Kerala Kaumudi Online
Saturday, 25 May 2019 2.05 PM IST

നമുക്ക് പരീക്ഷിക്കാം പുളിയോദര...

puliyodharai

ചേരുവകൾ
1. പച്ചരി : ഒന്നര കപ്പ്
2. പുളി വെള്ളം (കട്ടിയിൽ) : 1/3 കപ്പ്
3. നല്ലെണ്ണ : മൂന്ന് ടേ. സ്പൂൺ
4. മല്ലി : അര ടീസ്പൂൺ
എള്ള് (വെള്ള) : ഒരു ടീസ്പൂൺ
മുളക് : നാല്
കായം : ഒരു ചെറിയതുണ്ട്
ഉലുവ : കാൽ ടീസ്പൂൺ
5. കടുക് : അര ടീസ്പൂൺ
ഉഴുന്നുപരിപ്പ് : ഒരു ടേ. സ്പൂൺ
കടലപ്പരിപ്പ് : ഒരു ടേ. സ്പൂൺ
6. ഉപ്പ് : ആവശ്യത്തിന്
മഞ്ഞൾപ്പൊടി : പാകത്തിന്
7. മുളക് : മൂന്ന്
കപ്പലണ്ടി : ഒരു ടേബിൾ സ്പൂൺ
കറിവേപ്പില ( ഉതിർത്തത്) : ഒരു തണ്ട്

തയ്യാറാക്കുന്നവിധം
അരി ഉപ്പും, മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചെടുക്കുക. നാലാമത്തെ ചേരുവകൾ ചൂടാക്കി പൊടിച്ചെടുക്കുക. ചൂടായ നല്ലെണ്ണയിൽ കടുകും ഉഴുന്നുപരിപ്പും കടലപ്പരിപ്പും ഇട്ട് മൂക്കുമ്പോൾ പുളിവെള്ളം ഒഴിക്കുക. പൊടിച്ച മസാല ഇട്ട് തിളക്കുമ്പോൾ ചോറ് ചേർത്തു കുറച്ച് കറിവേപ്പിലയും ഇട്ട് അല്പസമയം ചെറുതീയിൽ അടച്ചുവയ്ക്കുക. വിളമ്പാനുള്ള പ്ലേറ്റിലേക്ക് മാറ്റി മുളകും കപ്പലണ്ടിയും കുറച്ച് കറിവേപ്പിലയും വറുത്ത് മുകളിൽ ഇടുക. മസാലപപ്പടം, തൈര് ഇവയ്‌ക്കൊപ്പം വിളമ്പാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PULIYODARAI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY