SignIn
Kerala Kaumudi Online
Monday, 17 February 2020 6.32 AM IST

ഏ​തെ​ങ്കി​ലും​ ​കു​ടും​ബ​ ​മ​ഹി​മ​യു​ടെ​യോ​ ​അ​ച്ഛ​നോ​ ​അ​മ്മ​യോ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലി​രു​ന്ന​തു​കൊ​ണ്ടോ​ ​അ​ല്ല​ ​ന​ദ്ദ​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ലെ​ത്തി​യ​ത്

jp-nadda

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ വിശ്വസ്​തനും പാർട്ടി വർക്കിംഗ് പ്രസിഡന്റുമായിരുന്ന​ ജയപ്രകാശ്​ നദ്ദയെ തിരഞ്ഞെടുത്തത്. നദ്ദ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് ഏ​തെ​ങ്കി​ലും​ ​കു​ടും​ബ​ ​മ​ഹി​മ​യു​ടെ​യോ​ ​അ​ച്ഛ​നോ​ ​അ​മ്മ​യോ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലി​രു​ന്ന​തു​കൊ​ണ്ടോ​ ​അല്ലെന്ന് ഡ​ൽ​ഹി​ ​കേ​ന്ദ്രീ​ക​രി​ച്ച​ ​മാർക്കറ്റിംഗ് വി​ദഗ്ദ്ധനും രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ക​നുമായ പി.കെ.ഡി നമ്പ്യാർ പറയുന്നു. കേരള കൗമുദി പത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

"രാ​ജ്യ​ത്ത് ​ജ​നാ​ധി​പ​ത്യം​ ​വേ​ണം​ ​എ​ന്ന് ​മു​റ​വി​ളി​യി​ടു​ന്ന​ ​പാ​ർ​ട്ടി​ക​ളൊ​ന്നും​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​പോ​ലും​ ​ത​ങ്ങ​ളു​ടെ​ ​പാ​ർ​ട്ടി​ക​ളി​ൽ​ ​ന​ട​പ്പാ​ക്കു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​ഇ​ന്ത്യ​ൻ​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​ബ​ല​ഹീ​ന​ത.​ ​ഇ​തു​ ​ത​ന്നെ​യാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ലും​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ക്രി​യ​യെ​ ​ശു​ദ്ധീ​ക​രി​ക്കാ​ൻ​ ​പാ​ർ​ട്ടി​ക​ളി​ലും​ ​അ​വി​ട​ത്തെ​ ​സ​മ്പ്ര​ദാ​യ​ങ്ങ​ളി​ലും​ ​അ​ങ്ങേ​യ​റ്ര​ത്തെ ശു​ദ്ധീ​ക​ര​ണ​വും​ ​അ​ഴി​ച്ചു​പ​ണി​യും​ ​ആ​വ​ശ്യ​മാ​ണ്. ഈ​ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ​ബി.​ജെ.​പി​യി​ലെ​ ​സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​മ​ഹ​നീ​യ​ത​ ​വെ​ളി​വാ​കു​ന്ന​ത്.​ ​ഏ​തെ​ങ്കി​ലും​ ​കു​ടും​ബ​ ​മ​ഹി​മ​യു​ടെ​യോ​ ​അ​ച്ഛ​നോ​ ​അ​മ്മ​യോ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലി​രു​ന്ന​തു​കൊ​ണ്ടോ​ ​അ​ല്ല​ ​ന​ദ്ദ​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ലെ​ത്തി​യ​ത്.​ ​സ്ഥാ​ന​മൊ​ഴി​യു​ന്ന​ ​ബി.​ജെ.​പി​ ​പ്ര​സി​ഡ​ന്റ് ​അ​മി​ത് ​ഷാ​യും​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​ബി.​ജെ.​പി​യു​ടെ​ ​ബൂ​ത്ത് ​ഭാ​ര​വാ​ഹി​ ​എ​ന്ന​ ​ചു​മ​ത​ല​യി​ൽ​ ​നി​ന്നാ​ണ് ​പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച​ത്.​ ​ഇ​വ​രൊ​ന്നും​ ​വെ​ള്ളി​ക്ക​ര​ണ്ടി​യു​മാ​യി​ ​ജ​നി​ച്ചു​ ​വീ​ണ​വ​രാ​യി​രു​ന്നി​ല്ല."-അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.​പി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​ജ​ഗ​ത് ​പ്ര​കാ​ശ് ​ന​ദ്ദ​യെ​ ​തി​ര​‌​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്ന​ ​അ​മി​ത് ​ഷാ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​കു​റ​ച്ചു​കാ​ലം​ ​വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്റാ​യ​ ​ന​ദ്ദ​ ​ഇ​പ്പോ​ൾ​ ​പ്ര​സി​ഡ​ന്റാ​യി​ ​തി​ര​‌​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ​ഒ​രു​ ​സ്വാ​ഭാ​വി​ക​ ​പ്ര​ക്രി​യ​യാ​യി​ ​മാ​ത്ര​മേ​ ​പ​ല​രും​ ​കാ​ണു​ക​യു​ള്ളു.​ ​ഒ​രു​ ​പാ​ർ​ട്ടി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​നെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​ ​എ​ന്ന​ത് ​ആ​ ​പാ​ർ​ട്ടി​യു​ടെ​ ​ആ​ഭ്യ​ന്ത​ര​ ​കാ​ര്യ​വു​മാ​ണ്.

