SignIn
Kerala Kaumudi Online
Thursday, 20 February 2020 7.53 PM IST

മീരയുടെ സ്വപ്‌നം ഏതു നിമിഷവും പൂവണിഞ്ഞേക്കും, ഗിന്നസ് റെക്കോർഡ് ഉടൻ തേടി എത്തും

meera-anil

അവതരകയായി സ്റ്റേജ് ഷോകളിലും, ടെലിവിഷന്‍ ഷോകളിലും, അവാര്‍ഡ് നിശകളിലും തന്റേതായ അവതരണ ശെെലികൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് മീര അനിൽ. നിരവധി സ്‌റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രയങ്കരിയായ അവതാരകയായി മാറാന്‍ മീരയ്ക്ക് കഴിഞ്ഞു. ഇപ്പോൾ മലയാളത്തിലെ പ്രമുഖ ടെലിവിഷൻ പരിപാടിയുടെ മുഖമായി തന്നെ മീര മാറിക്കഴിഞ്ഞു. ഈയിടയ്ക്ക് താരം വിവാഹിതയാകുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ ചർച്ചയ്‌ക്ക് വഴിവച്ചിരുന്നു. താരത്തിന്റ വിവാഹ നിശ്ചയ ചിത്രങ്ങളും വെെറലായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ അടുത്ത ലക്ഷ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീര. കേരളകൗമുദി ആഴ്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

"ജേ​ർണ​ലി​സം​ ​പ​ഠി​ച്ച​താ​ണ് ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​എ​നി​ക്ക് ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​പി​ന്നി​ൽ​ ​നി​ൽ​ക്കാ​നാ​യി​രു​ന്നു​ ​ഇ​ഷ്‌​ടം.​ ​ഒ​രി​ക്ക​ൽ​ ​ഏ​ഷ്യാ​നെ​റ്റി​ൽ​ ​ഒ​രു​ ​ചാ​ന​ൽ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്ത​താ​ണ് ​ക​രി​യ​ർ​ ​മാ​റ്റി​യ​ത്.​ ​അ​ന്ന് ​ഉ​ണ്ണി.​ ​ആ​ർ​ ​ആ​ണ് ​ആ​ ​കു​ട്ടി​യു​ടെ​ ​ക​ണ്ണ് ​ന​ല്ല​ ​ഭം​ഗി​യു​ണ്ട്,​ ​ഒ​ന്ന് ​സ്ക്രീ​ൻ​ ​ടെ​സ്റ്റ് ​ചെ​യ്‌​ത് ​നോ​ക്കാ​മെ​ന്ന് ​പ​റ​യു​ന്ന​ത്.​ ​ഒ​ൻ​പ​ത് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ്.​ ​​മ​ഴ​യെ​ ​കു​റി​ച്ച് ​സം​സാ​രി​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ത​വ​ർ​ക്ക് ​ഇ​ഷ്‌​ട​മാ​യി,​ ​അ​ങ്ങ​നെ​ ​ഏ​ഷ്യാ​നെ​റ്റ് ​ന്യൂ​സി​ൽ​ ​എ​നി​ക്കും​ ​ഒ​രു​ ​പ്രോ​ഗ്രാം​ ​ചെ​യ്യാ​ൻ​ ​അ​വ​സ​രം​ ​ത​ന്നു.​ ​അ​തു​ക​ഴി​ഞ്ഞ് ​കൈ​ര​ളി,​​​ ​പി​ന്നീ​ട് ​കൗ​മു​ദി​ ​ടി​ ​വി,​​​ ​ഏ​ഷ്യാ​നെ​റ്റ് ​അ​ങ്ങ​നെ​ ​പോ​കു​ന്നു.​ ​ഏ​ഴു​വ​ർ​ഷ​മാ​യി​ ​തു​ട​ർ​ച്ച​യാ​യി​ ​കോ​മ​ഡി​ ​സ്റ്റാ​ർ​സ് ​പ​രി​പാ​ടി​ ​ആ​ങ്ക​ർ​ ​ചെ​യ്യു​ന്ന​തി​ന് ​ഗി​ന്ന​സ് ​റെ​ക്കോ​ഡി​ന് ​അ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.


ഇ​തി​നി​ട​യ​ൽ​ ​സി​നി​മ​യി​ലേ​ക്കും​ ​അ​വ​സ​രം​ ​കി​ട്ടി​യി​രു​ന്നു.​ ​സി​നി​മ​ ​സ്വ​യം​ ​വേ​ണ്ടെ​ന്ന് ​വ​ച്ച​താ​ണ്.​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​സ്നേ​ഹ​വും​ ​അം​ഗീ​കാ​ര​വും​ ​എ​നി​ക്ക് ​ടെ​ലി​വി​ഷ​നി​ൽ​ ​നി​ന്ന് ​കി​ട്ടു​ന്നു​ണ്ട്.​ ​എ​വി​ടെ​ ​പോ​യാ​ലും​ ​മ​ല​യാ​ളി​ക​ൾ​ ​തി​രി​ച്ച​റി​യു​ന്നു.​ ​അ​വ​ർ​ക്കെ​ല്ലാം​ ​വീ​ട്ടി​ലെ​ ​കു​ട്ടി​യെ​ ​പോ​ലെ​യാ​ണ്.​ ​ഞാ​ൻ​ ​വി​ഷ്‌​ണു​ ​ചേ​ട്ട​നെോ​ട് ​എ​പ്പോ​ഴും​ ​പ​റ​യും​ ​കേ​ര​ള​ത്തി​ലൊ​രി​ട​ത്തും​ ​വ​ച്ച് ​എ​ന്നെ​ ​വ​ഴ​ക്കു​ ​പ​റ​യാ​നോ​ ​അ​ടി​ക്കാ​നോ​ ​ഒ​ന്നും​ ​പ​റ്റി​ല്ലെ​ന്ന്.​ ​കേ​ര​ളം​ ​മു​ഴു​വ​ൻ​ ​എ​ന്റെ​ ​ബ​ന്ധു​ക്ക​ളാ​ണെ​ന്നും"-താരം പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കത്തെ കൗമുദി ആഴ്ചപ്പതിപ്പിൽ വായിക്കാം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TELEVISION ANCHOR, MEERA ANIL, INTERVIEW, NEXT PLAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.