SignIn
Kerala Kaumudi Online
Wednesday, 26 February 2020 7.29 PM IST

ഇത്രയും ജനങ്ങൾ മുന്നോട്ട് വന്നതിൽ സന്തോഷമുണ്ട്, നാമനിർദേശ പത്രിക സമർപിക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് കേജ്‌രിവാൾ

election

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കാത്തുനിൽക്കേണ്ടി വന്നത് മണിക്കൂറുകളോളം. നാമനിർദേശ പത്രിക സമർപിക്കാനുള്ള അവസാന ദിവസമായ ഇന്ന് അസാധാരണമാം വിധത്തിൽ സ്വതന്ത്ര സ്ഥാനാ‌ർത്ഥികൾ എത്തിയിരുന്നു. ഇതേതുട‌ർന്ന് സ്ഥാനാ‌ർത്ഥികളുടെ നീണ്ട ക്യൂവാണ് ഡൽഹി ജാമ്നഗർ ഹൗസിൽ രൂപപ്പെട്ടത്

100 പേരാണ് പത്രിക സമർപ്പിക്കാനായി മാത്രം ഇന്ന് എത്തിയത്. ഉച്ചക്ക് മൂന്നുമണി വരെ ഓഫീസിലെത്തിയ എല്ലാവർക്കും നാമനിർദേശ പത്രിക സമർപ്പിക്കാൻ അവസരമുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ നീണ്ട ക്യൂ രൂപപ്പെട്ടതോടെ അധികൃതർ ടോക്കൺ ഏ‌ർപ്പെടുത്തി. "എന്റെ ടോക്കൺ നമ്പർ 45 ആണ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് നിരവധി പേരാണ് ഇന്ന് എത്തിയിരിക്കുന്നത്. ഞാനും നോമിനേഷൻ സമർപ്പിക്കുന്നതിനായി കാത്തുനിൽക്കുകയാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ നിരവധി പേർ മുന്നോട്ടുവന്നതിൽ വലിയ സന്തോഷമുണ്ടെന്നും കേജ്‌രിവാൾ ട്വീറ്റ് ചെയ്തു"

അസാധാരണമായ വിധത്തിൽ ക്യൂ രൂപപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും,​ നാമനിർദേശ പത്രിക സമർപ്പിക്കാൻ ക്യൂവില്‍ ഇടംപിടിച്ചിരിക്കുന്ന പലർക്കും പത്രികയോ മറ്റു രേഖകളോ ഇല്ലെന്ന് എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.

തിങ്കളാഴ്ച‌ കേജ്‌രിവാൾ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റോഡ് ഷോ നീണ്ടുപോയതാണ് പത്രിക സമർപ്പണം മാറ്റിവയ്ക്കാൻ കാരണം. വൻ ജനപങ്കാളിത്തമായിരുന്നു കേജ്‌രിവാളിന്റെ റോഡ് ഷോയ്ക്ക്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, KEJRIVAL, ARAVIND KEJRIVAL, AAP, DELHI ELECETION, NOMINATION LAST DAY, KEJRIVAL ON QUEAU
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.