എ​ന്നാ​ൽ​ ​ഇ​ന്ന​ത്തെ​ ​രാ​ഷ്ട്രീ​യ​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​ഇ​തി​ന് ​ഒ​രു​ ​പ്ര​ത്യേ​ക​ത​ ​ഉ​ണ്ട്.​ ​ബി.​ജെ.​പി​ ​കേ​ന്ദ്രം​ ​ഭ​രി​ക്കു​ന്ന​ ​പാ​ർ​ട്ടി​യാ​ണ്.​ ​അ​വ​രു​ടെ​ ​അ​വ​കാ​ശ​ ​വാ​ദം​ ​ശ​രി​യാ​ണെ​ങ്കി​ൽ​ ​പ​ത്ത് ​കോ​ടി​യി​ല​ധി​കം​ ​അം​ഗ​ങ്ങ​ളു​ള്ള​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്ര​വും​വ​ലി​യ​ ​പാ​ർ​ട്ടി​യാ​ണ​ത്.​ ​മ​റു​ഭാ​ഗ​ത്ത് ​പ്ര​ധാ​ന​ ​പ്ര​തി​പ​ക്ഷ​മാ​യ​ ​കോ​ൺ​ഗ്ര​സ് ​ഉ​ണ്ട്.​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ്പാ​ദ​നം​ ​മു​ത​ൽ​ 1977​ ​വ​രെ​ ​തു​ട​ർ​ച്ച​യാ​യും​ ​പി​ന്നീ​ട് 1980​ന് ​ശേ​ഷ​വും​ ​ഇ​ന്ത്യ​യി​ൽ​ ​അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ ​പാ​ർ​ട്ടി.​ ​വി.​പി​ ​സിം​ഗ്,​ ​ഐ.​കെ.​ ​ഗു​ജ​റാ​ൾ,​ ​ച​ന്ദ്ര​ശേ​ഖ​ർ,​ ​ദേ​വ​ഗൗ​ഡ​ ​എ​ന്നി​വ​രു​ടെ​ ​താ​ര​ത​മ്യേ​ന​ ​ചെ​റി​യ​ ​കാ​ലാ​വ​ധി​യും​ ​എ.​ബി.​വാ​ജ്പേ​യി​യു​ടെ​ ​ആ​റു​വ​ർ​ഷ​വും​ ​ഒ​ഴി​വാ​ക്കി​ ​നി​റു​ത്തി​യാ​ൽ​ ​കോ​ൺ​ഗ്ര​സാ​ണ് ​ഇ​ന്ത്യ​ ​ഭ​രി​ച്ച​ത്.​ 2004​ ​മു​ത​ൽ​ 10​ ​വ​ർ​ഷം​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സ​ഖ്യ​മാ​ണ് ​ഇ​ന്ത്യ​ ​ഭ​രി​ച്ചി​രു​ന്ന​ത്.​ ​

എ​ന്നാ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഒ​ര​ദ്ധ്യ​ക്ഷ​നി​ല്ല.​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​യാ​യി​രു​ന്ന​ ​സോ​ണി​യാ​ഗാ​ന്ധി​ ​പ​ദ​വി​ ​ഒ​ഴി​യു​മ്പോ​ൾ​ ​മ​ക​ൻ​ ​രാ​ഹു​ലി​നാ​ണ് ​അ​ധി​കാ​രം​ ​കൈ​മാ​റി​യ​ത്.​ 2019​ലെ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​ദ​യ​നീ​യ​ ​പ​രാ​ജ​യ​ത്തി​ന് ​ശേ​ഷം​ ​രാ​ഹു​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​ ​രാ​ജി​വ​ച്ചി​രു​ന്നു​. ​പ​ല​ ​കു​റി​ ​അ​നു​യാ​യി​ക​ൾ​ ​പ​ദ​വി​ ​ഏ​റ്രെ​ടു​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും​ ​അ​ദ്ദേ​ഹം​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​സോ​ണി​യാ​ഗാ​ന്ധി​യാ​ണ് ​ഇ​പ്പോ​ഴും​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​താ​ത്കാ​ലി​ക​ ​അ​ദ്ധ്യ​ക്ഷ.​ ​ഇ​ത്ര​യൊ​ക്കെ​ ​പ​റ​ഞ്ഞ​ത് ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യ​ ​രീ​തി​യി​ൽ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തെ​ ​തി​ര​‌​‌​ഞ്ഞെ​ടു​ക്ക​ലും​ ​ഉ​ൾ​പാ​ർ​ട്ടി​ ​ജ​നാ​ധി​പ​ത്യ​ ​പ്ര​കി​യ​ ​നി​ല​നി​റു​ത്തു​ന്ന​തും​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​ന്യ​മാ​യി​രി​ക്കു​ന്നു​ ​എ​ന്ന​താ​ണ്.​ ​മ​റ്ര് ​പ്ര​ധാ​ന​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളും​ ​ഈ​ ​പ്ര​ക്രി​യ​ ​അ​നു​വ​ർ​ത്തി​ക്കു​ന്നി​ല്ല.​

കു​റ​ച്ചു​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ ​സ​ജീ​വ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളു​വെ​ങ്കി​ലും​ ​സി.​പി.​എ​മ്മി​ൽ​ ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​പാ​ർ​ട്ടി​ ​സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്നു​ണ്ട്.​ ​കേ​ന്ദ്രീ​കൃ​ത​ജ​നാ​ധി​പ​ത്യം​ ​എ​ന്ന​ ​ന്യൂ​ന​ത​ ​അ​തി​നു​ണ്ടെ​ങ്കി​ലും.​ ​ഇ​ന്ത്യയി​ലെ​ ​മറ്റു ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ളാ​ക​ട്ടെ​ ​ചി​ല​ ​ജാ​തി​ ​ശ​ക്തി​ക​ളു​ടെ​യും​ ​വ്യ​ക്താ​ധി​ഷ്ഠി​ത​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും​ ​പ്രാ​ദേ​ശി​ക​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും​ ​വ​ക്താ​ക്ക​ളു​മാ​ണ്.​ ​നേ​താ​ക്ക​ളു​ടെ​ ​തീ​രു​മാ​ന​മാ​ണ് ​അ​വ​ർ​ക്ക് ​അ​വ​സാ​ന​ ​വാ​ക്ക് .​ ​അ​വി​ടെ​ ​ജ​നാ​ധി​പ​ത്യ​വും​ ​തി​ര​ഞ്ഞെ​ടു​പ്പു​മി​ല്ല.​ ​മ​ക്ക​ൾ​ ​രാ​ഷ്ട്രീ​യ​മാ​ണ് ​അ​വ​രു​ടെ​ ​മു​ഖ​മു​ദ്ര.​ ​ഇ​തി​ൽ​ ​നി​ന്ന് ​പ്ര​തി​പ​ക്ഷ​ത്തെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യും​ ​മു​ക്ത​ര​ല്ല​ ​എ​ന്നു​വേ​ണം​ ​പ​റ​യാ​ൻ.

