SignIn
Kerala Kaumudi Online
Tuesday, 02 June 2020 1.51 AM IST

ചായ കൊടുത്തവനും വെള്ളം നൽകിയവനും 'ഗുഡ് സർട്ടിഫിക്കറ്റ്': പൊലീസിൽ വിവാദം

kerala-police

കണ്ണൂർ: ഗുഡ് സർവ്വീസ് എൻട്രി നൽകുന്നതിനെ ചൊല്ലി കണ്ണൂരിലെ പൊലീസ് സേനയിൽ വിവാദം. പ്രമാദമായ കേസുകൾ തെളിയിച്ച സേനയിലെ കഴിവുള്ള ആളുകളെ അവഗണിച്ചെന്നാണ് ആക്ഷേപം. കണ്ണൂരിൽ നടന്ന മേളയിൽ ചായ കൊടുത്തവും കുടിവെള്ളം വിതരണം ചെയ്തവർക്കും ഗുഡ് സർവ്വീസ് എൻട്രി സമ്മാനിക്കുമ്പോഴാണ് അംഗീകാരം അർഹരായവർക്ക് നിഷേധിച്ചതെന്നാണ് പരാതി ഉയർന്നത്.

സാധാരണ പ്രമാദമായ ഏതെങ്കിലും കേസ് തെളിയിക്കുന്ന പൊലീസിനോ അല്ലെങ്കിൽ അന്വേഷണ സംഘത്തിൽപെട്ട ഉദ്യോഗസ്ഥർക്കോ ആണ് ഇത്തരം അംഗീകാരങ്ങൾ നൽകി ആദരിക്കാറുള്ളത്. എന്നാൽ ഇത്തവണ ഗുഡ് സർവ്വീസ് എൻട്രി നൽകിയതാകട്ടെ കായികമേള നടത്തിയ പൊലീസുകാർക്കും. എന്നാൽ മത്സരത്തിൽ പങ്കെടുത്ത് കഴിവ് തെളിയിച്ച പൊലീസുകാരെ പരിഗണിച്ചിട്ടില്ലത്രെ. നിലവിൽ ജില്ലാ പൊലീസ് ചീഫിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് ഗുഡ് സർവ്വീസ് എൻട്രി നൽകുന്നതിനുള്ള പട്ടികയുടെ അംഗീകാരം ഒപ്പിച്ചതെന്ന പരാതിയും നിലവിലുണ്ട്.

സി.പി.എം അനുകൂല നിലപാട് എടുക്കുന്നവർക്ക് മാത്രം അംഗീകാരങ്ങൾ നൽകുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് സേനയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ആത്മാർത്ഥമായി ജോലിചെയ്യുന്നവരെ അവഹേളിക്കുന്നതിന് തുല്യമാകും ഇത്തരം സമീപനങ്ങളെന്നും ഇവർ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA POLICE KANNUR, GOOD SERVICE ENTRY, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.