഇ​ത് ​ചെ​യ്യു​ന്ന​ത്.​അ​ണി​യ​റ​യി​ൽ​ ​ഭൂ​രി​പ​ക്ഷം​ ​പേ​രും​ ​മ​ല​യാ​ളി​ക​ൾ​ ​ത​ന്നെ.​മ​റ്റൊ​രു​ ​ത​മി​ഴ് ​ചി​ത്ര​വും​ ​റി​ലീ​സ് ​ആ​കാ​നു​ണ്ട്.​ ​മൊ​ത്തം​ ​എ​ട്ട് ​ചി​ത്ര​ങ്ങ​ളാണ് ഇനി വരാനുള്ളത്.

ഭ​ക്ഷ​ണ​ത്തി​ൽ​ ​നി​യ​ന്ത്ര​ണ​മു​ണ്ടോ?
അ​ങ്ങ​നെ​യൊ​ന്നും​ ​ഇ​ല്ല.​ എ​ന്തും​ ക​ഴി​ക്കും.​ ഇ​തേ​വ​രെ​ ​യാ​തൊ​രു​ നി​യ​ന്ത്ര​ണ​വും​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ വ്യായാമം ​ചെ​യ്യാ​റു​ണ്ട്.​എ​വി​ടെ​പ്പോ​യാ​ലും​ ​ന​ന്നാ​യി​ ​ക​ഴി​ക്കും.​കോ​ഴി​ക്കോ​ട് ​ബി​രി​യാ​ണി​ ​ഇ​ഷ്ട​മാ​ണ്.​ ​നാ​ട​ൻ​ ​ഭ​ക്ഷ​ണം​ ​എ​നി​ക്ക് ​ഏ​റെ​ ​ഇ​ഷ്ട​മാ​ണ്.​ക​പ്പ,​ച​ക്ക,​ ​മ​ത്തി....​എ​ല്ലാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, REEBA MONICA JOHN, BIGIL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.