രാ​ജ്യ​ത്ത് ​ജ​നാ​ധി​പ​ത്യം​ ​വേ​ണം​ ​എ​ന്ന് ​മു​റ​വി​ളി​യി​ടു​ന്ന​ ​പാ​ർ​ട്ടി​ക​ളൊ​ന്നും​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​പോ​ലും​ ​ത​ങ്ങ​ളു​ടെ​ ​പാ​ർ​ട്ടി​ക​ളി​ൽ​ ​ന​ട​പ്പാ​ക്കു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​ഇ​ന്ത്യ​ൻ​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​ബ​ല​ഹീ​ന​ത.​ ​ഇ​തു​ ​ത​ന്നെ​യാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ലും​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ക്രി​യ​യെ​ ​ശു​ദ്ധീ​ക​രി​ക്കാ​ൻ​ ​പാ​ർ​ട്ടി​ക​ളി​ലും​ ​അ​വി​ട​ത്തെ​ ​സ​മ്പ്ര​ദാ​യ​ങ്ങ​ളി​ലും​ ​അ​ങ്ങേ​യ​റ്ര​ത്തെ ശു​ദ്ധീ​ക​ര​ണ​വും​ ​അ​ഴി​ച്ചു​പ​ണി​യും​ ​ആ​വ​ശ്യ​മാ​ണ്.
ഈ​ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ​ബി.​ജെ.​പി​യി​ലെ​ ​സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​മ​ഹ​നീ​യ​ത​ ​വെ​ളി​വാ​കു​ന്ന​ത്.​ ​ഏ​തെ​ങ്കി​ലും​ ​കു​ടും​ബ​ ​മ​ഹി​മ​യു​ടെ​യോ​ ​അ​ച്ഛ​നോ​ ​അ​മ്മ​യോ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലി​രു​ന്ന​തു​കൊ​ണ്ടോ​ ​അ​ല്ല​ ​ന​ദ്ദ​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ലെ​ത്തി​യ​ത്.​ ​സ്ഥാ​ന​മൊ​ഴി​യു​ന്ന​ ​ബി.​ജെ.​പി​ ​പ്ര​സി​ഡ​ന്റ് ​അ​മി​ത് ​ഷാ​യും​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​ബി.​ജെ.​പി​യു​ടെ​ ​ബൂ​ത്ത് ​ഭാ​ര​വാ​ഹി​ ​എ​ന്ന​ ​ചു​മ​ത​ല​യി​ൽ​ ​നി​ന്നാ​ണ് ​പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച​ത്.​ ​ഇ​വ​രൊ​ന്നും​ ​വെ​ള്ളി​ക്ക​ര​ണ്ടി​യു​മാ​യി​ ​ജ​നി​ച്ചു​ ​വീ​ണ​വ​രാ​യി​രു​ന്നി​ല്ല.


1980​ൽ​ ​രൂ​പീ​ക​രി​ച്ച​തു​മു​ത​ലും​ ​അ​തി​ന് ​മു​മ്പ് ​ഭാ​ര​തീ​യ​ ​ജ​ന​സം​ഘം​ ​ആ​യി​രു​ന്ന​പ്പോ​ഴും​ ​കൃ​ത്യ​മാ​യ​ ​സം​ഘ​ട​നാ​ ​തി​ര​‌​ഞ്ഞെ​ടു​പ്പു​ക​ൾ​ ​താ​ഴെ​ ​ത​ട്ടു​മു​ത​ൽ​ ​ന​ട​ത്തു​ക​യും​ 30​ ​ശ​ത​മാ​നം​ ​പു​തി​യ​ ​ഭാ​ര​വാ​ഹി​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്ത​ ​ബി.​ജെ.​പി​യെ​ ​അ​ഭി​ന​ന്ദി​ക്കേ​ണ്ട​താ​ണ്.​ ​ഭ​ര​ണ​ത്തി​ലാ​ണെ​ങ്കി​ലും​ ​അ​ധി​കാ​ര​ത്തി​ന് ​വെ​ളി​യി​ലാ​ണെ​ങ്കി​ലും​ ​പാ​ർ​ട്ടി​യി​ൽ​ ​ഉ​ൾ​പ്പാ​ർ​ട്ടി​ ​ജ​നാ​ധി​പ​ത്യം​ ​നി​ല​നി​റു​ത്തു​ക​ ​എ​ന്ന​ത് ​ശ്ര​മ​ക​ര​മാ​യ​ ​ദൗ​ത്യ​മാ​ണ്.


