SignIn
Kerala Kaumudi Online
Thursday, 27 February 2020 3.11 AM IST

പാകിസ്ഥാനിൽ നിന്ന് 2838 പേർ , 914 അഫ്ഗാനികൾ ; ആറുവർഷത്തിനിടെ ഇന്ത്യ പൗരത്വം നൽകിയ അഭയാർത്ഥികളുടെ കണക്ക് പുറത്തുവിട്ട് നിർമ്മല സീതാരാമൻ

caa-

ചെന്നൈ: കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം നൽകിയ അഭയാർത്ഥികളുടെ കണക്കുപുറത്ത് വിട്ട് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ കണക്കാണ് നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. മുസ്ലിങ്ങൾ ഉൾപ്പെടെ 2838 പാകിസ്ഥാൻ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയെന്ന് അവർ അവകാശപ്പെട്ടു. 914 അഫ്ഗാൻ അഭയാർത്ഥികൾക്കും 172 ബംഗ്ലാദേശുകാർക്കും ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്. 1964 മുതൽ 2008വരെയുള്ള കണക്ക് പ്രകാരം നാല് ലക്ഷം ശ്രീലങ്കൻ തമിഴർക്കും ഇന്ത്യ പൗരത്വം നല്‍കിയെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 2014വരെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 566 മുസ്ലിങ്ങൾക്ക് പൗരത്വം നല്‍കി. 2016-18 കാലയളവിൽ 1595 പാകിസ്ഥാനി അഭയാർത്ഥികൾക്കും 391 അഫ്ഗാനിസ്ഥാൻ മുസ്ലിങ്ങൾക്കും മോദി സർക്കാർ ഇന്ത്യൻ പൗരത്വം നൽകിയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 2016ൽ ഗായകൻ അദ്‌നാന്‍ സമിക്ക് പൗരത്വം നൽകിയതും അവർചൂണ്ടിക്കാട്ടി.

ആരുടെയും പൗരത്വം എടുത്തുകളയാനുള്ള നിയമമല്ല സി.എ. ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നടപടിയാണെന്നും അവർ പറഞ്ഞു. എൻ.പി.ആറും എൻ.ആർ.സിയും തമ്മിൽ ബന്ധമില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CAA, NIRMALA SITARAMAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.