SignIn
Kerala Kaumudi Online
Wednesday, 03 June 2020 12.30 PM IST

പഴംപൊരിയും പുട്ടും ഒഴിവാക്കി,​ രണ്ട് ഇഡ്ഡലിക്കൊപ്പം രണ്ട് ഉഴുന്നുവട നിർബന്ധം: റെയിൽവെ മെനുവിൽ നിന്ന് കേരള വിഭവം പുറത്ത്,​ പരിഷ്കരിച്ച മെനു ഇങ്ങനെ...

railway

തിരുവനന്തപുരം: റെയിൽവെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ കേരള വിഭവങ്ങളും പുറത്ത്. ജനപ്രിയ കേരളീയ വിഭവങ്ങളിൽ നിന്നും പുട്ട്, അപ്പം, പഴംപൊരി, കടലക്കറി, മുട്ടക്കറി, ഇലയട, ഉണ്ണിയപ്പം എന്നിവ പുറത്തായി. കേരളത്തിലെ റെയിൽവെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റിരുന്ന ഭക്ഷണങ്ങളാണിത്. പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ സ്റ്റാളുകളിൽ വിൽക്കും. സ്നാക്ക് മീൽ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽ നിന്നു മസാല ദോശയും തൈര്, സാമ്പാർ സാദവുമൊക്കെയാണുളളത്.

രാജ്മ ചാവൽ, ചോള ബട്ടൂര, പാവ് ബജി, കിച്ചടി, പൊങ്കൽ, കുൽച്ച എന്നിവയാണു പട്ടികയിലുളള മറ്റ് വിഭവങ്ങൾ. നാരങ്ങാ വെളളം ഉൾപ്പെടെ പാനീയങ്ങളും സ്റ്റാളുകളിൽ നിന്ന് ഒഴിവാക്കി. ട്രെയിനിലെ ഭക്ഷണ നിരക്ക് ഈയടുത്താണ് വർദ്ധിപ്പിച്ചത്. ഊണിന്റെ വില 35 രൂപയിൽ നിന്ന് ഒറ്റയടിക്ക് 70 രൂപയാക്കി. എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും 15 രൂപ നൽകണം. രണ്ട് വടയ്ക്കു 30 രൂപ. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു രണ്ട് എണ്ണത്തിന് 20 രൂപ.

രണ്ട് ഇഡ്ഡലിക്കൊപ്പം രണ്ട് ഉഴുന്നുവട വാങ്ങിയിരിക്കണം. ഒരു ഇഡ്ഡലി കൂടി കഴിക്കണമെന്ന് തോന്നിയാലും ഇതേ പോലെയായിരിക്കും കിട്ടുക. 35 രൂപയും നല്‍കണം. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണ് മെനു പരിഷ്‌കരിച്ചിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAILWAY, KERALA, ETHNIC FOOD, MENU, PRICE, HIKE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.