പു​തി​യ​ ​ത​ല​മു​റ​യെ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​പ​ല​ ​ഘ​ട​ക​ങ്ങ​ളി​ലും​ ​പ്രാ​യ​പ​രി​ധി​ ​ഏ​ർ​പ്പെ​ടു​ത്തി​ ​ബി.​ജെ.​പി​ ​യു​വ​ര​ക്ത​ത്തെ​ ​കൊ​ണ്ടു​വ​രാ​ൻ​ ​കാ​ര്യ​മാ​യ​ ​ശ്ര​മം​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​അ​തോ​ടൊ​പ്പം​ ​പാ​ർ​ട്ടി​ ​ചു​മ​ത​ല​യി​ൽ​ ​ഉ​യ​ർ​ന്ന​ ​പ​രി​ധി​ ​നി​ശ്ച​യി​ച്ച​തും​ ​ന​ല്ല​ ​സൂ​ച​ന​യാ​ണ്.​ ​പാ​ർ​ട്ടി​ ​അ​ധി​കാ​രത്തു​ട​ർ​ച്ച​ ​നേ​ടി​യ​ ​സ​മ​യ​ത്ത് ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ലി​രി​ക്കു​ന്ന​ത് ​ന​ദ്ദ​യെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​അ​ഭി​മാ​ന​വും​ ​അ​തോ​ടൊ​പ്പം​ ​വെ​ല്ലു​വി​ളി​യു​മാ​ണ്.​ ​തു​ട​ക്ക​ത്തി​ൽ​ ​എ.​ബി.​വി.​പി​ ​പ്ര​വ​ർ​ത്ത​ക​നെ​ന്ന ​നി​ല​യി​ലും​ ​സാ​ധാ​ര​ണ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​നെ​ന്ന​ ​നി​ല​യി​ലും​ ​വ​ള​രെ​ ​അ​ടി​ത്ത​ട്ടി​ലെ​ ​പ്ര​വ​ർ​ത്ത​ന​ ​പ​രി​ച​യം​ ​ന​ദ്ദ​യ്ക്കു​ണ്ട്.​ ​ഒ​രു​ ​സം​ഘാ​ട​​ക​നെ​ന്ന​ ​നി​ല​യി​ലും​ ​ഭ​ര​ണാ​ധി​കാ​രി​യെ​ന്ന​ ​നി​ല​യി​ലും​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​ന​ ​പാ​ര​മ്പ​ര്യ​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.​ ​ബി.​ജെ.​പി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​ദ​ർ​ശ​ന​ത്തി​ലും​ ​ആ​ശ​യ​പ​ര​മാ​യ​ ​കാ​ഴ്ച​പ്പാ​ടി​ലും​ ​ന​ല്ല​ ​അ​വ​ഗാ​ഹ​മു​ള്ള​ ​ന​ദ്ദ​യ്ക്ക് ​ബി.​ജെ.​പി​ ​യു​ടെ​ ​പ്രേ​ര​ണാ​ ​സ്രോ​ത​സ്സു​ക​ളാ​യ​ ​സം​ഘ​ട​ന​ക​ളോ​ടും​ ​സ​ഹ​ ​സം​ഘ​ട​ന​ക​ളോ​ടും​ ​ന​ല്ല​ ​ബ​ന്ധ​മു​ണ്ട്.​ ​മ​റ്ര് ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ളോ​ടും​ ​ന​ല്ല​സൗ​ഹൃ​ദ​മു​ണ്ട്.​ ​ഭ​ര​ണം​ ​മെ​ച്ച​പ്പെ​ടു​ത്ത​ലും​ ​ഭ​ര​ണ​ ​നേ​ട്ടം​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്ക​ലും​ ​വ​രാ​നി​രി​ക്കു​ന്ന​ ​തി​ര​‌​‌​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​പാ​ർ​ട്ടി​യെ​ ​ന​യി​ക്ക​ലും​ ​ന​ദ്ദ​യ്ക്ക് ​മു​ന്നി​ലു​ള്ള​ ​വെ​ല്ലു​വി​ളി​ക​ൾ​ ​ത​ന്നെ.​ ​ന​ദ്ദ​ ​പ്ര​സി​ഡ​ന്റാ​ണെ​ങ്കി​ലും​ ​ഒ​രു​ ​പാ​ർ​ട്ടി​യെ​ ​ന​യി​ക്കേ​ണ്ട​ത് ​കൂ​ട്ടാ​യ​ ​നേ​തൃ​ത്വ​മാ​ണ്.​ ​അ​തി​ൽ​ ​ഒ​ന്നാ​മ​നാ​ണ് ​പ്ര​സി​ഡ​ന്റ്.​ ​ത​ന്റെ​ ​ചു​മ​ത​ല​ക​ൾ​ ​കാ​ര്യ​ക്ഷ​മാ​യി​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​ന​ദ്ദ​യ്ക്ക് ​ക​ഴി​യു​മ​ന്ന് ​ന​മു​ക്ക് ​പ്ര​ത്യാ​ശി​ക്കാം.

ച​ടു​ല​ത​യോ​ടെ​ ​നീ​ന്തി​ക്ക​യ​റാൻ

രാ​ഷ്ട്രീ​യ​മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യെ​ല്ലാം​ ​പ​രീ​ക്ഷ​ണ​ശാ​ല​യെ​ന്ന് ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ ​ബീ​ഹാ​റി​ൽ​ ​ജ​ന​നം.​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്നു​ ​ക​ള​രി​ ​മു​റ​ക​ൾ​ ​അ​ഭ്യ​സി​ച്ചു.​ ​അ​ര​ങ്ങേ​റ്റം​ ​വി​ദ്യാ​ർ​ത്ഥി​രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ.​ ​ന​ദ്ദ​ ​ബി.​ജെ.​പി​യു​ടെ​ ​അ​മ​ര​ത്തെ​ത്തു​മ്പോ​ൾ​ ​മു​ന്നി​ൽ​ ​പ്ര​തീ​ക്ഷ​ക​ളെ​ന്ന​ ​പോ​ലെ​ ​പ​രീ​ക്ഷ​ണ​ങ്ങ​ളും​ ​നി​ര​വ​ധി.​ ​ജ​യ​പ്ര​കാ​ശ് ​നാ​രാ​യ​ണ​ന്റെ​ ​ആ​ദ​ർ​ശ​ങ്ങ​ളി​ൽ​ ​ആ​കൃ​ഷ്ട​നാ​യി​ ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ​ക​ട​ന്ന​ ​ന​ദ്ദ​യ്ക്ക് ​സാ​ഹ​സി​ക​ത​യോ​ടും​ ​പ​രീ​ക്ഷ​ണ​ങ്ങ​ളോ​ടും​ ​എ​ന്നും​ ​മ​മ​ത​യാ​ണ്.


അ​മി​ത് ​ഷാ​യു​ടെ​ ​പി​ൻ​ഗാ​മി​യാ​യി​ ​എ​ത്തു​ന്ന​ ​ന​ദ്ദ​യ്ക്ക് ​അ​ടി​യൊ​ഴു​ക്കു​ക​ളെ​ ​പേ​ടി​യി​ല്ല.​ ​കു​ത്തൊ​ഴു​ക്കി​നെ​ ​നേ​രി​ടാ​നു​ള്ള​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​ആ​വോ​ളം.​ ​കാ​ര​ണം​ ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കു​മ്പോ​ൾ​ ​ബീ​ഹാ​റി​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​ദേ​ശീ​യ​ ​ജൂ​നി​യ​ർ​ ​നീ​ന്ത​ൽ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​ ​എ​തി​ർ​പ്പു​ക​ളെ​ ​അ​ടി​യ​റ​വ് ​പ​റ​യി​ക്കാ​നു​ള്ള​ ​രാ​ഷ്ട്രീ​യ​ ​മേ​യ് ​വ​ഴ​ക്ക​വു​മു​ണ്ട്.​ ​നേ​ര​ത്തേ​ ​മോ​ദി​ ​സ​ർ​ക്കാ​രി​ൽ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​മ​ന്ത്രി​യാ​യി​ ​തി​ള​ങ്ങി.​ ​മി​ക​വും​ ​കാ​ട്ടി.
അ​മി​ത് ​ഷാ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ​പ്പോ​ൾ​ ​ന​ദ്ദ​യെ​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റാ​യി​ ​നി​ശ്ച​യി​ച്ചു.​ ​തു​ട​ർ​ന്നു​ ​ന​ട​ന്ന​ ​മൂ​ന്നു​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​യ്ക്ക് ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​ ​വ​യ്ക്കാ​നാ​യി​ല്ല.​ ​ആ​ ​ക്ഷീ​ണം​ ​ഇ​നി​ ​മ​റി​ ​ക​ട​ക്ക​ണം.​ ​ഏ​തു​ ​വെ​ല്ലു​വി​ളി​യെ​യും​ ​ആ​ഘോ​ഷ​പൂ​ർ​വ്വം​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​അ​മി​ത് ​ഷാ​യു​ടെ​ ​ശൈ​ലി​ ​പി​ന്തു​ട​രു​ക​യും​ ​വേ​ണം.


ഡ​ൽ​ഹി​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ൺ​മു​ന്നി​ലാ​ണ്.​ ​പി​ന്നാ​ലെ​ ​ബീ​ഹാ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​അ​വി​ടെ​ ​സ​ഖ്യ​ക​ക്ഷി​യാ​യ​ ​ജെ.​ഡി.​യു​ ​പൗ​ര​ത്വ​ബി​ൽ​ ​പ്ര​ശ്ന​ത്തി​ൽ​ ​സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​ത്തി​ലാ​ണ്.​ ​അ​ത് ​മാ​റ്റി​യെ​ടു​ക്ക​ണം.​ ​അ​ടു​ത്ത​വ​ർ​ഷം​ ​ബം​ഗാ​ളി​ലും​ ​അ​സ​മി​ലും​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണ്.
മൂ​ന്നു​വ​ട്ടം​ ​ഹി​മാ​ച​ലി​ൽ​ ​നി​യ​മ​സ​ഭാം​ഗ​മാ​യി​ ​സാം​സ്കാ​രി​ക​ ​-​ ​സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ,​ ​ഹാ​ൻ​ഡ് ​ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​എ​ന്നീ​ ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​സാ​ര​ഥി​യാ​യി.​ ​ഇ​തെ​ല്ലാം​ ​രാ​ഷ്ട്രീ​യ​ ​പ​രീ​ക്ഷ​ണ​ങ്ങ​ളെ​ ​നേ​രി​ടാ​നു​ള്ള​ ​ക​രു​ത്താ​യി​ ​മാ​റു​മെ​ന്ന് ​വി​ശ്വ​സി​ക്കാം. അ​മ്പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​യ​ ​ന​ദ്ദ​ ​നി​ര​വ​ധി​ ​പു​സ്ത​ക​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​നി​ര​വ​ധി​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​മ​ല്ലി​ക​ ​ന​ദ്ദ​യാ​ണ് ​ഭാ​ര്യ.​ ​ര​ണ്ട് ​പു​ത്ര​ന്മാ​രു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, JP NADDA, NEW, BJP CHIEF
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.